റിലീസിന് മുന്നേ സിനിമ രൺബീറിനേയും കുടുംബത്തേയും കാണിക്കണമെന്ന് ആലിയ; പറ്റില്ലെന്ന് കട്ടായം പറഞ്ഞ് ബൻസാലി

ബോളിവുഡിലെ സൂപ്പര്‍ നായികയാണ് ആലിയ ഭട്ട്. സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളായ ആലിയ ഭട്ട് സിനിമയിലേക്ക് കടന്നു വരുന്നത് വളരെ സ്വാഭാവികമായിട്ടിരുന്നു. എന്നാല്‍ തന്റെ പ്രകടനം കൊണ്ട് ഇന്ന് ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ ആലിയയ്ക്ക് സാധിച്ചിട്ടുണ്ട്. ഹൈവേ, ഡിയര്‍ സിന്ദഗി, റാസി പോലുള്ള സിനിമകളിലൂടെ ആലിയ കാഴ്ചവച്ചത് മിന്നും പ്രകടനങ്ങളായിരുന്നു. ഇന്ന് ബോളിവുഡിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ നായികമാരില്‍ ഒരാളാണ് ആലിയ ഭട്ട്. ഏറെ പ്രതീക്ഷകളോടെയാണ് സിനിമാ ലോകം ആലിയയെ കാണുന്നത്. ആലിയയില്‍ നിന്നും വന്‍ ഹിറ്റുകള്‍ തന്നെ സിനിമാ ലോകം പ്രതീക്ഷിക്കുന്നത്.

ബോളിവുഡില്‍ നിന്നും ആലിയ ഇപ്പോള്‍ ടോളിവുഡിലേക്കും എത്തുകയാണ്. ബാഹുബലിയൊരുക്കിയ എസ്എസ് രാജമൗലിയെന്ന ബ്രഹ്‌മാണ്ഡ സംവിധായകന്റെ പുതിയ സിനിമയായ ആര്‍ആര്‍ആറിലൂടെയാണ് ആലിയയുടെ തെലുങ്ക് അരങ്ങേറ്റം. ജൂനിയര്‍ എന്‍ടിആറും രാം ചരണ്‍ തേജയും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയില്‍ അജയ് ദേവ്ഗണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അടുത്ത വര്‍ഷം തീയേറ്ററുകളിലെത്തുന്ന സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണ് ഇപ്പോള്‍ താരങ്ങളും സംവിധായകനും. ഇതിന്റെ ഭാഗമായി ആലിയയും മറ്റ് താരങ്ങളും സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന സൂപ്പര്‍ഹിറ്റ് റിയാലിറ്റി ഷോ ബിഗ് ബോസിലുമെത്തുകയാണ്.

ഗംഗുബായ്

അതേസമയം ഗംഗുബായ് കത്തിയാവാഡിയാണ് ആലിയയുടെ അടുത്ത ബോളിവുഡ് ചിത്രം. കൊറോണ മൂലം റിലീസ് വൈകിപ്പോയ സിനിമയുടെ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയാണ്. ചിത്രത്തിന്റെ ട്രെയിലറും ആലിയയുടെ ലുക്കുമെല്ലാം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ബന്‍സാലി സിനിമകളുടെ ബ്രഹ്‌മാണ്ഡ സ്വഭാവം പിന്തുടരുന്ന സിനിമയാണ് ഗംഗുബായ്. അദ്ദേഹത്തിന്റെ സിനിമകള്‍ താരങ്ങളെ സൂപ്പര്‍താരങ്ങളാക്കി മാറ്റുന്നതാണ്. അതുകൊണ്ട് തന്നെ ചിത്രത്തിലെ ആലിയയുടെ പ്രകടനം കാണാനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട രസകരമായൊരു വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

 ആലിയയുടെ ആവശ്യം അംഗീകരിച്ചില്ല

റിലീസ് വൈകുന്ന ഗംഗുബായ് കത്തിയാവാഡി എന്ന ചിത്രം തന്റെ കാമുകന്‍ രണ്‍ബീര്‍ കപൂറിനേയും രണ്‍ബീറിന്റെ കുടുംബത്തേയും തന്റെ കുടുംബത്തേയും കാണിക്കാന്‍ ആലിയ ആഗ്രഹിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സംവിധായകന്‍ ആയ ബന്‍സാലി ഇത് എതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റിലീസിന് മുമ്പുള്ള പ്രീ-സ്‌ക്രീനിംഗ് പരിപാടികളോട് താല്‍പര്യമില്ലാത്ത ആളാണ് ബന്‍സാലി. അദ്ദേഹത്തിന്റെ സിനിമകളൊന്നും അത്തരത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. രണ്‍ബീറിന്റെ അരങ്ങേറ്റ സിനിമയായ സാവരിയ്യയ്ക്കും ഉണ്ടായിരുന്നില്ല. സോനം കപൂറും ഈ സിനിമയിലൂടെയായിരുന്നു അരങ്ങേറിയത്.

റിലീസ്

''ഗംഗുബായ് കത്തിയാവാഡിയിലെ തന്റെ പ്രകടനത്തില്‍ ആലിയയ്ക്ക് ഒരുപാട് അഭിമാനമുണ്ട്. േ്രഗ ഷെയ്ഡുള്ള കഥാപാത്രമായി മാറാന്‍ തന്റെ കംഫര്‍ട്ട് സോണിന്റെ പുറത്ത് കടന്നിരിക്കുകയാണ് ആലിയ. ചിത്രത്തിലെ പ്രകടനത്തിന് ആലിയയെ തേടി ദേശീയ പുരസ്‌കാരം വരെ എത്താനുള്ള സാധ്യത ബന്‍സാലി തന്നെ കാണുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ തന്റെ പ്രിയപ്പെട്ടവരെ സിനിമ കാണിക്കാന്‍ ആലിയ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അതിന് ബന്‍സാലി തയ്യാറായിട്ടില്ല. തന്റെ സിനിമ 2022 ഫെബ്രുവരി 18 നാണ് റിലീസ് ചെയ്യുക. എല്ലാവരും അപ്പോള്‍ കണ്ടാല്‍ മതിയെന്നുമാണ് ബന്‍സാലിയുടെ നിലപാട്. അതിനാല്‍ ആലിയയ്ക്ക് കാത്തിരിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്'' എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ബ്രഹ്‌മാസ്ത്ര

അതേസമയം ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ആദ്യമായി ഒരുമിക്കുന്ന ബ്രഹ്‌മാസ്ത്രയുടെ റിലീസിനായും കാത്തിരിക്കുകയാണ് ആലിയ. വര്‍ഷങ്ങളായി ഈ സിനിമയുടെ പിന്നാലെയാണ് രണ്‍ബീര്‍. ആലിയയും രണ്‍ബീറും പരസ്പരം അടുക്കുന്നതും പ്രണയത്തിലാകുന്നതും ഈ ചിത്രത്തിന്‌റെ ലൊക്കേഷനിലായിരുന്നു. അയാന്‍ മുഖര്‍ജിയാണ് സിനിമയുടെ സംവിധായകന്‍. ഈയ്യടുത്തായിരുന്നു സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്. മോഷന്‍ പോസ്റ്റര്‍ ലോഞ്ചിംഗിനിടെ ആലിയയും രണ്‍ബീറും തമ്മിലുള്ള പ്രണയ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മൂന്ന് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയില്‍ ആലിയയ്ക്കും രണ്‍ബീറിനും പുറമെ അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, മൗനി റോയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Read more about: alia bhatt ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X