വെളുപ്പിച്ച് വെളുപ്പിച്ച് കുട്ടി ഇല്ലാണ്ടാവോ? ഹോളിവുഡിലെത്തിയ ആലിയ വെളുപ്പിക്കാന്‍ സര്‍ജറി ചെയ്‌തോ?

ബോളിവുഡിലെ മുന്‍നിര നായികയാണ് ആലിയ ഭട്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ബോളിവുഡിലെ മുന്നില്‍ നിന്ന് നയിക്കുന്നു. ഇപ്പോഴിതാ ഹോളിവുഡിലേക്കും ചുവടുവച്ചിരിക്കുകയാണ് ആലിയ ഭട്ട്. നെറ്റ്ഫ്‌ളിക്‌സിന്റെ ഹേര്‍ട്ട് ഓഫ് സ്റ്റോണിലൂടെയാണ് ആലിയയുടെ ഹോളിവുഡ് എന്‍ട്രി. വണ്ടര്‍ വുമണ്‍ ഫെയിം ഗാല്‍ ഗഡോട്ടും ജാമി ഡോര്‍നനുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രം ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്.

തന്റെ ഹോളിവുഡ് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ധാരാളം പ്രൊമോഷണല്‍ ഇന്റര്‍വ്യുകളും മറ്റും നല്‍കിയിരുന്നു ആലിയ ഭട്ട്. ഇതില്‍ നിന്നുമുള്ളൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ പറയുന്നത് തന്റെ ഹോൡവുഡ് എന്‍ട്രിയ്ക്ക് വേണ്ടി ആലിയ തന്റെ നിറം കൂടുതല്‍ വെളുത്തതാക്കിയെന്നാണ്.

Alia Bhatt

നേരത്തെ തന്നെ വെളുത്ത നിറമുള്ള നടിയാണ് ആലിയ. എന്നാല്‍ തന്റെ ഹോളിവുഡ് എന്‍ട്രിയോടനുബന്ധിച്ച് കൂടുതല്‍ വെള്ളക്കാരിയാകാന്‍ വേണ്ടി ആലിയ ശ്രമം നടത്തിയെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. ഇതിനായി താരം ഗ്ലൂട്ടാതയോണ്‍ ഇഞ്ചക്ഷന്‍ എടുത്തിരിക്കുകയാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ഹോളിവുഡ് താരങ്ങളെ പോലെ തൊലി വെളുപ്പിക്കാനുള്ള ശ്രമമാണ് ആലിയ നടത്തിയതെന്ന് പറഞ്ഞു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

നിരവധി പേരാണ് ആലിയയ്‌ക്കെതിരെ ആരോപണവും വിമര്‍ശനവും ഉയര്‍ത്തിയിരിക്കുന്നത്. ആളുകള്‍ കരുതുന്നത് വെളുക്കുന്തോറും സൗന്ദര്യം കൂടുമെന്നാണ്, ചില അഭിമുഖത്തില്‍ ഗാള്‍ ഗഡോട്ടിന്റെ അത്ര തന്നെ വെളുപ്പ് ആലിയയ്ക്കും തോന്നുന്നുണ്ട്, ഒരുപക്ഷെ തന്റെ പൗരത്വത്തില്‍ പറയുന്ന ബ്രീട്ടീഷ് ആകാനുള്ള ആലിയയുടെ ശ്രമമായിരിക്കും ഇത് എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

ഒരു വെള്ളക്കാരിയെ അവതരിപ്പിക്കാന്‍ വേണ്ടി ഇങ്ങനെ സ്വയം വൈറ്റ് വാഷ് ചെയ്യുന്നതില്‍ ആലിയ സ്വയം നാണിക്കണം, ബോളിവുഡില്‍ ഇത്രയും തൊലിയുട നിറം വെളുപ്പിച്ചെടുക്കുന്നത് ഇതുവരേയും കണ്ടിട്ടില്ല എന്നൊക്കെയാണ് ആരാധകരുടെ വിമര്‍ശനങ്ങള്‍. ആലിയയ്ക്ക് മുമ്പ് ഹോളിവുഡില്‍ എന്‍ട്രി നടത്തിയ പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണൊന്നും ചെയ്യാന്‍ തയ്യാറാകാതിരുന്ന കാര്യത്തിനാണ് ആലിയ ശ്രമിച്ചിരിക്കുന്നതെന്നും ആലിയയുടെ ഇന്‍സെക്യൂരിറ്റി വ്യക്തമാക്കുന്നാണ് ഈ വെളുപ്പിക്കലെന്നും മറ്റും ചിലര്‍ പറയുന്നു.

Alia Bhatt

അതേസമയം ഇതാദ്യമായിട്ടല്ല ആലിയ്‌ക്കെതിരെ സര്‍ജറി ആരോപണം ഉയരുന്നത്. നേരത്തെ തന്റെ മുഖത്തെ ഫാറ്റ് ആലിയ സര്‍ജറിയിലൂടെ നീക്കം ചെയ്തതായി ആരോപിക്കപ്പെട്ടിരുന്നു. കരിയറിന്റെ തുടക്കത്തില്‍ വട്ട മുഖമുണ്ടായിരുന്ന അല്‍പ്പം ചബ്ബിയായിരുന്ന ആലിയയ്ക്ക് ഇപ്പോള്‍ കുറേക്കൂടി കൂര്‍ത്ത, മെലിഞ്ഞ മുഖമാണെന്നാണ് ആരാധകര്‍ കണ്ടെത്തിയത്. ഇത് മുഖത്തെ ഫാറ്റ് റിമൂവ് ചെയ്യുന്ന സര്‍ജറിയുടെ ഫലമാണെന്നാണ് സോഷ്യല്‍ മീഡിയ ആരോപിച്ചത്.

അതേസമയം ആലിയയുടെ അവസാനം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ്. രണ്‍വീര്‍ സിംഗ് നായകനായ സിനിമയുടെ സംവിധാനം കരണ്‍ ജോഹര്‍ ആണ്. ജയാ ബച്ചന്‍, ധര്‍മ്മേന്ദ്ര, ഷബാന അസ്മി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Read more about: alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X