സംസ്‌കാരത്തെ കൊന്നു, തിരക്കില്‍ ബ്ലൗസ് തിരിച്ച് ഇട്ടതാണോ? ആലിയ ഭട്ടിനെതിരെ സോഷ്യല്‍ മീഡിയ

ബോളിവുഡിലിത് വിവാഹ കാലമാണ്. സൂപ്പര്‍ താരങ്ങളായ വിക്കി കൗശലും കത്രീന കൈഫും തമ്മിലുള്ള വിവാഹം ഡിസംബറിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം രാജ്കുമാര്‍ റാവുവും പത്രലേഖയും വിവാഹിതരായിരുന്നു. ഇന്ന് മറ്റൊരു വിവാഹത്തിന് കൂടി ബോളിവുഡ് സാക്ഷ്യം വഹിക്കുകയാണ്. ആദിത്യ സീലും അനുഷ്‌ക രഞ്ജനും ഇന്ന് വിവാഹിതരാവുകയാണ്. വിവാഹത്തിന് മുന്നോടിയായുള്ള സംഗീത് പരിപാടി ഇന്നലെയായിരുന്നു നടന്നത്.

താര സമ്പന്നമായിരുന്നു ആദിത്യയുടേയും അനുഷ്‌കയുടേയും സംഗീത്. ബോളിവുഡിലെ സൂപ്പര്‍ നായികയായ ആലിയ ഭട്ട്, വാണി കപൂര്‍, രവീണ ടണ്ടന്‍, ഭൂമി പേഡ്‌നേക്കര്‍, ഭാഗ്യശ്രീ, ക്രിസ്റ്റല്‍ ഡിസൂസ തുടങ്ങി നിരവധി പേര്‍ സംഗീതിനെത്തിയിരുന്നു. താരങ്ങളെല്ലാം ഡാന്‍സും പാട്ടുമൊക്കെയായി ആഘോഷം പൊടിപൊടിക്കുകയും ചെയ്തു. എന്നാല്‍ വിവാഹത്തില്‍ നിന്നും ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത് ആലിയ ഭട്ടാണ്. താരത്തിന്റെ വസ്ത്രമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

വസ്ത്രത്തിനെതിരെ സോഷ്യല്‍ മീഡിയ

ലെഹങ്ക-ചോളി ധരിച്ചായിരുന്നു ആലിയ വിവാഹത്തിന്റെ സംഗീതില്‍ പങ്കെടുക്കാനെത്തിയത്. എന്നാല്‍ താരത്തിന്റെ വസ്ത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴയാണ് ഇപ്പോള്‍. താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഒരു വിഭാഗം ആരാധകര്‍ താരത്തിന്റെ ലുക്കിന് കയ്യടിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയിലെ മറ്റൊരു വിഭാഗം ആലിയയ്‌ക്കെതിരെ ട്രോളുകളുമായി രംഗത്ത് എത്തുകയാണ്. പരമ്പരാഗത വസ്ത്രത്തെ കൊന്നുവെന്നാണ് ചിലര്‍ പറയുന്നത്.

 ഫാഷന്‍ ദുരന്തം

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഫാഷന്‍ ദുരന്തമെന്നായിരുന്നു മറ്റൊരു കമന്റ്. ചിലര്‍ ബിഗ് ബോസ് താരം ഉര്‍ഫി ജാവേദുമായും ആലിയയെ താരതമ്യം ചെയ്തു. തന്റെ വ്യത്യസ്തവും ബോള്‍ഡുമായി വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ക്ക് ഇരയാകാറുള്ള നടിയാണ് ഉര്‍ഫി. ആലിയയെ കണ്ടാല്‍ ഉര്‍ഫിയെ പോലെയുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്. ഫാഷന്റെ പേരില്‍ എന്തുമാകാം എന്നാണോ? തിരക്കിടയില്‍ ബ്ലൗസ് തിരിച്ചിട്ട് പോയതാണോ? എന്നെല്ലാമാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍. അതേസമയം സംഗീതില്‍ ജലേബി ഭായ്, ലംബര്‍ഗിനി, തുടങ്ങിയ പാട്ടുകള്‍ക്കൊപ്പം ചുവടുവെക്കുന്ന ആലിയയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. സമാനമായ രീതിയില്‍ മുമ്പും സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് ആലിയ ഭട്ടിന്. വസ്ത്രം മുതല്‍ മെലിഞ്ഞതിന് വരെ ആലിയയ്ക്ക് വിമര്‍ശനങ്ങളും ട്രോളുകളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതൊന്നും ആലിയ ഗൗനിക്കാറില്ല.

മുന്‍നിര നായിക

ബോളിവുഡിലെ മുന്‍നിര നായികയാണ് ആലിയ ഭട്ട്. തന്റെ പ്രതിഭ തെളിയിച്ച താരമായ ആലിയ പ്രശസ്ത സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളാണ്. സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെയായിരുന്നു ആലിയയുടെ അരങ്ങേറ്റം. ഹൈവേ, ഡിയര്‍ സിന്ദഗി, റാസി തുടങ്ങിയ സിനിമകളിലൂടെ കയ്യടി നേടിയ ആലിയയുടെ പുറത്തിറങ്ങാനുള്ള പുതിയ സിനിമ ഗംഗുബായ് കത്തിയാവാഡിയാണ്. രാജമൗലിയുടെ ആര്‍ആര്‍ആറിലൂടെ തെലുങ്ക് അരങ്ങേറ്റത്തിനും തയ്യാറെടുക്കുകയാണ് ആലിയ. കാമുകന്‍ രണ്‍ബീര്‍ കപൂറിനൊപ്പം അഭിനയിക്കുന്ന ബ്രഹ്‌മാസ്ത്രയും അണിയറയിലുണ്ട്. അതേസമയം ആലിയയും രണ്‍ബീറും ഉടനെ വിവാഹിതരാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറില്‍ വിവാഹമുണ്ടാകുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അറിയാന്‍ സാധിക്കുന്നത് അടുത്ത വര്‍ഷമായിരിക്കും താരവിവാഹം എന്നാണ്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
താരവിവാഹം

അതേസമയം ബോളിവുഡില്‍ മറ്റൊരു താരവിവാഹം കൂടി. വിക്കി കൗശലും കത്രീന കൈഫും ഡിസംബര്‍ ആദ്യ വാരം തന്നെ വിവാഹം കഴിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹ വാര്‍ത്തകള്‍ ഇതുവരേയും ഇരുവരും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കുറച്ച് ദിവസമായി ബോളിവുഡിലെ പ്രധാന ചര്‍ച്ചയാണ് വിക്കിയും കത്രീനയും തമ്മിലുള്ള വിവാഹം. ജയ്പൂരില്‍ വച്ചാകും വിവാഹം എന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ച് നാളുകളായി ഇരുവരുടേയും പ്രണയം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു.

Read more about: alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X