twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പോയ് തുലയെടോ, സ്ത്രീകള്‍ക്ക് പിഎംഎസ് ഉള്ളതിനാലാണ് നീയൊക്കെ ജനിച്ചത്; തുറന്നടിച്ച് ആലിയ

    |

    സമൂഹത്തില്‍ പല മേഖലകളിലും കാണുന്നത് പോലെ തന്നെ സ്ത്രീവിരുദ്ധത സിനിമാ ലോകത്തുമുണ്ട്. മലയാളം മുതല്‍ ബോളിവുഡും ഹോളിവുഡും വരെയുള്ള സിനിമാ മേഖലകളില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നതും വിവേചനം കാണിക്കുന്നതുമൊക്കെ പതിവാണ്. ഇതിനെതിരെ പല താരങ്ങളും പലപ്പോഴായി ശബ്ദമുയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

    പലപ്പോഴും ചെറിയ താരങ്ങള്‍ക്കായിരിക്കാം ഇത്തരം വിവേചനങ്ങള്‍ നേരിടേണ്ടി വരിക എന്നാണ് പൊതുബോധം. എന്നാല്‍ വലിയ താരമായിരിക്കുമ്പോഴും സ്ത്രീയായതിന്റെ പേരില്‍ വിവേചനങ്ങള്‍ നേരിടേണ്ടി വന്നവരുണ്ട്.

    Also Read: 'ടൊവിനോയും നിവിനുമെല്ലാം സാമ്പത്തികമുള്ള വീട്ടിൽ നിന്നാണ്'; സിനിമാ മോഹികളോട് ഒമർ ലുലു; 'എല്ലാം മനസ്സിലാക്കണം'Also Read: 'ടൊവിനോയും നിവിനുമെല്ലാം സാമ്പത്തികമുള്ള വീട്ടിൽ നിന്നാണ്'; സിനിമാ മോഹികളോട് ഒമർ ലുലു; 'എല്ലാം മനസ്സിലാക്കണം'

    ബോളിവുഡിലെ സൂപ്പര്‍ താരമാണ് ആലിയ ഭട്ട്. താരകുടുംബത്തില്‍ നിന്നുമാണ് ആലിയ ഭട്ട് വരുന്നത്. എന്നിട്ടും ആലിയയ്ക്കും മറ്റ് പല സ്ത്രീകളേയും പോലെ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ആലിയ ഭട്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    കാഷ്വല്‍ സെക്‌സിം

    ''എനിക്ക് തോന്നുന്നത് പലപ്പോഴും എനിക്ക് കാഷ്വല്‍ സെക്‌സിം നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ്. മിക്കപ്പോഴും ഞാന്‍ അത് ശ്രദ്ധിക്കാറില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ ഞാന്‍ അതേക്കുറിച്ച് കൂടുതല്‍ ബോധവതിയാണ്. ആലോചിക്കുമ്പോഴാണ് ഓ ദൈവമേ അതെത്ര സ്ത്രീവിരുദ്ധമായ പരാമര്‍ശമായിരുന്നുവെന്ന് ചിന്തിക്കുന്നത്. ആ നിമിഷം ഞാന്‍ സ്ത്രീവിരുദ്ധതയുടെ ഇര മാത്രമായിരുന്നല്ലോ എന്ന് തോന്നും. അതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ കൂടുതല്‍ സെന്‍സിറ്റീവാകുന്നത്. ചിലപ്പോള്‍ സുഹൃത്തുക്കള്‍ പറയും നീ ഇപ്പോള്‍ കൂടുതല്‍ അഗ്രസീവ് ആയിട്ടുണ്ടെന്ന്'' ആലിയ പറയുന്നു.

    പോയി തുലയ്

    ''പക്ഷെ ഇതതല്ല. ഇത്രയും സെന്‍സിറ്റീവ് ആകരുത്, നീ വല്ലാതെ സെന്‍സിറ്റീവാകുന്നു, നിനക്ക് പിഎംഎസ് ആണോ? എന്നൊക്കെയാണ് ചോദിക്കുക. പോയി തുലയ്. ഞാന്‍ സെസിറ്റീവ് ആവുന്നതല്ല. എനിക്ക് പിഎംഎസ് ആണെങ്കിലെന്താ? സ്ത്രീകള്‍ക്ക് പിഎംഎസ് ഉള്ളത് കൊണ്ടാണ് നീയൊക്കെ ജനിച്ചത്. ആളുകള്‍ ഓരോന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് ദേഷ്യം വരും. വളരെ സ്വാഭാവികമെന്ന രീതിയിലാണ് പറയുക'' ആലിയ പറയുന്നു.

    ''ഉദാഹരണത്തിന്, നിന്റെ ബ്രാ ബെഡില്‍ ഇടരുത്, ബ്രാ ഒളിപ്പിച്ചു വെക്കൂ, എന്നൊക്കെയാണ് പറയുക. എനിക്കിത് സ്ഥിരം സംഭവിക്കുന്നുവെന്നല്ല പറഞ്ഞത്. പക്ഷെ സ്ത്രീയെന്ന നിലയില്‍ എന്തൊക്കയോ മറച്ചുവെക്കണമെന്നൊരു ചിന്തയുണ്ട് പൊതുവെ'' എന്നും ആലിയ പറയുന്നുണ്ട്. ആലിയയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. താരത്തിന് പിന്തുണയുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്. ഈയ്യടുത്തായിരുന്നു ആലിയ തന്റെ ആദ്യ ഹോളിവുഡ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പിന്നാലെ ആലിയയെ കൂട്ടിക്കൊണ്ടുവരാനായി രണ്‍ബീര്‍ സിംഗ് സെറ്റിലെത്തിയന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതില്‍ തന്റെ അസ്വസ്ഥത ആലിയ അറിയിച്ചിരുന്നു.

    ഡാര്‍ലിംഗ്‌സ്

    ഡാര്‍ലിംഗ്‌സ് ആണ് ആലിയയുടെ പുതിയ സിനിമ. നെറ്റ്ഫ്‌ളിക്‌സ് റിലീസായ സിനിമയില്‍ ഷെഫാലി ഷാ, വിജയ് വര്‍മ, മലയാളി താരം റോഷന്‍ മാത്യു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഓഗസ്റ്റ് അഞ്ചിനാണ് സിനിമയുടെ റിലീസ്. ഷാരൂഖ് ഖാനും ആലിയ ഭട്ടും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ആലിയ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയാണ് ഡാര്‍ലിംഗ്‌സ്. തന്റെ നിര്‍മ്മാണ കമ്പനി ആരംഭിച്ചിരിക്കുകയാണ് ആലിയ ഭട്ട്.

    Recommended Video

    ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
    ആദ്യത്തെ കണ്‍മണി

    അതേസമയം ആദ്യത്തെ കണ്‍മണിയ്ക്കായി കാത്തിരിക്കുകയാണ് ആലിയ ഭട്ട്. ഈയ്യടുത്തായിരുന്നു ആലിയയും രണ്‍ബീര്‍ കപൂറും തങ്ങള്‍ക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. ആരാധകരും കുഞ്ഞിന്റെ വരവിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്. ആലിയയും രണ്‍ബീറും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ബ്രഹ്‌മാസ്ത്രയുടെ റിലീസും ഉടനെയുണ്ടാകും. റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് അണിയറയിലുള്ള മറ്റൊരു സിനിമ. രണ്‍വീര്‍ സിംഗ് നായകനാകുന്ന സിനിമയുടെ സംവിധാനം കരണ്‍ ജോഹര്‍ ആണ്.

    Read more about: alia bhatt
    English summary
    Alia Bhatt Slams Casual Sexism She Is Facing In Life Asks To Go To Hell
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X