Don't Miss!
- News
61 വയസ്സിന്റെ വ്യത്യാസം; 85 കാരനെ വിവാഹം ചെയ്ത് 24കാരി; ഒരേയൊരു ആഗ്രഹം ഗർഭിണി ആവണം
- Sports
അശ്വിനെ പരിഹസിച്ചു, ഹര്‍ഭജന്റെ ട്വീറ്റ് വിവാദത്തില്‍! രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Lifestyle
മാഘപൂര്‍ണിമയില്‍ അപൂര്‍വ്വ ശുഭയോഗങ്ങള്‍; ലക്ഷ്മീദേവിയുടെ കൃപയാല്‍ ഈ 6 രാശിക്ക് സമ്പത്ത് വര്‍ഷിക്കും
- Automobiles
പൊരാട്ടത്തിനായി കളം ഒരുങ്ങി! മാരുതി ഫ്രോങ്ക് ഡീലർഷിക്കുകളിൽ; ടെസ്റ്റ് ഡ്രൈവുകൾ ഉടൻ
- Finance
മാസത്തിൽ 10,000 രൂപ അധിക വരുമാനമായാലോ; ശമ്പളത്തിനൊപ്പം അധിക വരുമാനം നേടാൻ ഇതാ വഴി
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
എനിക്കൊരു ഇമേജും വേണ്ട, വൃത്തികെട്ട സിനിമകളിലേക്കില്ല; കുടുംബ ചിത്രങ്ങളെ ചെയ്യുവെന്ന് അക്ഷയ് കുമാർ
ബോളിവുഡിലെ മുൻനിര നായകന്മാരിൽ ഒരാളാണ് അക്ഷയ് കുമാർ. ആക്ഷൻ സിനിമകളിലൂടെ തിളങ്ങിയ അക്ഷയ് കുമാർ ഏകദേശം എൺപതിലധികം ചിത്രങ്ങളിൽ ഇതുവരെ അഭിനയിച്ചിട്ടുണ്ട്. ആദ്യ കാലങ്ങളിൽ ആക്ഷൻ സിനിമകൾ ആയിരുന്നെങ്കിൽ പിന്നീട് ഒരു റൊമാന്റിക് ഹീറോ ആയും അക്ഷയ് കുമാർ തിളങ്ങിയിരുന്നു.
എന്നാൽ സമീപകാലത്ത് ഇറങ്ങിയ അക്ഷയ് കുമാർ ചിത്രങ്ങൾ ഏറെയും ആക്ഷന് പ്രാധാന്യമുള്ളവയായിരുന്നു. ഹിസ്റ്റോറിക്കല്‍ ഡ്രാമയായ സാമ്രാട്ട് പൃഥ്വിരാജും ബച്ചന്‍ പാണ്ഡേയും സൂര്യവന്‍ശിയും അതിൽ പെടുന്നു. എന്നാൽ അതിൽ നിന്നും മാറി 'രക്ഷാ ബന്ധൻ' എന്നൊരു കുടുംബ ചിത്രവുമായി എത്താൻ ഒരുങ്ങുകയാണ് അക്ഷയ് കുമാർ.

അതിനിടെ തനിക്ക് കുടുംബ പ്രേക്ഷകർക്ക് കാണാവുന്ന ചിത്രങ്ങൾ ചെയ്യാനാണ് ആഗ്രഹം എന്ന് പറഞ്ഞിരിക്കുകയാണ് അക്ഷയ് കുമാർ. സൈക്കോ-ത്രില്ലർ ആയാലും സോഷ്യൽ ഡ്രാമ ആയാലും, ആക്ഷനായാലും, തന്റെ സിനിമകൾ ഒരു മടിയും കൂടാതെ ആളുകൾക്ക് കാണാനാവുന്നത് ആവണമെന്നാണ് അക്ഷയ് കുമാർ പറയുന്നത്. വാർത്ത ഏജൻസിയായ പിടിഐയോടാണ് താരത്തിന്റെ പ്രതികരണം.
"വ്യത്യസ്‌ത തരത്തിലുള്ള സിനിമകൾ പരീക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു തരത്തിലുള്ള ഇമേജും ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഞാൻ ചെയ്യുന്ന സിനിമകൾ കുടുംബ ചിത്രങ്ങളായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു," അക്ഷയ് കുമാർ പറഞ്ഞു.
താൻ ഒരിക്കലും വൃത്തികെട്ട സിനിമകളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് 54 കാരനായ അക്ഷയ് കുമാർ പറഞ്ഞു. "ഒരു വൃത്തികെട്ട സിനിമയുടെയും ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സൈക്കോ ത്രില്ലർ സിനിമയായാലും സോഷ്യൽ ഡ്രാമ ആയാലും ഒരു മടിയും കൂടാതെ കുടുംബ പ്രേക്ഷകർക്ക് കാണാനാകണം. കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന സന്ദേശങ്ങളും വാണിജ്യ വശങ്ങളും മനസ്സിൽ വെച്ചുകൊണ്ട് സിനിമകൾ ചെയ്യാമെന്ന് ഞാൻ വിശ്വസിക്കുന്നു," അദ്ദേഹം പറഞ്ഞു.
ചിത്രങ്ങളിലെല്ലാം രൺബീറിന് ഗൗരവമാണല്ലോ എന്ന് ചോദ്യം; ആലിയയുടെ മറുപടി ഇങ്ങനെ!
സമൂഹത്തിനും നമ്മുടെ കുടുംബത്തിനും വേണ്ടിയുള്ള ഒരു പ്രധാന ചിത്രമാണ് 'രക്ഷാബന്ധൻ' എന്ന് അദ്ദേഹം പറഞ്ഞു. "ഇത് സഹോദരങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള" സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ സഹനിർമ്മാതാവായ തന്റെ സഹോദരി അൽക്കയ്‌ക്കാണ് ചിത്രം സമർപ്പിക്കുന്നതിനും അക്ഷയ് കുമാർ പറഞ്ഞു.
"എന്റെ സഹോദരിയാണ് എനിക്ക് എല്ലാം. ഞങ്ങൾ തമ്മിൽ വലിയ ബന്ധമാണ്. ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഞങ്ങൾക്ക് ഇപ്പോഴുള്ള പോലെ പണമില്ലാതിരുന്നപ്പോഴും ഞങ്ങൾ മുംബൈയിലെ കോളിവാഡ പ്രദേശത്ത് താമസിച്ചിരുന്നപ്പോഴും ഞങ്ങൾ വളരെ സന്തോഷത്തിലായിരുന്നു."
"ആ ദിവസങ്ങളിൽ ഞങ്ങൾ വളരെ സംതൃപ്തരായിരുന്നു. തിയേറ്ററിൽ പോയി സിനിമ കാണാൻ ഇഷ്ടായതിനാൽ അതിനായി ശനിയാഴ്ചകളിൽ ഞങ്ങൾ ഭക്ഷണം ഒഴിവാക്കാറുണ്ടായിരുന്നു. ഞങ്ങളുടെ വീട്ടിലെ അന്തരീക്ഷം എപ്പോഴും സന്തോഷപ്രദമായിരുന്നു." അക്ഷയ് കുമാർ കൂട്ടിച്ചേർത്തു.
ആനന്ദ് എൽ റായ് ആണ് 'രക്ഷാബന്ധൻ' സംവിധാനം ചെയ്യുന്നത്. തന്റെ നാല് സഹോദരിമാരുടെ വിവാഹം നടത്താൻ പാടുപെടുന്ന സഹോദരന്റെ കഥയാണ് ചിത്രം പറയുന്നത്. മധുരപലഹാരക്കട നടത്തുന്ന രാജുവായിട്ടാണ് അക്ഷയ് കുമാർ അഭിനയിക്കുന്നത്. ചിത്രത്തിൽ സാദിയ ഖത്തീബ്, സഹെജ്മീൻ കൗർ, ദീപിക ഖന്ന, സ്മൃതി ശ്രീകാന്ത് എന്നിവരാണ് അക്ഷയ് കുമാറിന്റെ സഹോദരിമാരായി വേഷമിടുന്നത്.
സാറാ അലി ഖാനും ധനുഷും അഭിനയിച്ച 2021-ലെ 'അത്രംഗി രേ'യ്ക്ക് ശേഷം ആനന്ദ് എൽ റായ്ക്ക് ഒപ്പമുള്ള അക്ഷയ് കുമാറിന്റെ രണ്ടാമത്തെ ചിത്രമാണ് "രക്ഷാ ബന്ധൻ". ഓഗസ്റ്റ് 11ന് ആമിർ ഖാന്റെ ലാൽ സിങ് ഛദ്ദയ്ക്ക് ഒപ്പമാണ് ചിത്രം തിയേറ്ററുകളിൽ എത്തുക .
-
'പണ്ട് അമ്പിളിക്ക് ലോകവിവരം ഇല്ലായിരുന്നു, പത്ത് വർഷം മുമ്പ് മാറ്റം വന്നിരുന്നെങ്കിൽ വേറെ ലെവലായേനെ'; ജീജ
-
അവർക്ക് ദേഷ്യമായി തുടങ്ങി, എനിക്ക് അതോടെ പേടിയായി; അന്ന് അഞ്ച് വയസ്സേയുള്ളു; ആദ്യ ഷൂട്ടിങ് അനുഭവം പറഞ്ഞ് കാവ്യ
-
'അമ്മ എനിക്ക് എന്നും സ്പെഷ്യലാണ്'; അമ്മ സുപ്രിയയെ അതിയായി സ്നേഹിക്കുന്നതിന് പിന്നിലെ കാരണത്തെ കുറിച്ച് അല്ലി!