'ആര്‍' ഭാഗ്യാക്ഷരമാണോ? കാമുകനെക്കുറിച്ചുള്ള ചോദ്യത്തിന് നാണത്തോടെ ആലിയയുടെ മറുപടി

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍. തെലുങ്ക് സിനിമയിലെ സൂപ്പര്‍താരങ്ങളായ രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരും ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവരും ഒരുമിക്കുന്ന സിനിമയാണ് ആര്‍ആര്‍ആര്‍. ബാഹുബലിയൊരുക്കിയ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ എസ്എസ് രാജമൗലിയാണ് സിനിമയുടെ സംവിധായകന്‍. നാളുകളായി ആരാധകര്‍ കാത്തിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ ഇന്ന് പുറത്ത് വന്നിരിക്കുകയാണ്. വരാന്‍ പോകുന്ന വിഷ്വല്‍ ട്രീറ്റ് ഉറപ്പ് നല്‍കുന്ന വീഡിയോ തരംഗമായി മാറിയിരിക്കുകയാണ്.

ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ ആലിയ ഭട്ടും അജയ് ദേവ്ഗണും ജൂനിയര്‍ എന്‍ടിആറുമായിരുന്നു രാജമൗലിയ്‌ക്കൊപ്പം പങ്കെടുത്തത്. ഇതിനിടെയുണ്ടായ ഒരു സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍് വൈറലായി മാറിയിരിക്കുകയാണ്. ലോഞ്ചിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് താരങ്ങള്‍ മറുപടി നല്‍കിയിരുന്നു. ഇതിനിടെ ഒരാള്‍ കാമുകന്‍് രണ്‍ബീര്‍ കപൂറുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു ചോദ്യം ആലിയയോട് ചോദിക്കുകയായിരുന്നു. ഈ ചോദ്യത്തിന് ആലിയ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

Alia Bhatt

ആര്‍ എന്ന അക്ഷരം ആലിയയ്ക്ക് ഭാഗ്യം ആണോ എന്നായിരുന്നു ചോദ്യം. കാമുകന്‍ രണ്‍ബീര്‍് കപൂറിന്റെ പേരിന്റെ ആദ്യത്തെ അക്ഷരവും ആര്‍ ആയിരിക്കെ അത് സൂചിപ്പിക്കുന്നതായിരുന്നു ചോദ്യം. ചോദ്യം കേട്ടതും ആര്യ പുഞ്ചിരിക്കുകയായിരുന്നു. അടുത്തിരുന്ന അജയ് ദേവ്ഗണിനെ ആലിയ നോക്കുന്നതും അജയ് തലയാട്ടുന്നതും വീഡിയോയില്‍ കാണാം. ചിരിയൊതുക്കിയ ശേഷം ആലിയ മറുപടി പറയാനായി മൈക്ക് എടുത്തു. ഞാന്‍ അമ്പരന്നിരിക്കുകാണ്. മറുപടി കിട്ടുന്നില്ലെന്നായിരുന്നു ആലിയ ആദ്യം പറഞ്ഞത്. ഞാന്‍ ബുദ്ധിപൂര്‍വ്വമായൊരു മറുപടി തിരയുകയാണെന്നും ആലിയ പറഞ്ഞു.

പിന്നാലെ അതെ എന്ന് പറഞ്ഞ ആളിയ ആര്‍ എന്നത് നല്ലൊരു അക്ഷരമാണെന്നും അതുപോലെ തന്നെയാണ് എ എന്ന അക്ഷരവും എന്നും ആലിയ കൂട്ടിച്ചേര്‍ത്തു. താരത്തിന്റെ മറുപടിയ്ക്ക് കാഴ്ച്ചക്കാര്‍ കയ്യടിക്കുന്നതും വീഡിയോയില്‍ കാണാം. രണ്‍ബീറും ആലിയയും തമ്മിലുള്ള പ്രണയം ആരാധകരുടെ ഇഷ്ട ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ്. ഇരുവരും ഈ മാസം വിവാഹം കഴിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അടുത്ത വര്‍ഷമേ വിവാഹം ഉണ്ടാവുകയുള്ളൂവെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിപാവലിയ്ക്ക് രണ്‍ബീറിനൊപ്പമുള്ള ചിത്രമായിരുന്നു ആലിയ പങ്കുവച്ചത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

എങ്ങനെയാണ് ആര്‍ആര്‍ആറിലെ വേഷം തനിക്ക് ലഭിച്ചതെന്നും ആലിയ തുറന്നു പറയുന്നുണ്ട്. ''അത് രസകരമായൊരു കഥയാണ്. ഞാന്‍ ഒരു ദിവസം എയര്‍പോര്‍ട്ടില്‍ വച്ച് രാജമൗലി സാറിനെ കാണുകയായിരുന്നു. ഇദ്ദേഹത്തെ കണ്ടതും ഞാന്‍ ചെന്ന് പേര് പറഞ്ഞ് പരിചയപ്പെട്ടു. നിങ്ങളുടെ സിനിമകള്‍ ഇഷ്ടമാണെന്നും എന്നെങ്കിലും നിങ്ങളുടെ സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും പറഞ്ഞു. അത്ഭുതപ്പെടുത്തിക്കൊണ്ട് സാര്‍ പറഞ്ഞത് തന്റെ അടുത്ത സിനിമയില്‍ നായികയായി എന്നെ കൊണ്ടു വന്നാലോ എന്ന് ആലോചിച്ചിരുന്നുവെന്നായിരുന്നു. എന്നെ ബന്ധപ്പെടുന്നതിനെക്കുറിച്ചും ആലോചിച്ചിരുന്നു. ഞാന്‍ അപ്പോള്‍ തന്നെ ഓക്കെ പറഞ്ഞു. പക്ഷെ അപ്പോഴും ആര്‍ആര്‍ആര്‍ ആയിരിക്കം ആ സിനിമയെന്ന് എനിക്കറിയില്ലായിരുന്നു'' എന്നാണ് ആലിയ പറഞ്ഞത്.

അതേസമയം ആര്‍ആര്‍ആര്‍ ജനുവരി ഏഴിനാണ് റിലീസ് ചെയ്യുന്നത്. ബാഹുബലിയ്ക്ക് ശേഷം രാജമൗലിയൊരുക്കുന്ന സിനിമയില്‍ വന്‍ താരനിര തന്നെയാണ് അണിനിരിക്കുന്നത്. ട്രെയിലര്‍ ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. കൊമരം ഭീം എന്ന കഥാപാത്രത്തെയാണ് ജൂനിയര്‍ എന്‍ടിആര്‍ അവതരിപ്പിക്കുന്നത്. രാം ചരണ്‍ അല്ലൂരി സിതാരാമയായും ആലിയ സീതയായും എത്തുന്നു. രണ്‍വീര്‍ സിംഗിനൊപ്പം അഭിനയിക്കുന്ന റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് ആലിയയുടെ പുതിയ സിനിമ. പിന്നാലെ രണ്‍ബീറിനൊപ്പം അഭിനയിക്കുന്ന ബ്രഹ്‌മാസ്ത്ര, ഗംഗുബായ് കത്തിയാവാഡി, ഡാര്‍ലിംഗ്‌സ് തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്.

Read more about: alia bhatt ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X