'എല്ലാ തെന്നിന്ത്യൻ സിനിമകളും വിജയിച്ചിട്ടില്ല, അതുപോലെ ചില ഹിന്ദി ചിത്രങ്ങൾ നന്നായി വന്നിരുന്നു'; ആലിയ ഭട്ട്

കരിയറിലെ സുവർണ കാലഘട്ടത്തിലൂടെ കടന്ന് പോകുകയാണ് ബോളിവുഡ് നടി ആലിയ ഭട്ട്. താരത്തിന്റെ അവസാനം ഇറങ്ങിയ രണ്ടു ചിത്രങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു. ആലിയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഗംഗുഭായ് ബോക്സ്ഓഫീസിൽ മിന്നും ജയമാണ് സ്വന്തമാക്കിയത്. ചിത്രത്തിലെ അഭിനയത്തിന് ആലിയ നിരൂപക പ്രശംസയും ഏറ്റുവാങ്ങി. 'ആർആർആർ' ആണ് ആലിയയുടെ വമ്പൻ വിജയമായി മാറിയ മറ്റൊരു ചിത്രം. ആർആർആറും ബോക്സ്ഓഫീസിൽ ഗംഭീര വിജയമായിരുന്നു.

ഇപ്പോൾ ആലിയയുടെ മറ്റൊരു ചിത്രമായ 'ഡാർലിംഗ്‌സ്' നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ ആലിയ ഭട്ടിന് പുറമെ ഷെഫാലി ഷാ, വിജയ് വർമ്മ എന്നിവരും മലയാളി താരം റോഷൻ മാത്യുവും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ഇതിനു പുറമെ അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയും അണിയറയിൽ ഒരുങ്ങുകയാണ്. റൺബീർ കപൂർ നായകനാകുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. കൂടാതെ ആലിയയുടെ ആദ്യ ഹോളിവുഡ് ചിത്രവും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ്.

Alia Bhatt

തെന്നിന്ത്യൻ സിനിമകൾ മികച്ച റെക്കോർഡുകൾ സൃഷിടിക്കുമ്പോൾ ഹിന്ദി സിനിമകൾ തിയേറ്ററുകളിൽ പരാജയപ്പെടുന്നു എന്ന ആക്ഷേപങ്ങൾക്കിടയിലാണ് ആലിയയുടെ 'ഡാർലിംഗ്‌സ്' ഒടിടി റിലീസായി എത്തുന്നത്. തെന്നിന്ത്യൻ സിനിമകൾ നാളെ ഇന്ത്യൻ സിനിമയെ നയിക്കും എന്ന വാദങ്ങൾക്കിടെ, തെന്നിന്ത്യൻ - ബോളിവുഡ് സിനിമാ വിവാദങ്ങളിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുകയാണ് ആലിയ ഭട്ട്.

ഇന്ത്യൻ സിനിമയ്ക്ക് മൊത്തത്തിൽ ഇതൊരു മോശം സമയമാണെന്ന് ആലിയ പറഞ്ഞു. "നമ്മൾ ഹിന്ദി സിനിമകളോട് അൽപ്പം ദയ കാണിക്കണം. ഇന്ന് നമ്മൾ ഇവിടെ ഇരുന്നു, 'ഓ ബോളിവുഡ്, അയ്യോ ഹിന്ദി സിനിമ എന്നൊക്കെ പറയുന്നുണ്ട്. എന്നാൽ ഈ വർഷം മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രങ്ങളുടെ കണക്കെടുക്കാമോ? തെന്നിന്ത്യയിൽ പോലും അവരുടെ എല്ലാ സിനിമകളും വിജയിച്ചിട്ടില്ല. ചില സിനിമകൾ നന്നായി വന്നിട്ടുണ്ട്, അവ വളരെ നല്ല സിനിമകളാണ്. എന്നാൽ ഇവിടെയും അങ്ങനെയുണ്ട്, എന്റെ 'ഗംഗുഭായ് കത്ത്യവാടി തന്നെ എടുക്കാം, ചിത്രം നന്നായി വന്നിരുന്നു" ആലിയ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

നല്ല ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടും. ഒരു നല്ല സിനിമ വിജയിക്കുമെന്നും ആലിയ പറഞ്ഞു. ഇന്ത്യൻ സിനിമ കോവിഡിൽ ഉണ്ടായ നഷ്ടങ്ങളിൽ നിന്ന് കരകേറുന്നേ ഉള്ളുവെന്നും ആലിയ വ്യക്തമാക്കി. "രണ്ടു വർഷം തിയേറ്ററുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. 'തീയറ്ററുകളിൽ വിജയിക്കുന്ന സിനിമകൾ ഏതൊക്കെയാണ്?', 'സാധാരണയായി വിജയിക്കാറുള്ള സിനിമകൾ ഏതൊക്കെയാണ്?' എന്നിങ്ങനെയുള്ള വിലയിരുത്തലുണ്ടായിട്ടുണ്ട്."

"നല്ല ഉള്ളടക്കം ഉള്ളവ എല്ലായ്‌പ്പോഴും വിജയിക്കും, എന്നാൽ ഇപ്പോൾ തിയേറ്ററിൽ നൽകേണ്ട സിനിമകൾ ഏതൊക്കെയാണ്, ഒടിടിയിൽ നേരിട്ട് റിലീസ് ചെയ്യേണ്ട സിനിമകൾ ഏതൊക്കെയാണ്, പൊതുവായ ഉപഭോക്തൃ ശീലം എന്താണ്? അതൊക്കെ മനസ്സിലാക്കുന്നതെ ഉള്ളു. ഇതിനർത്ഥം ഹിന്ദി സിനിമ പരാജയപ്പെട്ടു എന്നല്ല. അത്‌ സംഭവിക്കാൻ പോകുന്നില്ല, "ആലിയ പറഞ്ഞു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

നിലവിലെ സാഹചര്യത്തിൽ ആരും ഒന്നും ചെയ്യാതെ ഇരിക്കുന്നില്ലെന്നും ആലിയ കൂട്ടിച്ചേർത്തു. ആരും വെറുതെ പോപ്കോണും കഴിച്ച് ഇരിക്കുന്നില്ല. നിങ്ങൾ സിനിമാ മേഖലയിൽ ഉള്ള ആരോടെങ്കിലും ചോദിച്ചാൽ അറിയാം. ഞങ്ങൾ സിനിമയെ കുറിച്ചു മാത്രമാണ് സംസാരിക്കുന്നത്. അത് മാത്രമാണ് സംസാരമെന്നും ആലിയ പറഞ്ഞു.

Read more about: alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X