താന്‍ എഡിഎച്ച്ഡി രോഗിയെന്ന് വെളിപ്പെടുത്തി ആലിയ ഭട്ട്; ഫഹദിനും ഷൈനുമുള്ള അതേ രോഗം!

തനിക്ക് എഡിഎച്ച്ഡിയാണെന്ന് തുറന്ന് പറഞ്ഞ് നടി ആലിയ ഭട്ട്. താനൊരു സൈക്കോളജിക്കല്‍ ടെസ്റ്റ് നടത്തിയപ്പോഴാണ് തനിക്ക് എഡിഎച്ച്ഡി ആണെന്ന് തിരിച്ചറിഞ്ഞതെന്നാണ് ആലിയ പറയുന്നത്. മകള്‍ രാഹയ്‌ക്കൊപ്പം സമയം ചെലവിടുമ്പോഴാണ് തനിക്ക് ഏറ്റവും കൂടുതല്‍ മാനസിക ഉല്ലാസവും സമാധാനവും ലഭിക്കുന്നതെന്നാണ് ആലിയ ഭട്ട് പറയുന്നത്.

ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ആലിയ ഭട്ട് മനസ് തുറന്നത്. കുട്ടിക്കാലം മുതല്‍ക്കു തന്നെ സംസാരിക്കുമ്പോഴും ക്ലാസ് കേള്‍ക്കുമ്പോഴുമെല്ലാം താന്‍ സോണ്‍ ഔട്ട് ആകാറുണ്ടെന്നാണ് ആലിയ പറയുന്നത്. ഈയ്യടുത്ത് നടത്തിയൊരു സൈക്കോളജിക്കല്‍ ടെസ്റ്റിലാണ് തനിക്ക് എഡിഎച്ച്ഡി ആണെന്ന് കണ്ടെത്തുന്നതെന്നാണ് ആലിയ പറയുന്നത്.

Alia Bhatt

അതേസമയം തന്റെ രോഗവസ്ഥയെക്കുറിച്ച് സുഹൃത്തുക്കളുടെ പ്രതികരണവും ആലിയ പങ്കുവെക്കുന്നുണ്ട്. അവര്‍ക്ക് അതൊരു പുതിയ അറിവായിരുന്നില്ലെന്നാണ് ആലിയ പറയുന്നത്. തങ്ങള്‍ പണ്ടേ അറിയുന്നത് പോലെയായിരുന്നു അവര്‍ പ്രതികരിച്ചതെന്നാണ് ആലിയ പറയുന്നത്. എന്നാല്‍ ടെസ്റ്റ് കഴിയുന്നത് വരെ തന്റെ അവസ്ഥയെക്കുറിച്ച് യാതൊരു ധാരണയും ഉണ്ടായിരുന്നില്ലെന്നാണ് ആലിയ പറയുന്നത്. ഈ അവസ്ഥ കാരണമാണ് ക്യാമറയ്ക്ക് മുമ്പില്‍ വരുമ്പോള്‍ തനിക്ക് ഏറ്റവും കൂടുതല്‍ സമാധാനം തോന്നിയിരുന്നതെന്നും ആലിയ പറയുന്നു.

''അപ്പോള്‍ എനിക്ക് മനസിലായി, എന്തുകൊണ്ടാണ് ക്യാമറയ്ക്ക് മുന്നില്‍ ഞാന്‍ ഇത്രയും ശാന്തയാകുന്നത് എന്തുകൊണ്ടാണെന്ന്'' ആലിയ പറയുന്നു. ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ തനിക്ക് വല്ലാത്ത ശാന്തത അനുഭവിക്കാന്‍ സാധിക്കുന്നുണ്ട്. കഥാപാത്രമായി പൂര്‍ണമായി മാറാനും സാധിക്കുന്നുണ്ടെന്നും ആലിയ പറയുന്നു. അതുപോലെ തന്നെയാണ് മകള്‍ രാഹയ്‌ക്കൊപ്പമുള്ള സമയവും എന്നാണ് ആലിയ പറയുന്നത്. ''രാഹ വന്ന സേഷം അവര്‍ക്കൊപ്പമുളള സമയമാണ് ഞാന്‍ ഏറ്റവും കൂടുതല്‍ സമാധാനത്തോടെയിരിക്കുന്നത്'' എന്നാണ് ആലിയ പറയുന്നത്.

അഭിനേത്രി, അമ്മ എന്നീ ഘടകങ്ങളാണ് തന്റെ ജീവിതത്തില്‍ സമാധാനവും സംതൃപ്തിയും കൊണ്ടു വരുന്നതെന്നാണ് ആലിയ പറയുന്നത്. തന്റെ സന്തോഷത്തിനും സമാധാനത്തിനും ഈ രണ്ട് ഘടകങ്ങളും വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും അതിനോട് താന്‍ കടപ്പെട്ടിരിക്കുകയാണെന്നും ആലിയ പറയുന്നു.

നേരത്തെ മലയാള സിനിമാ താരങ്ങളായ ഫഹദ് ഫാസില്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ തങ്ങള്‍ക്ക് എഡിഎച്ച്ഡി ഉണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. കുട്ടിക്കാലത്ത് തന്നെ കണ്ടെത്തിയാല്‍ എഡിഎച്ച്ഡി ചികിത്സിച്ച് മാറ്റാന്‍ സാധിക്കുമെന്നും എന്നാല്‍ തനിക്ക് 41-ാം വയസിലാണ് കണ്ടെത്തിയതെന്നും അതിനാല്‍ ഇനി മാറാനുള്ള സാധ്യതയില്ലെന്നുമാണ് ഫഹദ് ഫാസില്‍ പറഞ്ഞത്.

Alia Bhatt

അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം എന്നതാണ് എഡിഎച്ച്ഡിയുടെ പൂര്‍ണരൂപം. ന്യാഡീവ്യൂഹ വികസനവുമായി ബന്ധപ്പെട്ട തകരാറാണിത്. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാകാതെ വരുന്ന, ക്ഷമയില്ലാതെ എടുത്തു ചാടുന്ന, അടങ്ങിയിരിക്കാതെ ഓടി നടക്കുന്ന അവസ്ഥയാണിത്. സാധാരണ കുട്ടികളിലാണ് ഈ അവസ്ഥ കണ്ടെത്താറുള്ളത്. അപൂര്‍വ്വമായാണ് മുതിര്‍ന്നവരില്‍ കാണാന്‍ സാധിക്കുക.

അതേസമയം ജിഗ് ര ആണ് ആലിയയുടെ പുതിയ സിനിമ. വസന്ത് ബാല സംവിധാനം ചെയ്ത ചിത്രത്തില്‍ വേദാന്ത് റെയ്‌നയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അതേസമയം സിനിമയുടെ തീയേറ്റര്‍ കളക്ഷന്റെ പേരില്‍ ആലിയ കള്ളം പറയുകയാണെന്ന നടിയും ഗായികയുമായ ദിവ്യ ഖോസ്ല കുമാറിന്റെ ആരോപണം വലിയ വിവാദമായി മാറിയിട്ടുണ്ട്.

Read more about: alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X