അച്ഛന്‍ മദ്യത്തിന് അടിമയായി, കരിയര്‍ തകര്‍ന്നു, പണമില്ലാതായി; അമ്മയുടെ കഷ്ടപ്പാട് എനിക്കറിയാം: ആലിയ ഭട്ട്
അച്ഛന്‍ മഹേഷ് ഭട്ടിന്റേയും അമ്മ സോണി റാസ്ദാന്റേയും പാതയിലൂടെയാണ് ആലിയ ഭട്ട് സിനിമയിലെത്തുന്നത്. എന്നാല്‍ ബോളിവുഡിലെ മുന്‍നിര നായികയായി മാറാന്‍ ആലിയയ്ക്ക് അധികം സമയം വേണ്ടി വന്നില്ല. ഇന്ന് ദേശീയ അവാര്‍ഡ് അടക്കം നേടിയ അഭിനേത്രിയാണ് ആലിയ ഭട്ട്. ഗംഗുഭായ് കഠ്യാവാഡിയിലൂടെയാണ് ആലിയയെ തേടി ദേശീയ പുരസ്‌കാരമെത്തുന്നത്. റാസി, ഡിയര്‍ സിന്ദഗി, ഹൈവേ, ഗല്ലി ബോയ്, തുടങ്ങി ആലിയ കയ്യടി നേടിയ സിനിമകള്‍ നിരവധിയാണ്.
ഇപ്പോഴിതാ തന്റെ അച്ഛന്‍ മഹേഷ് ഭട്ടിനെക്കുറിച്ചുള്ള ആലിയയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ബോളഇവുഡിലെ ഐക്കോണിക് സംവിധായകരില്‍ ഒരാളാണ് മഹേഷ് ഭട്ട്. നിരവധി സൂപ്പര്‍ ഹിറ്റുകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. എന്നാല്‍ തന്റെ അച്ഛന്‍ വിജയങ്ങള്‍ മാത്രമല്ല പരാജയങ്ങളും അനുഭവിച്ചിട്ടുണ്ടെന്നാണ് ആലിയ പറയുന്നത്.

ജീവിതത്തില്‍ പണമില്ലാത്ത അവസ്ഥയും മഹേഷ് ഭട്ട് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ആലിയ പറയുന്നത്. ''ഒരിടയ്ക്ക് അദ്ദേഹത്തിന് തുടര്‍ പരാജയങ്ങള്‍ വന്നു. കയ്യില്‍ കാശില്ലാതായി. ഈ സമയത്ത് മദ്യത്തിന് അടിമയായി മാറുകയും ചെയ്തിരുന്നു'' എന്നാണ് ആലിയ പറയുന്നത്. അച്ഛന്റെ ജീവിതം കയറ്റിറക്കങ്ങളുടേതാണെന്നാണ് ആലിയ പറയുന്നത്. അച്ഛനും അമ്മയും നേരിട്ട വെല്ലുവിളികളെക്കുറിച്ച് തനിക്ക് ബോധ്യമുണ്ടെന്നും ആലിയ പറയുന്നത്.
''അദ്ദേഹം പതിയെ മദ്യപാനം നിര്‍ത്തി. പക്ഷെ അപ്പോഴും ജീവിതം കയറ്റിറക്കങ്ങള്‍ നിറഞ്ഞതായിരുന്നു. എനിക്ക് ഈ പ്രിവിലേജ് കിട്ടുന്ന തരത്തിലേക്ക് എത്താന്‍ എന്റെ മാതാപിതാക്കള്‍ കഷ്ടപ്പെട്ടിട്ടുണ്ട്. ഞാന്‍ അത് മനസിലാക്കുന്നുണ്ട്'' എന്നാണ് ആലിയ പറഞ്ഞത്. തന്റെ അമ്മയ്ക്ക് സിനിമയില്‍ ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ അവസരങ്ങള്‍ക്ക് വേണ്ടി ഒരുപാട് ഓഡിഷനുകളില്‍ പങ്കെടുക്കേണ്ടി വന്നിരുന്നുവെന്നും ആലിയ പറയുന്നു.
തന്റെ അമ്മയ്ക്ക് നായികയായി മാറാന്‍ സാധിച്ചില്ലെങ്കിലും ലഭിച്ച അവസരങ്ങളെല്ലാം ഉപയോഗിച്ചിട്ടുണ്ടെന്നാണ് ആലിയ പറയുന്നത്. തന്റെ പ്രിവിലേജുകളെക്കുറിച്ച് വളരെ നേരത്തെ തന്നെ അമ്മ തന്നെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും ആലിയ പറയുന്നു. നിരന്തരം നെപ്പോ കിഡ് വിളികള്‍ കേള്‍ക്കുന്ന താരം കൂടിയാണ് ആലിയ. ഈയ്യടുത്ത് നല്‍കിയൊരു അഭിമുഖത്തില്‍ നെപ്പോ കിഡ് വിളികളെക്കുറിച്ചും ആലിയ പ്രതികരിച്ചിരുന്നു.

''എന്റെ ആദ്യ പ്രതികരണം പ്രതിരോധമാണ്. ഞാന്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട് പിന്നെ എന്തിനാണ് ചോദ്യം ചെയ്യുന്നത് എന്നായിരുന്നു ചിന്ത. പക്ഷെ കാലവും പ്രായവും മുന്നോട്ട് പോകെ കഷ്ടപ്പാടുകളെ അംഗീകരിക്കേണ്ടതുണ്ടെന്നും എനിക്ക് ലഭിച്ച അനായാസമായ തുടക്കത്തെ തിരിച്ചറിയേണ്ടതുണ്ടെന്നും മനസിലായി'' എന്നാണ് ആലിയ പറഞ്ഞത്. തനിക്ക് അവസരം ലഭിക്കാന്‍ എളുപ്പത്തില്‍ സാധിച്ചുവെന്ന് ആലിയ അംഗീകരിക്കുന്നുണ്ട്.
മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരത്തിന്റെ തിളക്കത്തിലാണ് ആലിയ ഭട്ട്. ഈയ്യടുത്താണ് ആലിയ ഹോളിവുഡിലും സാന്നിധ്യം അറിയിച്ചത്. റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് ആലിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ജിഗ്രയാണ് ആലിയയുടെ പുതിയ സിനിമ. വസന്ത് ബാലയാണ് സിനിമയുടെ സംവിധാനം. ലോക്ക്ഡൗണ്‍ കാലത്തായിരുന്നു ആലിയയുടെ വിവാഹം. പിന്നാലെ താരം അമ്മയാവുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











