വികാരങ്ങള്‍ അടക്കിപ്പിടിക്കും, ഒന്നും വിട്ടു പറയില്ല; കത്രീനയുടെ താന്‍ വെറുക്കുന്ന ശീലത്തെക്കുറിച്ച് ആലിയ

ബോളിവുഡിലെ സൂപ്പര്‍നായികമാരാണ് കത്രീന കൈഫും ആലിയ ഭട്ടും. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ട് നായികമാര്‍. കത്രീനയും ആലിയയും വളരെ അടുത്ത സുഹൃത്തുക്കളുമാണ്. ഇരുവരും ഒരുമിച്ചുള്ള വര്‍ക്ക് ഔട്ട് വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോള്‍ ഇരുവരും തങ്ങളുടെ സൗഹൃദത്തെ സിനിമയിലേക്കും എത്തിക്കാനുള്ള ഒരുക്കത്തിലാണ്. ഇരുവരേയും കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ആരാധകരുടെ മനസിലേക്ക് കടന്നുവരുന്നൊരു പേരാണ് നടന്‍ രണ്‍ബീര്‍ കപൂറിന്റേത്.

ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും വലിയ താരജോഡിയായിരുന്നു രണ്‍ബീറും കത്രീനയും. ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. എന്നാല്‍ നീണ്ട നാളത്തെ പ്രണയത്തിന് രണ്‍ബീറും കത്രീനയും വിരമമിടുകയായിരുന്നു. ജഗ്ഗാ ജാസൂസിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ഇരുവരും പിരിയുന്നത്. പിന്നീട് രണ്‍ബീര്‍ പ്രണയത്തിലാകുന്നത് ആലിയ ഭട്ടുമായാണ്. ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് രണ്‍ബീറും ആലിയയും. ഇരുവരും തമ്മില്‍ ഉടനെ വിവാഹമുണ്ടാകുമെന്നുംറിപ്പോര്‍ട്ടുകളുണ്ട്.

സൗഹൃദം

രണ്‍ബീര്‍ ആലിയയുമായി പ്രണയത്തിലായതോടെ കത്രീനയും ആലിയയും തമ്മിലുള്ള സൗഹൃദത്തെ ഇത് സാരമായി ബാധിച്ചേക്കാം എന്നായിരുന്നു ആരാധകരുടെ വിലയിരുത്തലുകള്‍. മുമ്പ് പലപ്പോഴും അത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ രണ്‍ബീറും ആലിയയും തമ്മിലുള്ള പ്രണയം ആലിയയും കത്രീനയും തമ്മിലുള്ള സൗഹൃദത്തെ മോശമായി ബാധിച്ചതേയില്ല. വളരെ അടുത്ത സൗഹൃദമാണ് ആലിയയും കത്രീനയും തമ്മിലുള്ളത്. തങ്ങളുടെ സൗഹൃദം ഇരുവരും പലപ്പോഴും കമന്റുകളിലൂടേയും പോസ്റ്റുകളിലൂടേയും വെളിവാക്കുകയും ചെയ്യുന്നുണ്ട്.

കത്രീനയും ആലിയയും ഒരുമിച്ച്

ഒരിക്കല്‍ നേഹ ധൂപിയ അവതാരകയായ അഭിമുഖ പരിപാടിയില്‍ കത്രീനയും ആലിയയും ഒരുമിച്ച് എത്തിയിരുന്നു. തങ്ങള്‍ക്കിടയിലെ സൗഹൃദത്തെക്കുറിച്ചും പലര്‍ക്കും അറിയാതിരുന്ന കാര്യങ്ങളെക്കുറിച്ചുമൊക്കെ കത്രീനയും ആലിയയും ഈ പരിപാടിയില്‍ വെളിപ്പെടുത്തുന്നുണ്ട്. കത്രീനയെക്കുറിച്ച് തന്നെ അലോസരപ്പെടുത്തുന്ന, തനിക്ക് ഇഷ്ടമില്ലാത്ത കാര്യം എന്താണെന്ന നേഹയുടെ ചോദ്യത്തിന് രസകരമായ മറുപടിയായിരുന്നു ആലിയ നല്‍കിയത്. മെസേജുകള്‍ക്ക് മറുപടി നല്‍കുന്ന കാര്യത്തിലാണ് തനിക്ക് കത്രീനയോട് അനിഷ്ടമുള്ളതെന്നാണ് ആലിയ പറഞ്ഞത്. പിന്നാലെ ആലിയയെക്കുറിച്ച് കത്രീനയും പറഞ്ഞു. ആലിയ ഓണ്‍ലൈനില്‍ ഉണ്ടെങ്കിലും, മെസേജ് വായിച്ചാലും മറുപടി നല്‍കില്ലെന്നായിരുന്നു കത്രീനയുടെ മറുപടി.

വിവാഹം

അതേസമയം കത്രീനയുടേയും വിക്കി കൗശലിന്റേയും വിവാഹമാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങിലെ പ്രധാന ചര്‍ച്ച. ഡിസംബര്‍ ആദ്യ വാരം തന്നെ വിവാഹമുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ജയ്പൂരില്‍ വച്ച് നടക്കുന്ന വിവാഹത്തില്‍ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനുമടക്കമുള്ള താരങ്ങള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ തങ്ങളുടെ വിവാഹ വാര്‍ത്തകളോട് കത്രീനയും വിക്കിയും ഇതുവരേയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം വിവാഹ വാര്‍ത്തകള്‍ വ്യാജമാണെന്ന് വിക്കിയുടെ ബന്ധു അറിയിച്ചിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ജീ ലേ സര

അതേസമയം ജീ ലേ സരയിലൂടെയാണ് കത്രീനയും ആലിയയും ഒരുമിക്കുന്നത്. മറ്റൊരു സൂപ്പര്‍നായികയായ പ്രിയങ്ക ചോപ്രയും ചിത്രത്തിലുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഫര്‍ഹാന്‍ അക്തര്‍ സംവിധായകന്‍ ആകുന്ന സിനിമ ഒരു റോഡ് മൂവിയാണ്. ടൈഗര്‍ ത്രീയാണ് കത്രീനയുടെ പുതിയ സിനിമ. ഗംഗുബായ് കത്തിയാവാഡിയാണ് ആലിയയുടെ പുതിയ സിനിമ.

Read more about: alia bhatt katrina kaif
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X