ചിത്രങ്ങളിലെല്ലാം രൺബീറിന് ഗൗരവമാണല്ലോ എന്ന് ചോദ്യം; ആലിയയുടെ മറുപടി ഇങ്ങനെ!

ബോളിവുഡിന്റെ ഇഷ്ട താരദമ്പതികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ക്യൂട്ട് കപ്പിൾ എന്നാണ് ആരാധകർക്കിടയിൽ ഇവർ അറിയപ്പെടുന്നത്. കഴിഞ്ഞ ഏപ്രില്‍ 14ന് മുംബൈയിൽ വച്ച് വലിയ ആഘോഷമായിട്ടായിരുന്നു ഇവരുടെ വിവാഹം. ബോളിവുഡ് ഒന്നടങ്കം ഈ താരവിവാഹത്തിലേക്ക് ഒഴുകിയെത്തിയിരുന്നു.

ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം രണ്ടുപേരും ഷൂട്ടിങ് തിരക്കുകളിലേക്ക് മടങ്ങിയിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ അച്ഛനമ്മമാരാകാൻ പോകുന്നു എന്ന സന്തോഷ വിവരവും ഇവർ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോൾ പുതിയ അതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ് രണ്ടുപേരും.

ആലിയയോട് ചോദിച്ച ചോദ്യവും അതിന് ആലിയ നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്

അതിനിടെ, ആലിയയുടെ ഏറ്റവും പുതിയ ചിത്രമായ 'ഡാർലിംഗ്സ്' കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഒടിടി റിലീസായി എത്തിയ സിനിമ നെറ്റ്ഫ്ലിക്സിലാണ് സ്ട്രീമിങ്. മലയാളി താരം റോഷൻ മാത്യു, ഷെഫാലി ഷാ, വിജയ് വർമ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാരൂഖ് ഖാന്റെ റെഡ് ചില്ലിസ് എന്റർടൈൻമെന്റും ആലിയയുടെ എറ്റേർണൽ സൺഷൈൻ പ്രൊഡക്ഷൻസും ചേർന്നാണ് സിനിമ നിർമിക്കുന്നത്.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി ആലിയ കഴിഞ്ഞ ദിവസങ്ങളിൽ ധാരാളം അഭിമുഖങ്ങൾ നൽകിയിരുന്നു. അതിലൊരു അഭിമുഖത്തിൽ ആലിയയോട് ചോദിച്ച ചോദ്യവും അതിന് ആലിയ നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

എല്ലാ ചിത്രങ്ങളിലും എന്തുകൊണ്ടാണ് രൺബീർ ഗൗരവത്തോടെ ഇരിക്കുന്നത്, വീട്ടിൽ ചിരിക്കാറുണ്ടോ എന്നായിരുന്നു ആലിയയോട് ചോദിച്ചത്

എല്ലാ ചിത്രങ്ങളിലും എന്തുകൊണ്ടാണ് രൺബീർ ഗൗരവത്തോടെ ഇരിക്കുന്നത്, വീട്ടിൽ ചിരിക്കാറുണ്ടോ എന്നായിരുന്നു ആലിയയോട് ചോദിച്ചത്. അത് അദ്ദേഹത്തിന്റെ കണ്ണുകൾ കരണമാണെന്നാണ് ആലിയ മറുപടി നൽകിയത്. അദ്ദേഹത്തിന് കുഴിഞ്ഞ കണ്ണുകൾ ആണെന്നും അതുകൊണ്ട് അദ്ദേഹത്തെ കണ്ടാൽ സങ്കടത്തോടെ ഇരിക്കുന്നതായും ഗൗരവത്തോടെ ഇരിക്കുന്നതായും തോന്നുമെന്ന് ആലിയ പറഞ്ഞു.

അത് അദ്ദേഹത്തിന്റെ മുഖത്തു മാത്രമാണെന്നും താരം പറഞ്ഞു. അദ്ദേഹം എപ്പോഴും ചിരിക്കുകയും ആഹ്ളാദിക്കുകയും ചെയ്യുന്നുണ്ട്. വേണമെങ്കിൽ ഞാൻ ആണ് അദ്ദേഹത്തെ ചിരിപ്പിക്കുന്നതെന്ന് നിങ്ങൾക്ക് പറയാം ആലിയ പറഞ്ഞു.

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ആദ്യമായി ഒന്നിച്ചഭിനയിച്ച ബ്രഹ്മാസ്ത്രയുടെ റിലീസ് വരുന്ന സെപ്റ്റംബര്‍ ഒമ്പതിനാണ്

അതേസമയം രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ആദ്യമായി ഒന്നിച്ചഭിനയിച്ച ബ്രഹ്മാസ്ത്രയുടെ റിലീസ് വരുന്ന സെപ്റ്റംബര്‍ ഒമ്പതിനാണ്. അയൻ മുഖർജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമിതാഭ് ബച്ചന്‍, നാഗാര്‍ജ്ജുന, മൗനി റോയ് എന്നിവരും ചിത്രത്തില്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിലെ പുതിയ ഗാനത്തിന്റെ റിലീസ് ഇന്ന് മുംബൈയിൽ വച്ച് നടന്നിരുന്നു.

ഇത് കൂടാതെ രൺവീർ സിങ്ങിനൊപ്പം 'റോക്കി ഔർ റാണി കി പ്രേം കഹാനി' എന്ന ചിത്രവും ആലിയയുടെ ആദ്യ ഹോളിവുഡ് ചിത്രം ഹേർട്ട് സ്റ്റോണും അണിയറയിൽ ഒരുങ്ങുന്നുണ്ട്. കരൺ ജോഹറാണ് 'റോക്കി ഔർ റാണി കി പ്രേം കഹാനി' സംവിധാനം ചെയ്യുന്നത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ഷംഷേരയാണ് രണ്‍ബീര്‍ കപൂറിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം

ഷംഷേരയാണ് രണ്‍ബീര്‍ കപൂറിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്ത ഷംഷേര ഒരു പീരിയഡ് ആക്ഷന്‍ ചിത്രമാണ്. വാണി കപൂറാണ് ചിത്രത്തില്‍ രണ്‍ബീറിന്റെ നായികയായി എത്തിയത്. എന്നാൽ ചിത്രം ബോക്സ്ഓഫീസിൽ ശരാശരിയിൽ താഴെ പ്രകടനമാണ് നടത്തിയത്.

Read more about: alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X