അക്ഷയ് കുമാറിന് കൊവിഡ്; ഉടനെ തിരികെ വരുമെന്ന് താരം

ബോളിവുഡ് താരം അക്ഷയ് കുമാറിന് കൊവിഡ്. താരം തന്നെയാണ് ഈ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് തനിക്ക് കൊവിഡ് പോസിറ്റീവ് ആയെന്ന് അക്ഷയ് കുമാര്‍ അറിയിക്കുന്നത്. ഇതോടെ ബോളിവുഡ് താരങ്ങളില്‍ കൊവിഡ് ബാധിതരായ താരങ്ങളുടെ പട്ടികയില്‍ ഒരാള്‍ കൂടെ ഇടം നേടിയിരിക്കുകയാണ്. ഈയ്യടുത്തായി നിരവധി താരങ്ങളാണ് കൊവിഡ് പോസിറ്റീവ് ആയി മാറിയത്.

ഇന്ന് രാവിലെ നടത്തിയ പരിശോധനയില്‍ എനിക്ക് കൊവിഡ് 19 ഉണ്ടെന്ന് സ്ഥിരീകരിച്ച വിവരം അറിയിക്കുന്നു. എല്ലാ പ്രോട്ടോക്കോളും പാലിച്ചു കൊണ്ട് തന്നെ സ്വയം ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. ഞാനിപ്പോള്‍ ക്വാറന്റീനിലാണ്. വേണ്ട ആരോഗ്യ പരിരക്ഷ തേടുകയും ചെയ്തിട്ടുണ്ടെന്നുമായിരുന്നു അക്ഷയ് കുമാറിന്റെ ട്വീറ്റ്. താരത്തിന് ഉടനെ സുഖം പ്രാപിക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിച്ച് സിനിമാ ലോകവും ആരാധകരുമെത്തിയിട്ടുണ്ട്.

Akshay Kumar

കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ സ്വയം ക്വാറന്റീനില്‍ പോകണമെന്നും താരം അഭ്യര്‍ത്ഥിക്കുന്നുണ്ട്. വളരെ പെട്ടെന്നു തന്നെ തിരികെ വരുമെന്നും അക്ഷയ് കുമാര്‍ പറയുന്നുണ്ട്. രാം സേതുവിന്റെ ചിത്രീകരണ തിരക്കുകളിലായിരുന്നു അക്ഷയ് കുമാര്‍. ഇതിനിടെയാണ് താരത്തിന് കൊവിഡ് പോസിറ്റീവ് ആകുന്നത്. ചിത്രത്തിലൊരു ആര്‍ക്കിയോളജിസ്റ്റിന്റെ വേഷത്തിലാണ് അക്ഷയ് കുമാര്‍ എത്തുന്നത്.

അയോധ്യയില്‍ വച്ചായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. നുഷ്‌റത്ത് ബറൂച്ച, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ധനുഷും സാറ അലി ഖാനും ഒരുമിക്കുന്ന അത്രംഗി രേ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതിന് പിന്നാലെയാണ് അക്ഷയ് കുമാര്‍ രാം സേതുവിലേക്ക് കടന്നത്. ചിത്രത്തിലെ അക്ഷയ് കുമാറിന്റെ ലുക്ക് വൈറലായിരുന്നു. നീളന്‍ മുടിയും സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കുമെല്ലാം കൈയ്യടി നേടിയിരുന്നു.

ഹോട്ട് ലുക്കില്‍ ഫഹദ് ഫാസില്‍ ചിത്രത്തിലെ നായിക; ചിത്രങ്ങള്‍ കാണാം

ഇതിന് പുറമെ, പൃഥ്വിരാജ്, ബച്ചന്‍ പാണ്ഡെ, രക്ഷാ ബന്ധന്‍ എന്നീ ചിത്രങ്ങളും അക്ഷയ് കുമാറിന്റേതായി അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. നേരത്തെ താരങ്ങളായ രണ്‍ബീര്‍ കപൂര്‍, ആമിര്‍ ഖാന്‍, ആലിയ ഭട്ട്, ഫാത്തിമ സന ഷെയ്ഖ്, കാര്‍ത്തിക് ആര്യന്‍, പരേഷ് റാവല്‍, മിലിന്ദ് സോമന്‍ എന്നിവരും കൊവിഡ് പോസിറ്റീവ് ആയിരുന്നു. അമിതാഭ് ബച്ചനും കുടുംബവുമടക്കം കൊവിഡ് പോസിറ്റീവ് ആവുകയും പിന്നീട് മുക്തരാവുകയും ചെയ്തവരാണ്.

Read more about: akshay kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X