For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വയറ്റിലുള്ള കുഞ്ഞിനെ പോലും വെറുതെ വിട്ടില്ല, പ്രൊമോഷന് എന്തും ചെയ്യും; ആലിയ ഭട്ടിനെതിരെ ആരാധകര്‍

  |

  സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബ്രഹ്‌മാസത്ര. ബോളിവുഡിലെ വന്‍ താരനിര അണിനിരക്കുന്ന സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടുമാണ്. ബോളിവുഡിലെ എക്കാലത്തേയും വലിയ ബജറ്റോടു കൂടിയൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും പ്രണയത്തിലാകുന്നത്. ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ കണ്‍മണിയുടെ വരവിനായി കാത്തിരിക്കുകയാണ് ആലിയയും രണ്‍ബീറും.

  Also Read: അലംകൃതയെ എന്റെ സിനിമകള്‍ കാണിച്ചിട്ടില്ല; മകളെ കുറിച്ചോർക്കുമ്പോൾ അസൂയ തോന്നുന്ന കാര്യത്തെ കുറിച്ച് പൃഥ്വിരാജ്

  ഇപ്പോള്‍ ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരുമെല്ലാം പ്രൊമോഷന്‍ തിരക്കുകളിലാണ്. ഇന്നലെയായിരുന്നു ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം താരങ്ങള്‍ ഹൈദരാബാദിലെത്തിയത്. ചിത്രത്തിലെ താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും മൗനി റോയും നാഗാര്‍ജുനയും സംവിധായകന്‍ അയാന്‍ മുഖര്‍ജിയും നിര്‍മ്മാതാവ് കരണ്‍ ജോഹറുമെല്ലാം ഹൈദരാബാദിലെത്തിയിരുന്നു.


  പ്രൊമോഷന്‍ പരിപാടിയില്‍ എല്ലാവരുടേയും ശ്രദ്ധ നേടിയത് ആലിയ ഭട്ട് ആയിരുന്നു. പിങ്ക് നിറത്തിലുള്ള ഷറാറയായിരുന്നു ആലിയ ധരിച്ചിരുന്നത്. തന്റെ വസ്ത്രത്തിന്റെ പിന്‍വശത്തായി ബേബി ഓണ്‍ ബോര്‍ഡ് എന്നെഴുതിയിരുന്നു ആലിയ. സ്വഭാവികമായും ഇത് ക്യാമറക്കണ്ണുകളുടെ ശ്രദ്ധ നേടുകയായിരുന്നു. വേദിയില്‍ വച്ച് കരണ്‍ ജോഹര്‍ തന്നെ ആലിയയോട് തിരിഞ്ഞ് നിന്ന് തന്റെ വസ്ത്രത്തിന്റെ പിന്‍വശത്തെഴുതിയ വാക്കുകള്‍ സദസിന് കാണിച്ചു കൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

  Also Read: എന്റെ ഫങ്ഷന് വന്നിട്ട് അയാൾ എന്റെ തടിയെ പഴിച്ചു; ദുരനുഭവം പങ്കുവെച്ച് അപർണ ബാലമുരളി

  എന്നാല്‍ താരങ്ങളുടെ ഈ സമീപനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ പോലും തങ്ങളുടെ സിനിമയുടെ പ്രൊമോഷന് വേണ്ടി ഉപയോഗിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. നിരവധി പേര്‍ ഇതിനോടകം തന്നെ വിമര്‍ശനങ്ങളുമായി എത്തിയിട്ടുണ്ട്. സിനിമയുടെ പ്രൊമോഷന് വേണ്ടി ഏതറ്റം വരെയും പോകുമെന്നായിരിക്കുന്നുവെന്നും കുട്ടിയെ പോലും വെറുതെ വിടുന്നില്ലെന്നും വിമര്‍ശകര്‍ പറയുന്നു.

  കഴിഞ്ഞ ദിവസവും ആലിയയും കരണും സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ക്ക് ഇരയായിരുന്നു. കരണ്‍ അവതാരകനായി എത്തുന്ന ഷോയാണ് കോഫി വിത്ത് കരണ്‍. ഈ ഷോയില്‍ അതിഥികളായി എത്തുന്നവരോട് സ്ഥിരമായി ആലിയ ഇന്ത്യയിലെ ഏറ്റവും മികച്ച നടിയാണെന്നും ഏറ്റവും വലിയ താരമാണെന്നും യാതൊരു ഔചിത്യവുമില്ലാതെ പറയുന്നതിന്റെ പേരിലാണ് കരണ്‍ വിമര്‍ശിക്കപ്പെട്ടത്. ബോളിവുഡിലെ ഔട്ട്‌സൈഡര്‍ ആയ കൃതി സനോണിനോട് ആലിയ ചെയ്യുന്നത് പോലെയുള്ള റോളുകള്‍ എന്തുകൊണ്ട് ചെയ്യുന്നില്ലെന്ന് കരണ്‍ ചോദിച്ചിരുന്നു. ഇതൊക്കെ കരണിന് തിരിച്ചടിയായി മാറുകയായിരുന്നു.

  Also Read: ഇത് റൈഡർ മഞ്ജു, തല അജിത്തിനൊപ്പം ബൈക്കിൽ ഇന്ത്യ ചുറ്റി നടി, കണ്ടിട്ട് അസൂയ തോന്നുന്നുവെന്ന് ആരാധകർ!

  അതേസമയം നേരത്തെ തന്നെ ബോയ്‌ക്കോട്ട് വാദികളുടെ ശ്രദ്ധ നേടിയ ചിത്രമാണ് ബ്രഹ്‌മാസ്ത്ര. ബോയ്‌ക്കോട്ട് ട്രെന്റിനെതിരെ ആലിയ ഈയ്യടുത്ത് രംഗത്തെത്തിയിരുന്നു. തന്നെ ഇഷ്ടമല്ലെങ്കില്‍ തന്റെ സിനിമ കാണേണ്ട എന്ന ആലിയയുടെ വാക്കുകളായിരുന്നു ചിത്രത്തിനെതിരെ ബോയ്‌ക്കോട്ട് വിളികള്‍ തുടങ്ങാനുള്ള കാരണമായി മാറിയത്. അതുകൊണ്ട് തന്നെ പുതിയ വിവാദവും ചിത്രത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് ശക്തി പകരുമെന്നാണ് കരുതപ്പെടുന്നത്.


  ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന സിനിമയാണ് ബ്രഹ്‌മാസ്ത്ര. മൂന്ന് ഭാഗങ്ങളിലായി ഒരുങ്ങുന്ന പരമ്പരയിലെ ആദ്യത്തെ ഭാഗമായ ശിവയാണ് ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുന്നത്. സെപ്തംബര്‍ ഒമ്പതിനാണ് സിനിമയുടെ റിലീസ്. രണ്‍ബീറും ആലിയയും മുഖ്യ വേഷങ്ങൡലെത്തുമ്പോള്‍ അമിതാഭ് ബച്ചനും മൗനി റോയും നാഗാര്‍ജുനയും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ ചിത്രത്തിലൊരു അതിഥി വേഷത്തിലെത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

  സൂപ്പര്‍ താര ചിത്രങ്ങളൊക്കെ കനത്ത പരാജയങ്ങളായി മാറിയതിനാല്‍ ബോളിവുഡിന് ബ്രഹ്‌മാസത്രയുടെ വിജയം ഏറെ നിര്‍ണായകമാണ്. കടുത്ത പ്രതിസന്ധിയിലൂടെയാണ് ബോളിവുഡ് ഇപ്പോള്‍ കടന്നു പോകുന്നത്.

  അതേസമയം ഡാര്‍ലിംഗ്‌സ് ആണ് ആലിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ ഡാര്‍ലിംഗ്‌സ് പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു. ആലിയയ്‌ക്കൊപ്പം ഷെഫാലി ഷാ, റോഷന്‍ മാത്യു, വിജയ് വര്‍മ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ സിനിമയാണ് ഡാര്‍ലിംഗ്‌സ്. ഈ ചിത്രത്തിലൂടെ ആലിയ നിര്‍മ്മാതാവുകയും ചെയ്തിരുന്നു.

  Read more about: alia bhatt
  English summary
  Alia Bhatt Gets Trolled As She Wears A Dress That Had Baby On Board Written On It
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X