For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒഴിവാക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല'; അധികം വൈകാതെ തന്റെ പേര് മാറ്റുമെന്ന് ആലിയ ഭട്ട്

  |

  ബോളിവുഡിന് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ക്യൂട്ട് കപ്പിൾ എന്നാണ് ആരാധകർക്കിടയിൽ ഇവർ അറിയപ്പെടുന്നത്. കഴിഞ്ഞ ഏപ്രില്‍ 14 ന് ആയിരുന്നു ഇവരുടെ വിവാഹം. മുംബൈയിൽ വച്ച് വലിയ ആഘോഷമായി നടന്ന ഈ താരവിവാഹത്തിലേക്ക് ബോളിവുഡ് ഒന്നടങ്കം ഒഴുകിയെത്തിയിരുന്നു.

  ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. അധികം വൈകാതെ തന്നെ അച്ഛനമ്മമാരാകാൻ പോകുന്നു എന്ന സന്തോഷ വാർത്തയും ഇരുവരും ആരാധകരുമായി പങ്കുവച്ചിരുന്നു. കഴിഞ്ഞ ജൂണിൽ ആയിരുന്നു ഇത്. ഇപ്പോൾ ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് രണ്ടുപേരും.

  Also Read: കൂടുതല്‍ സുന്ദരിയായ പെണ്ണിന് വേണ്ടി എന്നെ ഇട്ടിട്ട് പോയാല്‍...; ഷാരൂഖിനെക്കുറിച്ച് ഗൗരിയുടെ വാക്കുകള്‍!

  ആലിയ രൺബീറിനെ വിവാഹം ചെയ്തത് മുതൽ ആരാധകർക്ക് ഇടയിൽ നിന്നും ഉയരുന്ന ചോദ്യമായിരുന്നു ആലിയ തന്റെ പേരിൽ കപൂർ എന്ന് കൂടി ചേർക്കുമോ എന്നത്. ഇപ്പോൾ അതിന് നടി തന്നെ ഉത്തരം നൽകിയിരിക്കുകയാണ്. അധികം വൈകാതെ തന്നെ തന്റെ പേര് മാറ്റുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആലിയ.

  നിയമപരമായി തന്റെ പേര് ആലിയ ഭട്ട് കപൂർ എന്നാകുമെന്നാണ് താരം പറഞ്ഞിരിക്കുന്നത്. മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. നടനും ഭർത്താവുമായ രൺബീർ കപൂർ തന്റെ പാസ്‌പോർട്ടിൽ വൈവാഹിക നില 'വിവാഹിതൻ' എന്ന് മാറ്റിയെങ്കിലും, വിവാഹത്തിന് തൊട്ടുപിന്നാലെ നിരന്തരമായ യാത്രകളും ജോലിയും കാരണം തിരക്കിലായതിനാൽ തനിക്ക് അതിനുള്ള സമയം ലഭിച്ചില്ലെന്നും ആലിയ പറഞ്ഞു.

  Also Read: 'ഐശ്വര്യയെ ഞാൻ അടിച്ചിട്ടില്ല, എനിക്ക് ആരേയും വേദനിപ്പിക്കാൻ കഴിയില്ല, തല്ലിയിട്ടുള്ളത് ഒരു സംവിധായകനെ'; സൽമാൻ

  കുഞ്ഞ് ജനിക്കുമ്പോൾ രണ്ടു കപൂർമാർക്കിടയിൽ ഒറ്റപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ല എന്നാണ് പേര് മാറ്റാനുള്ള കാരണമായി ആലിയ പറഞ്ഞത്. 'ഞാൻ നിയമപരമായി പേര് മാറ്റും. അത് ചെയ്യുന്നതിൽ എനിക്ക് സന്തോഷമാണ്. ഞങ്ങൾക്ക് ഇപ്പോൾ ഒരു കുട്ടി ജനിക്കാൻ പോകുകയാണ്. കപൂർമാർ ഒരുമിച്ച് യാത്ര ചെയ്യുമ്പോൾ ഭട്ട് ആയി മാറി നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ഉദ്ദേശിച്ചത് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ട് എന്ന വിശ്വസിക്കുന്നു. കൂട്ടത്തിൽ നിന്ന് ഒഴിവാക്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല,' ആലിയ പറഞ്ഞു.

  വിവാഹശേഷം തന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ഹാർട്ട് ഓഫ് സ്റ്റോണിന്റെ ചിത്രീകരണത്തിനായി ലണ്ടനിൽ ആയിരുന്നു ആലിയ. അവിടെ വച്ചായിരുന്നു താരം അമ്മയാകാൻ പോകുന്നു എന്ന് ആരാധകരെ അറിയിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം താരം മുംബൈയിലേക്ക് എത്തിയിരുന്നു. പിന്നീട് ആലിയയും രൺബീറും ഇറ്റലിയിൽ ബേബി മൂൺ ആഘോഷിക്കുകയും ചെയ്തിരുന്നു.

  Also Read: സോനം കപൂറിന് ആൺകുഞ്ഞ്; ആശംസകളുമായി കരീന

  അതേസമയം, കരൺ ജോഹറിന്റെ റോക്കി ഔർ പ്രേം കി കഹാനി, ബ്രഹ്മാസ്ത്ര തുടങ്ങിയ ചിത്രമാണ് ആലിയയുടേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്. ബ്രഹ്മാസ്ത്രയിൽ രൺബീർ കപൂറാണ് നായകനായി എത്തുന്നത്. ചിത്രത്തിലെ പാട്ടുകൾ ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്. വിവാഹശേഷം ഇരുവരും ഒരുമിച്ച് സ്‌ക്രീനിലെത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകരും.

  ജസ്മീത് കെ റീൻ സംവിധാനം ചെയ്ത ഡാർക്ക് കോമഡി ചിത്രം ഡാർലിങ്സ് ആണ് ആലിയയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിനിമയിൽ മലയാളി താരം റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

  Read more about: alia bhatt
  English summary
  Alia Bhatt reveals that she is going to add surname Kapoor soon says dont want feel left out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X