ശിൽപയെ മറന്ന് ട്വിങ്കിളിന് പിന്നാലെപോയ അക്ഷയ്, അടിച്ചുപിരിഞ്ഞ ഐശ്വര്യ-സൽമാൻ; ബോളിവുഡിലെ മോശം ബ്രേക്കപ്പുകൾ!

പ്രണയവും വേർപിരിയലുമൊക്കെ പുതിയ കാലത്ത് സാധാരണമാണ്. സിനിമകൾക്ക് പുറത്ത് താരങ്ങൾക്കിടയിലും ഇതെല്ലാം പലപ്പോഴും സംഭവിക്കാറുണ്ട്. പ്രത്യേകിച്ച് ബോളിവുഡിൽ ഇതൊരു പുതിയ സംഭവമല്ല. ബോളിവുഡിലെ പല പ്രണയങ്ങളും വേർപിരിയലുകളുമൊക്കെ ഇന്നും വാർത്തയാണ്. അത്രമാത്രം കോളിളക്കം സൃഷ്ടിച്ചിട്ടുള്ളവയാണ് പല സംഭവങ്ങളും. വേർപിരിയില്ലെന്ന് പ്രേക്ഷകർ കരുതിയ ചില താരങ്ങളൊക്കെ വളരെ മോശം രീതിയിൽ അടിച്ചു പിരിഞ്ഞ ചരിത്രം വരെ ബോളിവുഡിന് ഉണ്ട്.

പലരും തങ്ങളുടെ പങ്കാളികളെ കുറിച്ച് വളരെ മോശം പ്രതികരണങ്ങൾ നടത്തിയാണ് പിരിഞ്ഞിട്ടുള്ളത്. അത്തരത്തിലുള്ള ചില പ്രണയങ്ങളും വേർപിരിയലുകളും ഇന്നും ചർച്ചയാകാറുണ്ട്. ദീപിക പദുകോണും രൺബീർ കപൂറും അത്തരത്തിൽ പ്രണയത്തിലായിരിക്കുമ്പോഴും വേർപിരിഞ്ഞ ശേഷവും വാർത്തകളിൽ നിറഞ്ഞ താരങ്ങളാണ്. ബച്ച്‌ന ഏ ഹസീനോ എന്ന സിനിമയ്ക്ക് ശേഷമായിരുന്നു ഇരുവരും പ്രണയത്തിലായത്. അതോടെ ഇവർ ബോളിവുഡിന് പ്രിയപ്പെട്ട പ്രണയ ജോഡികളായി മാറി.

ranbir kapoor deepika

എന്നാൽ പെട്ടെന്ന് ഇരുവരും വേർപിരിഞ്ഞു. ഇതിന്റെ കാരണം ആദ്യം പലർക്കും അറിയില്ലായിരുന്നു. പിന്നീട് വളരെക്കാലം കഴിഞ്ഞ് ദീപിക തന്നെ അതേക്കുറിച്ച് തുറന്നു പറയുകയായിരുന്നു. രൺബീർ ഒരു കാസനോവ ആയിരുന്നു എന്നും അതൊരു വിഷമകരമായ കാലഘട്ടമായിരുന്നു എന്നും ദീപിക പറഞ്ഞു. തന്റെ കരിയറിനെയും മനസികാരോഗ്യത്തെയും ആ ബന്ധം ബാധിച്ചെന്നും ദീപിക തുറന്നു പറഞ്ഞു.

നടി പ്രീതി സിന്റയും നെസ് വാഡിയയും തമ്മിലുള്ള പ്രണയമാണ് മറ്റൊന്ന്. തന്റെ ഐപിഎൽ ടീമായ കിംഗ്‌സ് ഇലവൻ പഞ്ചാബിന്റെ സഹ ഉടമയുമായ നെസ് വാഡിയയുമായി വളരെക്കാലം പ്രണയത്തിലായിരുന്നു. സ്പോർട്സിനോട് ഇവർക്കുണ്ടായിരുന്ന ഇഷ്ടമാണ് ഒരു ഐപിഎൽ ടീമിനെ സ്വന്തമാക്കുന്നതിലേക്ക് എത്തിച്ചതും. എന്നാൽ ഒരു ഘട്ടത്തിൽ ഇരുവരും വേർപിരിയുകയായിരുന്നു.

2014ലെ ഒരു ഐപിഎൽ മത്സരത്തിനിടെ നെസ് പ്രീതിയെ വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ച് പരസ്യമായി ഭീഷണിപ്പെടുത്തിയതാണ് പ്രണയ തകർച്ചയ്‌ക്കെല്ലാം കാരണമായത്. സ്റ്റേഡിയത്തിലെ ആൾക്കൂട്ടത്തിന് മുന്നിൽ അപമാനിക്കപ്പെട്ട നെസ് വാഡിയക്ക് എതിരെ പരാതി നൽകിയതും എല്ലാം വാർത്തയായി മാറിയിരുന്നു.

അഴിമതികളിലൂടെയും വിവാദങ്ങളിലൂടെയും കുപ്രസിദ്ധി നേടിയിട്ടുള്ള ആളാണ് നിർമാതാവ് സാജിദ് ഖാൻ. ഒരുകാലത്ത് നടി ജാക്വലിൻ ഫെർണാണ്ടസുമായി പ്രണയത്തിലായിരുന്നു സാജിദ്. എന്നാൽ പിന്നീട് ഇവർ പിരിഞ്ഞു. ദീർഘകാലം ഇത് മറച്ചു വെച്ചെങ്കിലും പിന്നീട് സാജിദ് ഖാൻ തന്നെ ഇതേ കുറിച്ച് മനസ് തുറക്കുകയായിരുന്നു. ജാക്വലിൻ കാരണം തനിക്ക് പ്രൊഫഷണൽ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ലെന്നും തന്റെ സിനിമകളുടെ പരാജയത്തിന് കാരണമായി എന്നൊക്കെയാണ് സാജിദ് പറഞ്ഞത്.

ബോളിവുഡിൽ എക്കാലത്തും ചർച്ചയായിട്ടുള്ള പ്രണയവും വേർപിരിയലുമാണ് ഐശ്വര്യ റായിയുടെയും സൽമാൻ ഖാന്റെയും. ഇരുവരും ഒന്നിച്ചുള്ള ആദ്യ ചിത്രമായ ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ ഇരുവരും തമ്മിൽ പ്രണയത്തിലാവുകയായിരുന്നു. പിന്നീട് ഇവർ വേർപിരിഞ്ഞപ്പോൾ അത് ആരാധകരെയും ഞെട്ടിച്ചു. ഇതിന്റെ കാരണം ആദ്യം പലർക്കും അറിയില്ലായിരുന്നു എന്നാൽ ഐശ്വര്യ തന്നെ ഒരിക്കൽ ഇതേക്കുറിച്ച് മനസ് തുറക്കുകയായിരുന്നു.

സൽമാൻ ഖാന്റെ മദ്യപാനം, വഴക്ക്, മോശം പെരുമാറ്റം, ബഹുമാനക്കുറവ് തുടങ്ങിയ കാരണങ്ങളാണ് വേർപിരിയലിന് കാരണമായതെന്നാണ് ഐശ്വര്യ വെളിപ്പെടുത്തിയത്. തന്നെ ശാരീരികമായി ആക്രമിക്കുന്ന സംഭവം വരെ ഉണ്ടായിരുന്നുവെന്നും തനിക്ക് മറ്റു നടന്മാരുമായി ബന്ധമുണ്ടെന്ന് സൽമാൻ സംശയിച്ചിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു.

aishwarya rai salman khan akshay shilpa

നടിയായിരുന്ന സന ഖാനും മുൻ പങ്കാളി മെൽവിൻ ലൂയിസുമായുള്ള പ്രണയവും ഏറെ ശ്രദ്ധനേടിയിരുന്നു. ഒന്നിച്ചുള്ള ഡാൻസ് വീഡിയോകളിലൂടെയാണ് ഇരുവരും ശ്രദ്ധ നേടുന്നത്. ഇതോടെ ഇവർക്കിടയിലെ കെമിസ്ട്രി ആരാധകർ ആഘോഷമാക്കിയിരുന്നു. എന്നാൽ ഒരു വർഷങ്ങൾക്ക് ശേഷം സന തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ വേർപിരിഞ്ഞതായി അറിയിക്കുകയായിരുന്നു. മെൽവിൻ തന്നെ വഞ്ചിക്കുകയായിരുന്നു എന്നും താൻ ഡിപ്രഷനിലായി എന്നുമൊക്കെ സന പിന്നീട് തുറന്നു പറയുകയുണ്ടായി.

കങ്കണ റണാവത്തും ഹൃത്വിക് റോഷനും തമ്മിലുള്ള പ്രണയവും ഒരുകാലത്ത് ബോളിവുഡിൽ വലിയ രീതിയിൽ ചർച്ചയായതാണ്. കൈറ്റ്‌സ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഇവർ രഹസ്യമായി ഡേറ്റിംഗ് ആരംഭിച്ചത്. താമസിയാതെ അവരുടെ ബന്ധം വാർത്തകളിൽ ഇടം നേടി. ഇരുവരും ബന്ധം മറച്ചു വെച്ചെങ്കിലും പിന്നീട് കങ്കണ ഹൃത്വികിനെതിരെ ആരോപണങ്ങളുമായി രംഗത്ത് എത്തുകയായിരുന്നു. പിന്നീട് വലിയ രീതിയിലുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളുമാണ് ഇവർ തമ്മിൽ ഉണ്ടായത്.

ഹൃത്വിക് തന്നെ വൈകാരികമായി ബലാത്സംഗം ചെയ്‌തെന്ന് കങ്കണ പരാമർശിക്കുന്ന തരത്തിലേക്ക് അത് പോയി. മറുവശത്ത്, നടി തന്നെ പിന്തുടരുകയും നിരന്തരം ഭീഷണിപ്പെടുത്തുന്ന ഇമെയിലുകൾ അയയ്ക്കുകയും ചെയ്യുകയായിരുന്നു എന്ന് ഹൃത്വികും വെളിപ്പെടുത്തി രംഗത്തെത്തി. ഇപ്പോഴും ഇടയ്ക്ക് ചില അഭിമുഖങ്ങളിൽ കങ്കണ ഹൃത്വിക്കിന്റെ പേര് വലിച്ചിടാറുണ്ട്.

hritik kangana sana khan

ഒരുകാലത്ത് ബോളിവുഡ് ആഘോഷമാക്കിയ ഹിറ്റ് ജോഡികൾ ആയിരുന്നു അക്ഷയ് കുമാറും ശിൽപ ഷെട്ടിയും. ഇവരുടെ ഓൺ-സ്‌ക്രീൻ കെമിസ്ട്രി അവരുടെ ആരാധകർക്ക് ഒരു വിരുന്നായിരുന്നു, ഇരുവരും പ്രണയത്തിലാണോയെന്ന സംശയത്തിന് വരെ അത് കാരണമായി. എന്നാൽ അത് ശരിക്കും സത്യമായിരുന്നു, ഇരുവരും പ്രണയത്തിലായിരുന്നു, ഇവർ ഉടൻ തന്നെ വിവാഹിതരാകുമെന്ന് വരെ വാർത്തകൾ വന്നു.

എന്നാൽ ഇടയ്ക്ക് വെച്ച് അക്ഷയ് കുമാർ ട്വിങ്കിൾ ഖന്നയുമായി പ്രണയത്തിലാവുകയും ശിൽപയെ ഉപേക്ഷിച്ച് ട്വിങ്കിളിനെ വിവാഹം ചെയ്യുകയുമായിരുന്നു. പിന്നീട് അക്ഷയ് കുമാർ തന്നെ ഉപയോഗിക്കുകയും മറ്റൊരാളെ കിട്ടിയപ്പോൾ തന്നെ സൗകര്യപൂർവ്വം ഉപേക്ഷിക്കുകയും ചെയ്തു എന്ന് ആരോപിച്ച് ശില്പ രംഗത്തെത്തി. തന്നോട് ചെയ്തതിനെല്ലാം അക്ഷയ് കുമാർ അനുഭവിക്കും. ഇനി ഒരിക്കലും അയാളോടൊപ്പം അഭിനയിക്കുക പോലുമില്ല എന്നൊക്കെ ശിൽപ ഷെട്ടി അന്ന് പറഞ്ഞിരുന്നു.

Read more about: shilpa shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X