For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആലിയ ഭട്ട് വീണ്ടും ഗര്‍ഭിണിയായോ? സന്തോഷ വാര്‍ത്തയ്ക്കായി കാത്തിരിക്കാന്‍ പറഞ്ഞ് താരസുന്ദരി

  |

  ബോളിവുഡിലെ സൂപ്പര്‍ നായികയാണ് ആലിയ ഭട്ട്. കരിയറിന്റെ തുടക്കത്തില്‍ നെപ്പോ കിഡ് എന്ന പരിഹാസം കേള്‍ക്കേണ്ടി വന്നുവെങ്കിലും തന്റെ അഭിനയ മികവിലൂടെ വിമര്‍ശകരെ പോലും ആരാധകരാക്കി മാറ്റിയ താരമാണ് ആലിയ ഭട്ട്. കൊവിഡും ലോക്ഡൗണുമൊക്കെയായ ബോളിവുഡിലെ പുരുഷ കേസരിമാരുടെ പടങ്ങള്‍ തീയേറ്ററില്‍ നനഞ്ഞ പടക്കമായപ്പോഴും ആലിയ വിജയം ആവര്‍ത്തിക്കുകയായിരുന്നു.

  Also Read: 'രണ്ട് ഭാര്യമാരുള്ള സ്വര്‍​​​ഗം, ഇവിടുത്തെ അവസ്ഥ കണ്ടറിയേണ്ടതാണ്, അടിച്ച് വാരിയാൽ പെൺകോന്തനാവില്ല'; ബഷീർ ബഷി

  നടന്‍ രണ്‍ബീര്‍ കപൂറിനെയാണ് ആലിയ വിവാഹം കഴിച്ചത്. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് രണ്‍ബീറും ആലിയയും. കഴിഞ്ഞ നവംബറിലാണ് ആലിയയ്ക്കും രണ്‍ബീറിനും പെണ്‍കുഞ്ഞ് പിറന്നത്. രാഹ കപൂര്‍ എന്നാണ് മകള്‍ക്ക് ഇരുവരും പേരിട്ടിരിക്കുന്നത്.

  ഇപ്പോഴിതാ ആലിയയുടെ പുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ലിലിയാക് നിറത്തിലുള്ള ടോപ്പ് ധരിച്ചാണ് ചിത്രത്തില്‍ ആലിയയെത്തുന്നത്. താരത്തിന്റെ കയ്യില്‍ രണ്ട് പൂക്കളും കാണാം. ആലിയ ഭട്ട് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. 2.0 കാത്തിരിക്കൂവെന്നാണ് ചിത്രത്തോടൊപ്പം ആലിയ ഭട്ട് കുറിച്ചിരിക്കുന്നത്.

  Also Read: സ്ഥിരം യാത്ര ചെയ്യുന്ന വിമാനത്തിലെ എയർഹോസ്റ്റസ് ജീവിതസഖി; രണ്ടാം വിവാഹത്തെ പറ്റി മനസുതുറന്ന് വാരിസ് നിർമാതാവ്!


  ഇതോടെ എന്താണ് താരം ഉദ്ദേശിച്ചതെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. താരങ്ങള്‍ തങ്ങളുടെ ഊഹങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. താരം ബ്രഹ്‌മാസ്ത്രയുടെ രണ്ടാം ഭാഗത്തെക്കുറിച്ചാകാം സംസാരിക്കുന്നതെന്നാണ് ചിലര്‍ പറയുന്നത്. ബ്രഹ്‌മാസ്ത്രയുടെ രണ്ടാം ഭാഗമല്ലായിരിക്കും മറ്റേതെങ്കിലും സിനിമയുടെ രണ്ടാം ഭാഗമായിരിക്കാമെന്ന് ചിലര്‍ പറയുന്നു. ആലിയ ലീഡ് റോളിലെത്തിയ റാസിയുടെ രണ്ടാം ഭാഗമായിരിക്കാമെന്ന് ചിലര്‍ പറയുന്നുണ്ട്.

  ഇതിനിടെ ചിലര്‍ ആലിയ വീണ്ടും ഗര്‍ഭിണിയായോ എന്ന ചോദ്യവും മുന്നോട്ട് വെക്കുന്നുണ്ട്. ആരാധകരുടെ ആകാംഷ വാനോളം ഉയര്‍ന്നിരിക്കുകയാണ്. താന്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് അധികം വൈകാതെ തന്നെ ആലിയ ഭട്ട് വെളിപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്. വീണ്ടും ഗര്‍ഭിണിയായി എന്നതാകില്ല സന്തോഷ വാര്‍ത്തയെന്നാണ് ചിലര്‍ പറയുന്നത്. ഏതെങ്കിലും സിനിമയുടെ രണ്ടാം ഭാഗം ഉടനെ പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തലുകള്‍.

  ഈയ്യടുത്ത് താരത്തിന്റെ മേക്കോവര്‍ ശ്രദ്ധ നേടിയിരുന്നു. കുഞ്ഞ് ജന്മം നല്‍കിയ ശേഷം തന്റെ ഫിറ്റ്‌നസ് തിരിച്ചു പിടിച്ച ആലിയയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. വര്‍ക്കൗട്ട് ചെയ്യുന്ന ആലിയയുടെ ചിത്രങ്ങളും വൈറലായിരുന്നു. താരത്തെ വീണ്ടും സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

  ബ്രഹ്‌മാസ്ത്രയാണ് ആലിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. രണ്‍ബീര്‍ കപൂറായിരുന്നു സിനിമയിലെ നായകന്‍. ഇരുവരും ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പ്രണയത്തിലാകുന്നത്. സിനിമ റിലീസാകും മുമ്പേ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. വന്‍ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. അമിതാഭ് ബച്ചന്‍, നാഗാർജുന തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സിനിമയില്‍ ഷാരൂഖ് ഖാന്റെ അതിഥി വേഷവുമുണ്ടായിരുന്നു. ചിത്രം വലിയ വിജയവുമായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  പോയ വര്‍ഷം ഗംഗുഭായ് കഠിയവാഡി, ഡാര്‍ലിംഗ്‌സ്, ആര്‍ആര്‍ആര്‍ തുടങ്ങി സൂപ്പര്‍ ഹിറ്റുകളുടെ ഭാഗമായിരുന്നു ആലിയ ഭട്ട്. റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് ആലിയയുടെ പുതിയ സിനിമ. രണ്‍വീര്‍ സിംഗാണ് ചിത്രത്തിലെ നായകന്‍. കരണ്‍ ജോഹറാണ് സിനിമയുടെ സംവിധാനം. പിന്നാലെ നിരവധി സിനിമകള്‍ ആലിയയുടേതായി അണിയറയിലുണ്ട്. കത്രീന കെെഫ്, പ്രിയങ്ക ചോപ്ര എന്നിവർക്കൊപ്പം അഭിനയിക്കുന്ന ജീ ലേ സരയും അണിയറയിലുണ്ട്. ആരാധകർ കാത്തിരിക്കുന്ന സിനിമയാണ് ജീ ലേ സര. ഹോളിവുഡ് അരങ്ങേറ്റ ചിത്രവും അണിയറയിലുണ്ട്. ഗാല്‍ ഗഡോട്ടിനൊപ്പം അഭിനയിക്കുന്ന ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ ആണ് ആലിയയുടെ ഹോളിവുഡ് ചിത്രം.

  Read more about: alia bhatt
  English summary
  Alia Bhatt Asks Fans To Stay Tuned For 2.o Fans Are Eager To Know
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X