ആദ്യ രാത്രിയൊന്നും നടന്നില്ല! കാരണം തുറന്ന് പറഞ്ഞ് ആലിയ ഭട്ട്; ചിരിയടക്കാനാകാതെ രണ്‍വീര്‍
ബോളിവുഡിലെ സൂപ്പര്‍ നായികയാണ് ആലിയ ഭട്ട്. സിനിമാ കുടുംബത്തില്‍ നിന്നുമാണ് ആലിയ സിനിമയിലെത്തുന്നത്. എന്നാല്‍ വളരെ പെട്ടെന്നു തന്നെ തന്നിലെ അഭിനേത്രിയെ അടയാളപ്പെടുത്താനും സ്വന്തമായൊരു ഇടം നേടിയെടുക്കാനും ആലിയയ്ക്ക് സാധിച്ചിട്ടുണ്ട്. തന്റെ സമകാലികരില്‍ ഏറ്റവും മികച്ച നായിക നടിമാരില്‍ ഒരാളായി മാറാന്‍ ആലിയയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ന് ഏറ്റവും തിരക്കുളള നായികമാരില്‍ ഒരാളാണ് ആലിയ. വാണിജ്യ വിജയം നേടാനും നിരൂപക പ്രശംസ നേടാനും ആലിയയുടെ സിനിമകള്‍ക്ക് സാധിക്കുന്നുണ്ട്.
അഭിനയമികവ് പോലെ തന്നെ ആലിയയെ ജനപ്രീയയാക്കുന്നതാണ് താരത്തിന്റെ മറയില്ലാത്ത സംസാരരീതിയും. ചിലപ്പോഴൊക്കെ മണ്ടത്തരം പറയുന്നതിന്റെ പേരില്‍ സോഷ്യല്‍ മീഡിയ ആലിയയെ ട്രോളിയിട്ടുണ്ടെങ്കിലും തന്റെ മനസിലുള്ളത് മറയില്ലാതെ സംസാരിക്കുന്ന ആലിയയെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഈയ്യടുത്തായിരുന്നു ആലിയ താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്.

നടന്‍ രണ്‍ബീര്‍ കപൂറാണ് ആലിയയുടെ ഭര്‍ത്താവ്. ഏപ്രിലിലായിരുന്നു ആലിയയും രണ്‍ബീറും ഏറെ നാളത്തെ പ്രണയത്തെ വിവാഹത്തിലേക്ക് എത്തിക്കുന്നത്. രണ്ട് മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം തങ്ങള്‍ ആദ്യത്തെ കണ്‍മണിയ്ക്കായി കാത്തിരിക്കുകയാണെന്ന സന്തോഷ വാര്‍ത്തയും താരദമ്പതികള്‍ പങ്കുവച്ചിരിക്കുകയാണ്. താരങ്ങളെ പോലെ തന്നെ ആരാധകരും അവര്‍ക്കൊപ്പം കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണ്.
ഇപ്പോഴിതാ ആലിയയുടെ അഭിമുഖം ചര്‍ച്ചയാവുകയാണ്. മടങ്ങിയെത്തുന്ന കോഫി വിത്ത് കരണിന്റെ ആദ്യത്തെ എപ്പിസോഡില്‍ അതിഥികളായി എത്തുന്നത് രണ്‍വീര്‍ സിംഗും ആലിയ ഭട്ടും. ഓണ്‍ സ്‌ക്രീനില്‍ മികച്ച ജോഡികളെന്ന് കയ്യടി നേടിയ രണ്‍വീറും ആലിയയും ഓഫ് സ്‌ക്രീനില്‍ മികച്ച സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ച് നാളെ ആരംഭിക്കാനിരിക്കുന്ന കോഫി വിത്ത് കരണ്‍ സീസണ്‍ 7 ലെ ആദ്യത്തെ എപ്പിസോഡിലെത്തും. രസകരമായ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ക്കാണ് ആലിയയും രണ്‍വീറും വഴിയൊരുക്കുന്നത്.

കോഫി വിത്ത് കരണിന്റെ പുതിയ പ്രൊമോ വീഡിയോ ഇതിനോടകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു. വീഡിയോയില്‍ ആലിയയും രണ്‍വീറും നല്‍കുന്ന രസകരമായ മറുപടികളുമുണ്ട്. അഭിമുഖത്തില്‍ കരണ്‍ ആലിയയോട് വിവാഹത്തെക്കുറിച്ചുള്ള ഏറ്റവും വലിയ മിത്ത് എന്താണെന്ന് ചോദിക്കുന്നുണ്ട്. ഇതിന് ആലിയ നല്‍കുന്ന മറുപടി ആദ്യരാത്രി എന്നായിരുന്നു. ആദ്യ രാത്രി എന്നൊന്നില്ലെന്നും ക്ഷീണിതരായിരിക്കുമെന്നുമാണ് ആലിയ പറയുന്നത്. ഇത് കേട്ടതും അരികിലിരിക്കുകയായിരുന്ന രണ്‍വീര്‍ സിംഗ് പൊട്ടിച്ചിരിക്കുകയാണ്.

രസകരമായ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ഷോയില്‍ അരങ്ങേറുന്നതായി വീഡിയോയില്‍ കാണിക്കുന്നുണ്ട്. തനിക്കും വരുണ്‍ ധവാനും ഇടയില്‍ മികച്ച കോ ആക്ടര്‍ ആരെന്ന ചോദ്യത്തിന് ആലിയ ഉത്തരം നല്‍കുമ്പോള്‍ രണ്‍വീര്‍ സിംഗ് താന്‍ പോവുകയാണെന്ന് പറഞ്ഞ് എഴുന്നേറ്റ് പോകുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. രസകരമായ പ്രൊമോ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

വന്‍ താരനിര തന്നെ ഇത്തവണ കോഫി വിത്ത് കരണില്‍ എത്തുന്നത്. ആലിയയും രണ്‍വീറുമാണ് ആദ്യമെത്തുന്നത്. പിന്നാലെ സമാന്ത, അക്ഷയ് കുമാര്‍, അനില്‍ കപൂര്‍, വരുണ്‍ ധവാന്‍, ജാന്‍വി കപൂര്‍, സാറ അലി ഖാന്‍, വിജയ് ദേവരക്കൊണ്ട, അനന്യ പാണ്ഡെ എന്നിവരും അതിഥികളായി എത്തുന്നുണ്ട്. നാളെ മുതല്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ കോഫി വിത്ത് കരണ്‍ സംപ്രേക്ഷണം ആരംഭിക്കും.


Click it and Unblock the Notifications