For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുട്ടിയായിരിക്കെ ലൈംഗിക അതിക്രമം നേരിട്ടു, തുറന്ന് പറയാന്‍ സാധിച്ചില്ല; വെളിപ്പെടുത്തി അക്ഷയ് കുമാര്‍

  |

  ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് അക്ഷയ് കുമാര്‍. താര കുടുംബങ്ങളുടെ പിന്തുണയോ ഗോഡ് ഫാദര്‍മാരുടെ പിന്‍ബലമോ ഇല്ലാതെ ബോളിവുഡിലെത്തുകയും സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്ത താരമാണ് അക്ഷയ് കുമാര്‍. ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും തിരക്കുള്ള നായകന്മാരില്‍ ഒരാളാണ് അക്ഷയ് കുമാര്‍.

  Also Read: അവള്‍ എന്റെ ചോരയില്‍ പിറന്നതല്ല; മകളുടെ പ്രണയ വിവാഹത്തിന് പിന്നാലെ വെളിപ്പെടുത്തി രാജ് കിരണ്‍

  ആക്ഷന്‍, കോമഡി, ഹൊറര്‍, റൊമാന്‍സ്, ബയോഗ്രഫി, ഡ്രാമ തുടങ്ങി മിക്ക ഴോണറുകളിലും ഹിറ്റുകള്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ട് അക്ഷയ് കുമാറിന്. റീമേക്കുകള്‍ ഒരുക്കുന്നതിലും ശ്രദ്ധേയനാണ് അക്ഷയ് കുമാര്‍. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ പലര്‍ക്കും മാതൃകയും പ്രചോദനവുമാണ് അക്ഷയ് കുമാര്‍. അതുപോലെ തന്നെ ആക്ഷന്‍ രംഗങ്ങള്‍ ഡ്യൂപ്പിന്റെ സഹാമയില്ലാതെ ചെയ്തും അക്ഷയ് കുമാര്‍ കയ്യടി നേടിയിട്ടുണ്ട്.

  സിനിമ പോലെ തന്നെ അക്ഷയ് കുമാറിന്റെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഒരുകാലത്ത് ബോളിവുഡിലെ കാസനോവയായിരുന്നു അക്ഷയ് കുമാര്‍. പല നടിമാരുടെ പേരും അക്ഷയ് കുമാറിന്റെ പേരിനൊപ്പം എഴുതപ്പെട്ടിട്ടുണ്ട്. പിന്നീട് നടി ട്വിങ്കിള്‍ ഖന്നയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു അക്ഷയ് കുമാര്‍. താരദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്.

  Also Read: അത് കഴിയുന്നത് വരെയുള്ള മൂന്ന് ദിവസം ഞാൻ കുളിച്ചില്ല; ലൊക്കേഷന്‍ വൃത്തിയില്ലായിരുന്നുവെന്ന് നടി പരിനീതി ചോപ്ര

  അത്ര സുഖകരമല്ലാത്ത അനുഭവങ്ങളും അക്ഷയ് കുമാറിന് നേരിട്ടിട്ടുണ്ട്. 2017 ല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കുട്ടിക്കാലത്ത് ഉണ്ടായ അനുഭവം അക്ഷയ് കുമാര്‍ പങ്കുവച്ചിരുന്നു. ഒരാള്‍ തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗിക ഉപദ്രവത്തിന് ശ്രമിച്ചുവെന്നുമാണ് അന്ന് അക്ഷയ് കുമാര്‍ വെളിപ്പെടുത്തിയത്. കുട്ടികള്‍ തങ്ങളോട് ആരെങ്കിലും ലൈംഗിക അതിക്രമം നടത്തിയാല്‍ അതേക്കുറിച്ച് മാതപിതാക്കളോട് പറയാന്‍ മടിക്കരുതെന്നും താരം പറയുന്നുണ്ട്.


  കുട്ടിയായിരിക്കെ തനിക്ക് നേരെയുണ്ടായ അതിക്രമം തന്നെ സാരമായി ബാധിച്ചിരുന്നുവെന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. ''ഞാന്‍ എന്റെ അനുഭവം നിങ്ങളുമായി പങ്കുവെക്കാം. ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ ഒരു ലിഫ്റ്റ് മാന്‍ എന്നെ മോശം അര്‍ത്ഥത്തില്‍ സ്പര്‍ശിച്ചു'' എന്നാണ് താരം പറയുന്നത്. കുട്ടിയായതിനാല്‍ തന്നെ സംബന്ധിച്ച് സംഭവത്തെക്കുറിച്ച് അച്ഛനോടും അമ്മയോടും പറയുക എന്നത് എളുപ്പമായിരുന്നില്ലെന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. എന്നാല്‍ തന്നോട് അയാള്‍ ചെയ്തത് തെറ്റാണെന്നും അതേക്കുറിച്ച് തന്റെ മാതാപിതാക്കള്‍ അറിയണമെന്നും തനിക്ക് അറിയാമായിരുന്നുവെന്നും അതിനാല്‍ പറയുകയായിരുന്നുവെന്നും താരം പറയുന്നു.

  Also Read: ശ്രീനിയെ അങ്ങനെ കണ്ടപ്പോൾ സങ്കടമായി, അതല്ലാതെ മറ്റൊന്നും ചെയ്യാൻ തോന്നിയില്ല; മോഹൻലാൽ പറയുന്നു

  തന്റെ മാതാപിതാക്കളുമായി തനിക്ക് നല്ല അടുപ്പമുണ്ടായിരുന്നുവെന്നും എല്ലാം സംസാരിക്കുമായിരുന്നുവെന്നും അതിനാല്‍ തനിക്ക് അവരോട് തുറന്ന് പറയാന്‍ സാധിച്ചുവെന്നും അക്ഷയ് കുമാര്‍ പറയുന്നു. അതേസമയം തന്നോട് മോശമായി പെരുമാറിയ വ്യക്തി മറ്റ് കുട്ടികളോടും ഇതേപോലെ പെരുമാറിയിട്ടുണ്ടെന്നും അയാളൊരു സ്ഥിരം കുറ്റവാളിയായിരുന്നുവെന്നത് പിന്നാലെ പുറത്തായെന്നും താരം പറയുന്നുണ്ട്.

  അതേസമയം കരിയറില്‍ വളരെ മോശം സമയത്തിലൂടെയാണ് അക്ഷയ് കുമാര്‍ കടന്നു പോകുന്നത്. സൂര്യവംശിയൊഴികെ സമീപകാലത്തിറങ്ങിയ സിനിമകളൊക്കെ തീയേറ്ററില്‍ കടുത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. സാമ്രാട്ട് പൃഥ്വിരാജ്, ബെല്‍ ബോട്ടം, ബച്ചന്‍ പാണ്ഡെ തുടങ്ങിയ ചിത്രങ്ങളൊക്കെ കടുത്ത പരാജയങ്ങളായിരുന്നു. തമിഴ് സിനിമയായ രാക്ഷസന്റെ ഹിന്ദി റീമേക്കായ കട്ട്പുത്ത്‌ലിയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഈ ചിത്രവും കടുത്ത പരാജയമായി മാറുകയായിരുന്നു. ചിത്രത്തിലെ അക്ഷയുടെ പ്രകടനവും കടുത്ത വിമര്‍ശനം നേരിട്ടിരുന്നു.

  രാം സേതുവാണ് അക്ഷയ് കുമാറിന്റെ അടുത്ത സിനിമ. മലയാളം ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കായ സെല്‍ഫി, ഓ മൈ ഗോഡ് 2, തമിഴ് ചിത്രം സൂരരൈ പൊട്രിന്റെ ഹിന്ദി റീമേക്ക്, ക്യാപ്‌സൂള്‍ ഗില്‍ എന്നിവയാണ് അക്ഷയ് കുമാറിന്റേതായി അണിയറയിലുള്ളത്. പിറന്നാള്‍ ദിനത്തില്‍ താരത്തിന് ആശംസകളുമായി നിരവധി പേരാണ് ബോളിവുഡില്‍ നിന്നും എത്തിയിരിക്കുന്നത്.

  Read more about: akshay kumar
  English summary
  Akshay Kumar Shares An Horrible Experience From His Childhood Makes Social Media Shocked
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X