twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആര്‍ആര്‍ആര്‍ പോസ്റ്റുകള്‍ ഞാന്‍ ഡിലീറ്റ് ചെയ്തതാണ്! വെളിപ്പെടുത്തി ആലിയ; കാരണം ഇതെന്നും താരം

    |

    തെലുങ്ക് സിനിമയിലേയും ബോളിവുഡിലേയും സൂപ്പര്‍ താരങ്ങളും എസ്എസ് രാജമൗലി എന്ന സൂപ്പര്‍ഹിറ്റ് സംവിധായകനും ഒരുമിച്ച സിനിമയാണ് ആര്‍ആര്‍ആര്‍. തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരങ്ങളായ രാം ചരണും ജൂനിയര്‍ എന്‍ടിആറും ഒരുമിച്ച സിനിമയിലെ നായിക ആലിയ ഭട്ടാണ്. വലിയ ആകാംഷയോടെയായിരുന്നു ചിത്രത്തിനായി ആരാധകര്‍ കാത്തിരുന്നത്. ആ പ്രതീക്ഷകള്‍ കാത്തുസൂക്ഷിച്ച സിനിമ വന്‍ വിജയമായി മാറുകയും 500 കോടി ക്ലബില്‍ മൂന്ന് ദിവസം കൊണ്ട് കയറുകയും ചെയ്തിരുന്നു. സിനിമ ബോക്‌സ് ഓഫീസില്‍ വലിയ വിജയം കൊയ്യുമ്പോഴും സിനിമയ്ക്ക് പുറത്ത് ആര്‍ആര്‍ആറിനെ തേടി വിവാദം എത്തിയിരിക്കുകയാണ്.

    ചേച്ചിയുടെ വിവാഹമാണ് ഇനിയുള്ള തന്റെ ആഗ്രഹം; വലിയ മനസുള്ള ഒരാള് വേണമെന്ന് നടന്‍ സൂരജ്ചേച്ചിയുടെ വിവാഹമാണ് ഇനിയുള്ള തന്റെ ആഗ്രഹം; വലിയ മനസുള്ള ഒരാള് വേണമെന്ന് നടന്‍ സൂരജ്

    ചിത്രത്തിലെ നായികയായ ആലിയ ഭട്ട് ചിത്രത്തില്‍ തൃപ്തയല്ലെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തന്റെ സ്‌ക്രീന്‍ ടൈം വെട്ടിക്കുറച്ചതില്‍ ആലിയയ്ക്ക് ദേഷ്യമുണ്ടെന്നും ഇതോടെ താരം ചിത്രവുമായി ബന്ധപ്പെട്ട തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്്. സംവിധായകന്‍ രാജമൗലിയെ ആലിയ അണ്‍ഫോളോ ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ആലിയ ഭട്ട് ഇപ്പോള്‍. വിശദമായി വായിക്കാം തുടര്‍ന്ന്.

    ഊഹാപോഹങ്ങള്‍

    സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ആലിയയുടെ പ്രതികരണം. ''ഇന്ന് ഞാന്‍ കേട്ടു ഞാന്‍ എന്റെ ആര്‍ആര്‍ആറുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തുവെന്ന്. ഞാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ അസ്വസ്ഥയാണെന്നാണ് പറയുന്നത്. ഇന്‍സ്റ്റഗ്രാം ഗ്രിഡിനെ അടിസ്ഥാനമാക്കി ഇത്തരം ഊഹാപോഹങ്ങള്‍ നടത്തരുതെന്ന് ഞാന്‍ ആത്മാര്‍ത്ഥമായും എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്'' എന്നാണ് ആലിയ പറയുന്നത്. തന്റെ സ്ഥിരമായി തന്റെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ ക്ലിയര്‍ ചെയ്യാറുണ്ടെന്നും ആലിയ പറയുന്നു.

    ആലിയ

    ''എന്റെ പ്രൊഫൈനില്‍ നിന്നും പഴയ വീഡിയോകള്‍ ഞാന്‍ എപ്പോഴും നീക്കം ചെയ്യാറുണ്ട്. തിങ്ങി നിറഞ്ഞതായി തോന്നാതിരിക്കാനാണ്. ആര്‍ആര്‍ആറിന്റെ ലോകത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഞാന്‍ വളരെയധികം സന്തുഷ്ടയാണ്. സീതയെ അവതരിപ്പിച്ചത് എനിക്ക് ഇഷ്ടമായിരുന്നു. രാജമൗലിയുടെ സംവിധാനത്തില്‍ അഭിനയിക്കാന്‍ സാധിച്ചതിലും സന്തോഷമുണ്ട്. താരക്കിനും ചരണിനുമൊപ്പം പ്രവര്‍ത്തിച്ചതും ഇഷ്ടമായി. ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യവും എനിക്ക് ഇഷ്ടമാണ്'' എന്നാണ് ആലിയ പറയുന്നത്.

    അധ്വാനവും ഊര്‍ജവും

    ''ഞാന്‍ ഇപ്പോഴിത് വിശദമാക്കാന്‍ തീരുമാനിക്കാന്‍ കാരണം രാജമൗലി സാറും ടീമും വര്‍ഷങ്ങളോളം തങ്ങളുടെ അധ്വാനവും ഊര്‍ജവും നല്‍കിയാണ് ഈ സിനിമയൊരുക്കിയത്. എന്റെ ഭാഗത്തു നിന്നുമുള്ള തെറ്റായൊരു വിവരവും അതിനെ ബാധിക്കരുത്'' എന്നാണ് ആലിയ വ്യക്തമാക്കുന്നത്. ആലിയ ഭട്ട്, രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ക്കൊപ്പം അജയ് ദേവ്ഗണ്‍, ശ്രിയ ശരണ്‍, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

    Recommended Video

    RRR കണ്ട് പേർളി മാണിയുടെ SHOCKING പ്രതികരണം
    ആദ്യ തെലുങ്ക് സിനിമ

    ആലിയ ഭട്ടിന്റെ ആദ്യ തെലുങ്ക് സിനിമയെന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയായിരുന്നു താരത്തിന്റെ ആരാധകര്‍ ചിത്രത്തിനായി കാത്തിരുന്നത്. എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ ആലിയയുടെ ഭാഗങ്ങള്‍ വെട്ടിക്കുറച്ചുവെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ആലിയയുടെ കഥാപാത്രത്തിന് കഥയില്‍ വേണ്ടത്ര പ്രാധാന്യമോ സ്‌ക്രീന്‍ സ്പെയ്സോ നല്‍കിയില്ലെന്ന വിമര്‍ശനം ചിത്രത്തിനെതിരെ ഉയര്‍ന്നിരുന്നു. ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ തമന്നയുടെ കഥാപാത്രത്തോട് ചെയ്തത് പോലെ ആലിയയേയും വെട്ടുകയായിരുന്നുവെന്നും ആരാധകര്‍ ആരോപിച്ചിരുന്നു. അതേസമയം ഹിന്ദിയില്‍ ആലിയയ നായികയായി എത്തിയ സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ഗംഗുബായ് കട്ടിയാവാഡി വന്‍ വിജയമായി മാറിയിരിക്കുകയാണ്. കാമുകന്‍ കൂടിയായ രണ്‍ബീര്‍ കപൂറിനൊപ്പം അഭിനയിക്കുന്ന ബ്രഹ്‌മാസ്ത്ര, രണ്‍വീര്‍ സിംഗിനൊപ്പം അഭിനയിക്കുന്ന റോക്കി ഓര്‍ റാണി കി പ്രേം കഹാനി, ഡാര്‍ലിംഗ്സ് തുടങ്ങിയവയാണ് ആലിയയുടെ വരാനിരിക്കുന്ന സിനിമകള്‍.

    Read more about: alia bhatt
    English summary
    Alia Bhatt Gives Clarification About Her Posts About RRR Being Deleted From Her Instagram
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X