പ്രസവ ശേഷം ആലിയ ഭട്ട് തടി കുറച്ചത് 'പ്രമേഹത്തിനുള്ള' മരുന്ന് കുത്തി വച്ച്? സര്‍ജറിയും ചെയ്തു?

ഇന്ത്യന്‍ സിനിമയിലെ വലിയ താരങ്ങളില്‍ ഒരാളാണ് ആലിയ ഭട്ട്. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ ആലിയ ഭട്ട് വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് സൂപ്പര്‍ താരമായി വളരുന്നത്. ഈ തലമുറയിലെ മികച്ച നടിമാരില്‍ ഒരാളാണ് ആലിയയെന്ന് നിസ്സംശയം പറയാം. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ഇതിനോടകം തന്നെ ആലിയയെ തേടിയെത്തിയിട്ടുണ്ട്.

നടന്‍ രണ്‍ബീര്‍ കപൂറാണ് ആലിയയുടെ ഭര്‍ത്താവ്. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. ഇന്ന് രണ്ട് വയസുകാരി രാഹയുടെ അമ്മയാണ് ആലിയ. വിവാഹവും അമ്മയായതുമൊന്നും പക്ഷെ ആലിയയുടെ കരിയറിന് തടസമായിട്ടില്ല. ഗര്‍ഭിണിയായിരുന്ന സമയത്തു പോലും ആലിയ അഭിനയം തുടര്‍ന്നിരുന്നു.

Alia Bhatt

രാഹയെ പ്രസവിച്ചതിന് പിന്നാലെയാണ് ആലിയ റോക്കി ഓര്‍ റാണി കി പ്രേം കഹാനിയുടെ ചിത്രീകരണത്തിലേക്ക് എത്തുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്റെ വണ്ണം കുറച്ച് ആലിയ അന്ന് പലരേയും ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ താന്‍ വണ്ണം കുറച്ചതിനെക്കുറിച്ച് ആലിയ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. നേരത്തെ കരീന കപൂറിന്റെ ചാറ്റ് ഷോയില്‍ പങ്കെടുത്തപ്പോഴാണ് ആലിയ ഭാരം കുറച്ചതിനെക്കുറിച്ച് സംസാരിച്ചത്.

''എളുപ്പമായിരുന്നില്ല. ഒന്നും എളുപ്പമല്ല. സത്യത്തില്‍ ഞാന്‍ ഇതെല്ലാം ചെയ്യുമ്പോഴും മുലയൂട്ടുന്നുണ്ടായിരുന്നു. ഏറെ കാലം മുലയൂട്ടിയിരുന്നു. അതിനാല്‍ കഠിനമായ ഡയറ്റ് എനിക്ക് പിന്തുടരാന്‍ സാധിക്കില്ലായിരുന്നു. ശരിക്കും 12 ആഴ്ച കഴിഞ്ഞ് മാത്രമേ വര്‍ക്കൗട്ട് തുടങ്ങാന്‍ പറ്റുമായിരുന്നുള്ളൂ. സത്യത്തില്‍ മുലയൂട്ടുന്നതിനിലൂടെ ഒരുപാട് കലോറി ബേണ്‍ ആയിപ്പോഴും. പകുതി അങ്ങനെയാണ് ശരിയായത് എന്നാണ് തോന്നുന്നത്'' ആലിയ പറയുന്നു.

പ്രസാവനന്തരം തടി കുറച്ചതിനെക്കറിച്ച് പലപ്പോഴായി ആലിയ ഭട്ട് തുറന്ന് പറഞ്ഞിരുന്നു. ഒരിക്കല്‍ തന്റെ യൂട്യൂബ് ചാനലിലൂടേയും വര്‍ക്കൗട്ടിനെക്കുറിച്ച് ആലിയ സംസാരിച്ചിരുന്നു. ''പ്രസവത്തിന് ശേഷം ഞാന്‍ ആദ്യമായി ഷൂട്ട് ചെയ്യുന്ന വീഡിയോ ആണിത്. ഇതിന് ശേഷം തിരികെ റാണിയാകണം. തയ്യാറെടുക്കാന്‍ എനിക്ക് കിട്ടിയത് നാല് മാസമാണ്. പാട്ടിന് രണ്ട് ആഴ്ചയുണ്ട്. പ്രസവം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞാണ് എനിക്ക് വര്‍ക്കൗട്ട് തുടങ്ങാന്‍ സാധിച്ചാണ്. വളരെ പതുക്കെയാണ് തുടങ്ങിയത്. വലിയൊരു ലക്ഷ്യമായിരുന്നു. പക്ഷെ സുരക്ഷിതമായി ചെയ്യണമായിരുന്നു'' എന്നാണ് അന്ന് ആലിയ പറഞ്ഞത്.

Take a Poll

ഇതിനിടെ ആലിയ പെട്ടെന്ന് തടി കുറച്ചത് എളുപ്പ വഴികളിലൂടെയാണ് എന്ന് ചില പ്രചരണങ്ങളുണ്ടായിരുന്നു. പ്രമേഹ രോഗത്തിന് നല്‍കുന്ന ഒസെംപിക് മരുന്ന് കഴിച്ചും സര്‍ജറി ചെയ്തുമാണ് ആലിയ തടി കുറച്ചതെന്നായിരുന്നു ചില റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ വോഗിന് നല്‍കിയ അഭിമുഖത്തില്‍ ആലിയ രംഗത്തെത്തി.

''ഞാന്‍ അസ്വാഭാവിക മാര്‍ഗങ്ങളിലൂടെയാണ് വണ്ണം കുറച്ചതെന്ന് പലരും കരുതുന്നുണ്ടെന്ന് അറിയാം. പക്ഷെ സത്യം എന്തെന്നാല്‍ മുലയൂട്ടുന്നതിനാല്‍ എനിക്ക് എന്റെ വിസ്ഡം ടൂത്ത് പോലും പറിക്കാന്‍ സാധിച്ചില്ല എന്നതാണ്. എനിക്ക് അനസ്‌തേഷ്യ നല്‍കാന്‍ സാധിക്കില്ലായിരുന്നു. അതിനാല്‍ എല്ലാം നാച്ച്വറലായിരുന്നു. പ്രസവകാലത്തും ശേഷവും. ദിവസവും നടക്കാന്‍ പോകുമായിരുന്നു. ബ്രീത്തിംഗ് എക്‌സൈസും ചെയ്തിരുന്നു. വര്‍ക്കൗട്ട് സമയത്ത് എല്ലാവരേയും പോലെ ഇടയ്ക്ക് ഇടയ്ക്ക് ഭാരം നോക്കിയിരുന്നുമില്ല'' ആലിയ പറയുന്നു.

Alia Bhatt

അതേസമയം ആലിയ ഭട്ടിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ജിഗ്രയാണ്. വലിയ ബജറ്റിലൊരുക്കിയ ആക്ഷന്‍ ത്രില്ലറായിരുന്നു ജിഗ്ര. ചിത്രത്തിന് നിരൂപക പ്രശംസ നേടാന്‍ സാധിച്ചുവെങ്കിലും ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമാണ് ചിത്രം നേരിട്ടത്. ആല്‍ഫയാണ് ആലിയുടെ പുതിയ. യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിലെ ചിത്രമാണ് ആല്‍ഫ.

ഇതിന് പിന്നാലെ ലവ് ആന്റ് വാര്‍ എന്ന ചിത്രത്തിലും ആലിയ അഭിനയിക്കുന്നുണ്ട്. രണ്‍ബീര്‍ കപൂറും വിക്കി കൗശലുമാണ് ചിത്രത്തില്‍ നായകന്മാരാകുന്നത്. വിവാഹ ശേഷം രണ്‍ബീറും ആലിയയും അഭിനയിക്കുന്ന ചിത്രമാണിത്. രാസിയ്ക്ക് ശേഷം വിക്കി കൗശലും ആലിയയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണ് ലവ് ആന്റ് വാര്‍.

FAQs
ആലിയ ഭട്ട് ആണോ രണ്‍ബീര്‍ കപൂര്‍ ആണ് കൂടുതല്‍ സമ്പത്തുള്ളയാള്‍?

റിപ്പോര്‍ട്ടുകള്‍ പ്രകാരം കപൂര്‍ കുടുംബത്തിലെ തന്നെ ഏറ്റവും സമ്പന്ന ആലിയ ഭട്ട് ആണ്. രണ്‍ബീര്‍ കപൂറിനേയും കരീന കപൂറിനേയും പോലും ആലിയ പിന്നിലാക്കും. റിപ്പോര്‍ട്ടുകള്‍ പറയുന്നത് ആലിയയുടെ സ്വത്ത് 550 കോടി ആണെന്നാണ്.

Filmibeat Entertainment

More from Filmibeat

Read more about: alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X