രണ്‍ബീറിനെ പലരും തെറ്റിദ്ധരിച്ചതാണ്, അവന്റെ കൂടെക്കൂടി ഞാനും ഇപ്പോള്‍ അങ്ങനെ; കാമുകനെക്കുറിച്ച് ആലിയ

ബോളിവുഡിലെ സൂപ്പര്‍ താര ജോഡിയാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഇരുവരും തമ്മിലുള്ള വിവാഹത്തെക്കുറിച്ചും കഴിഞ്ഞ കുറച്ച്് നാളുകളായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ബോളിവുഡിലെ സൂപ്പര്‍ താരമാണ് രണ്‍ബീര്‍. ഓണ്‍ സ്‌ക്രീനിലെ മിന്നും പ്രകടനങ്ങളിലൂടെ കയ്യടി നേടുന്ന രണ്‍ബീറിനെക്കുറിച്ച്് ഓഫ് സ്‌ക്രീനിലുള്ള ധാരണകള്‍ വളരെ രസകരമാണ്. രണ്‍ബീർ ഗോസിപ്പടിക്കാരന്‍ ആണെന്നാണ് സംവിധായകന്‍ കരണ്‍ ജോഹറും നടി സോനം കപൂറും പലപ്പോഴായി പറഞ്ഞിട്ടുള്ളത്. രണ്‍ബീറും സഹോദരി കരീന കപൂറും അറിയാതെ ബോളിവുഡില്‍ ഒന്നും നടക്കില്ലെന്നാണ് കരണ്‍ പറയുന്നത്.

ഇപ്പോഴിതാ തന്റെ കാമുകനെക്കുറിച്ചുള്ള പൊതു ധാരണയെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ആലിയ ഭട്ട്. എല്ലാവരും പറയുന്നത് പോലെ രണ്‍ബീര്് ഗോസിപ്പുക്കാരന്‍ അല്ലെന്നും അത് വെറും തെറ്റിദ്ധാരണയാണെന്നുമാണ് ആലിയ പറയുന്നത്. ആര്‍ജെ സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ്് ആലിയ തന്റെ കാമുകനെക്കുറിച്ച് മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഗോസിപ്പുകള്‍

''രണ്‍ബീര്‍ ഒരാളെക്കുറിച്ചും മോശമായി സംസാരിക്കുന്നത് ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. അതാണ് അവനെക്കുറിച്ച് ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന കാര്യം. ആരെയെങ്കിലും വിമര്‍ശിക്കുമ്പോള്‍ പോലും വളരെ കരുതലോടെയാണ് സംസാരിക്കുക. നല്ല കാര്യങ്ങളിലാണ് അവന്‍ വിശ്വസിക്കുന്നത്. അല്ലെങ്കില്‍ പറയില്ല്. ഗോസിപ്പുകള്‍ തീരെ ഇഷ്ടമില്ല രണ്‍്ബീറിന്. രണ്‍ബീര്‍ കാരണം ഞാനും ഇപ്പോള്‍ ഗോസിപ്പുകള്‍ പറയാറില്ല. അവന്‍ ഗോസിപ്പുകാരന്‍ അല്ല. ഗോസിപ്പുകള്‍ പറയാറേയില്ല അവന്‍'' എന്നാണ് ആലിയ പറയുന്നത്.

വിവാഹത്തെ കുറിച്ച്

നേരത്തെ മറ്റൊരു അഭിമുഖത്തില്‍
വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വളരെക്കാലം മുമ്പ് തന്നെ താന്‍ രണ്‍ബീറിനെ വിവാഹം ചെയ്തുവെന്ന തോന്നലാണ് ഉള്ളത് എന്നാണ് ആലിയ ഭട്ട് പറഞ്ഞത്. മുമ്പൊരിക്കല്‍ കൊവിഡ് അല്ലായിരുന്നെങ്കില്‍ ഇതിനോടകം ആലിയയെ വിവാഹം ചെയ്തിട്ടുണ്ടാവുമായിരുന്നു എന്ന് 2020ല്‍ രണ്‍ബീര്‍ പറഞ്ഞിരുന്നു. അധികം വൈകാതെ ആലിയയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായും രണ്‍ബീര്‍ അന്ന് പറഞ്ഞിരുന്നു. ഈ അഭിപ്രായങ്ങളിലുള്ള പ്രതികരണമാണ് എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആലിയ പറഞ്ഞത്.

മനസില്‍ ഞാന്‍ രണ്‍ബീറിനെ വിവാഹം കഴിച്ചു


'രണ്‍ബീര്‍ പറഞ്ഞത് ശരിയാണ്. എന്റെ മനസില്‍ ഞാന്‍ രണ്‍ബീറിനെ വിവാഹം കഴിച്ചു. വാസ്തവത്തില്‍ ഞാന്‍ രണ്‍ബീറിനെ വിവാഹം കഴിച്ചിട്ട് വളരെക്കാലമായത് പോലെയാണ്. എല്ലാത്തിനും ഒരു കാരണമുണ്ട്. ഞങ്ങള്‍ വിവാഹം കഴിക്കുമ്പോള്‍ അതെല്ലാം ഏറ്റവും മനോഹരമായ രീതിയില്‍ തന്നെ നടക്കും' എന്നായിരുന്നു ആലിയ പറഞ്ഞത്. പോയ വര്‍ഷം ഡിസംബറില്‍ രണ്‍ബീറും ആലിയയും വിവാഹിതരാകുന്നുവെന്ന തരത്തിലുളള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വിവാഹം 2022 ലേക്ക് മാറ്റിവച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയായിരുന്നു. ഇരുവരും ഈ വര്‍ഷം ഏപ്രിലില്‍ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ബ്രഹ്‌മാസ്ത്ര

ഒരുമിച്ച് അഭിനയിച്ച ബ്രഹ്‌മാസ്ത്രയുടെ ലൊക്കേഷനിലാണ് രണ്‍ബീറും ആലിയയും പ്രണയത്തിലായത്. ചിത്രം ഈ വര്‍ഷാവസാനം സ്‌ക്രീനുകളില്‍ എത്തും. ഇരുവരും ഈ വര്‍ഷം വിവാഹിതരാകാനുള്ള തയ്യാറെടുപ്പിലാണെന്നും ഇരുവരുടേയും ഏറ്റവും പ്രിയപ്പെട്ട സ്ഥലമായ രത്തംബോറില്‍ വെച്ചായിരിക്കും വിവാഹമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ബ്രഹ്‌മാസ്ത്രയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ആലിയയുടെ പുതിയ സിനിമയായ ഗംഗുഭായ് കത്തിയാവാഡി റിലീസിന് തയ്യാറെടുക്കുകയാണ്. സഞ്ജയ് ലീല ബന്‍സാലിയാണ് സിനിമയുടെ സംവിധാനം. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ആലിയയുടെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അജയ് ദേവ്ഗണും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അതേസമയം ഷംഷേരയാണ് രണ്‍്ബീറിന്റെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. വാണി കപൂറും സഞ്്ജയ് ദത്തുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ റിലീസ് തീയ്യതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Read more about: alia bhatt ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X