ചുണ്ട് വീര്‍ത്ത് വൃത്തികേടായി, സ്വയം നശിപ്പിക്കുന്നു; ആലിയ ഭട്ടിന്റെ മാറ്റം കണ്ട് ഞെട്ടി ആരാധകര്‍
ബോളിവുഡിലെ സൂപ്പര്‍ നായികയാണ് ആലിയ ഭട്ട്. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ ആലിയയ്ക്ക് സ്വന്തമായൊരു ഇടം കണ്ടെത്താന്‍ അധികം സമയം വേണ്ടി വന്നില്ല. തുടക്കത്തില്‍ നെപ്പോ കിഡ് എന്ന് വിളിച്ച് വിമര്‍ശിച്ചിരുന്നവര്‍ക്ക് പോലും അവഗണിക്കാന്‍ പറ്റാത്ത താരമായി വളരുകയായിരുന്നു ആലിയ. ബോളിവുഡിലെ ഈ തലമുറയിലെ ഏറ്റവും മികച്ച അഭിനേത്രിമാരില്‍ ഒരാളായ ആലിയയെ തേടി ഇപ്പോഴിതാ ദേശീയ പുരസ്‌കാരവും എത്തിയിരിക്കുകയാണ്.
അഭിനയത്തിന് പുറമെ തന്റെ ഓഫ് സ്‌ക്രീന്‍ ജീവിതത്തിന്റെ പേരിലും ആലിയ എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള ആക്രമണങ്ങളും ആലിയ നേരിടാറുണ്ട്. ഇപ്പോഴിതാ ഒരിക്കല്‍ കൂടി ട്രോളുകളുടെ ഇരയായി മാറുകയാണ് ആലിയ ഭട്ട്. തന്റെ അടുത്ത സുഹൃത്തായ അകാന്‍ഷ രഞ്ജന്റെ പിറന്നാള്‍ ആഘോഷിക്കാനെത്തിയതിന് പിന്നാലെയാണ് ആലിയ ട്രോളുകള്‍ നേരിടുന്നത്.

ഇന്നലെയായിരുന്നു അകാന്‍ഷയുടെ ജന്മദിനം. തന്റെ സഹോദരി ഷഹീന്‍ ഭട്ടിനൊപ്പമാണ് ആലിയ പാര്‍ട്ടിയ്ക്ക് എത്തിയത്. പാര്‍ട്ടിയിലേക്ക് വരുന്ന ആലിയയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. നീല നിറത്തിലുള്ള മിനി ഡ്രസ് ധരിച്ചാണ് ആലിയ എത്തിയത്. പതിവ് പോലെ സുന്ദരിയായാണ് ആലിയ എത്തിയിരിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ ശ്രദ്ധ പോയത് ആലിയയുടെ ചുണ്ടിലേക്കായിരുന്നു.
ആലിയയുടെ ചുണ്ട് അസാധരണമായി വീര്‍ത്തിരിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ സോഷ്യല്‍ മീഡിയ അതിന് പിന്നാലെ പോവുകയായിരുന്നു. താരം ലിപ് സര്‍ജറി ചെയ്തിട്ടുണ്ടോ എന്ന സംശയമാണ് മുന്നോട്ട് പോകുന്നത്. ആലിയ ചുണ്ടിന് എന്തോ ചെയ്തിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ താരത്തിനെതിരെ ഈ ആരോപണവുമായി മുന്നോട്ട് വരുന്നത്. എന്നാല്‍ ചിലര്‍ പറയുന്നത് സര്‍ജറിയല്ലെന്നും ലിപ്സ്റ്റിക്കിന്റെ പ്രശ്‌നമാണെന്നുമാണ്. മുഖത്തേക്ക് അധികം ശ്രദ്ധ കിട്ടാതിരിക്കാന്‍ മുടി അഴിച്ച് മുന്നിലേക്ക് ഇട്ടിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.

നേരത്തെ ഒരു മാസികയുടെ കവര്‍ ചിത്രത്തിലെ ആലിയയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. കവര്‍ ഫോട്ടോയിലെ ആലിയയെ ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ മനസിലാകില്ലെന്നും ശ്രദ്ധ കപൂറുമായും പരിനീതി ചോപ്രയായും വരെ മാറി പോയേക്കാമെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയ പറഞ്ഞത്. ഫോട്ടോഷോപ്പ് പാളിപ്പോയതോ താരം പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയയായതോ ആകാം കാരണമെന്നും സോഷ്യല്‍ മീഡിയ ആരോപിച്ചിരുന്നു. പിന്നാലെയാണ് പുതിയ വീഡിയോയും വൈറലാകുന്നത്.
അതേസമയം റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് ആലിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. രണ്‍വീര്‍ സിംഗ് നായകനായ സിനിമയുടെ സംവിധാനം കരണ്‍ ജോഹറായിരുന്നു. ദേശീയ പുരസ്‌കാരത്തിന്റെ തിളക്കത്തിലാണ് ആലിയ ഭട്ട് ഇപ്പോള്‍. സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ഗംഗുബായ് കത്ത്യാവാഠിയിലെ പ്രകടനത്തിനാണ് ആലിയയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമെത്തിയത്. ഈയ്യടുത്ത് ഹോളിവുഡിലേക്കും ആലിയ എന്‍ട്രി നടത്തിയിരുന്നു.


Click it and Unblock the Notifications