കരിയര്‍ തകര്‍ത്തത് സഹോദരി, സിനിമവിട്ട് ഓടി, പോള്‍ ഡാന്‍സര്‍ ആയി ജീവിതം; ആലിയയുടെ സഹോദരിക്ക് സംഭവിച്ചത്
കല്‍യുഗ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് ആരാധകരുടെ മനസില്‍ ഇടം നേടിയ നടിയാണ് സ്‌മൈലി ഭട്ട്. ആലിയ ഭട്ടിന്റേയും പൂജ ഭട്ടിന്റേയുമൊക്കെ കസിന്‍ സഹോദരിയായ സ്‌മൈലി സംവിധായകന്‍ മോഹിത് സൂരിയുടെ സഹോദരിയാണ്. 2006ല്‍ പൂജ ഭട്ട് സംവിധാനം ചെയ്ത ഹോളിഡെ എന്ന ചിത്രത്തില്‍ അഭിനയിക്കാനിരുന്നത് സ്‌മൈലിയായിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ നിന്നും തന്നെ പൂജയാണ് പുറത്താക്കിയതെന്നാണ് സ്‌മൈലി പറയുന്നത്.
''തന്റെ ആദ്യ സിനിമയായ ഹോളിഡെയില്‍ നിന്നും പൂജ എന്നെ പുറത്താക്കി. ആ സിനിമയില്‍ നിന്നും എന്നെ ഒഴിവാക്കിയതില്‍ എനിക്ക് സന്തോഷമേയുള്ളൂ. അതിനാലാണ് എനിക്ക് കല്‍യുഗ് ചെയ്യാന്‍ സാധിച്ചത്. ഞാന്‍ നാണക്കേടും ഡിപ്രഷനുമൊക്കെ അനുഭവിക്കുന്ന സമയമായിരുന്നു അത്. അവള്‍ എന്നെക്കുറിച്ച് പത്രത്തില്‍ സ്ഥിരമായി എഴുതുമായിരുന്നു'' സ്‌മൈലി പറയുന്നു.

''ഞാന്‍ ഹോളിഡെയുടെ സെറ്റില്‍ നിന്നും തിരികെ വന്ന് മുറിയില്‍ അടച്ചിരിക്കാന്‍ തുടങ്ങി. ആ സമയത്താണ് ഭട്ട് സാബ് വരുന്നതും കല്‍യുഗ് ചെയ്യാന്‍ പറയുന്നതും. കല്‍യുഗിന് ശേഷം ഭട്ട് സാബിന് എനിക്ക് സിനിമ തരാന്‍ പറ്റാതായി. അദ്ദേഹത്തിനും മകള്‍ പറയുന്നത് കേള്‍ക്കേണ്ടി വരുമല്ലോ. ഞാന്‍ അദ്ദേഹത്തെ കുറ്റം പറയില്ല'' എന്നാണ് സ്‌മൈലി പറയുന്നത്.
എന്നാല്‍ എന്തിനാണ് തന്നെ പുറത്താക്കിയതെന്ന് അറിയില്ലെന്നാണ് സ്‌മൈലി പറയുന്നത്. ഹോളിഡെയ്ക്ക് വേണ്ടി താന്‍ ആറ് മാസക്കാലം ജോലി ചെയ്തിട്ടുണ്ടെന്നും വേണ്ട തയ്യാറെടുപ്പുകളെല്ലാം നടത്തിയിരുന്നതാണെന്നും സ്‌മൈലി പറയുന്നു. തന്നെ സംബന്ധിച്ച് അത് ട്രൊമാറ്റിക് കാലമായിരുന്നു എന്നാണ് സ്‌മൈലി പറയുന്നത്. എന്നാല്‍ കല്‍യുഗിന്റെ വിജയം സ്‌മൈലിയ്ക്ക് ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. ഇപ്പോഴിതാ ഹൗസ് ഓഫ് ലൈസ് എന്ന വെബ് സീരീസിലൂടെ തിരികെ വരികയാണ് സ്‌മൈലി സൂരി.
കല്‍യുഗ് തന്നെയായിരുന്നു സ്‌മൈലിയുടെ അരങ്ങേറ്റ സിനിമ. മോഹിത് സൂരിയായിരുന്നു സിനിമയുടെ സംവിധാനം. കുണാല്‍ കേമു, ഇമ്രാന്‍ ഹാഷ്മി, അമൃത സിംഗ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു സിനിമയില്‍. മോഹിത്തിന്റെ സഹോദരിയായ സ്‌മൈലി പൂജയുടേയും ആലിയയുടേയും കസിന്‍ ആണ്. ഇമ്രാന്‍ ഹാഷ്മിയും സ്‌മൈലിയുടെ ബന്ധുവാണ്. മഹേഷ് ഭട്ടും മുകേഷ് ഭട്ടും സ്‌മൈലിയുടെ അമ്മാവന്മാരാണ്.

കല്‍യുഗിന് ശേഷം, തീസിരി ആംഖ്, യേ മേരാ ഇന്ത്യന്‍ എന്നീ ചിത്രങ്ങളിലും സ്‌മൈലി അഭിനയിച്ചു. പിന്നീട് മോഹിത്തിന്റെ ക്രൂക്കില്‍ അതിഥി വേഷത്തിലും സ്‌മൈലിയെ കണ്ടു. ഇതോടെ താരം സിനിമയില്‍ നിന്നും പൂര്‍ണമായും വിട്ടു നില്‍ക്കുകയായിരുന്നു. ബിസിനസുകാരനായ വിനീത് ഭംഗാരയെ വിവാഹം കഴിച്ചുവെങ്കിലും അധികം വൈകാതെ ഇരുവരും പിരിയുകയായിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട്.
സിനിമയിലെത്തും മുമ്പ് കഥക് നൃത്തം പഠിച്ചിരുന്നു സ്‌മൈലി. സിനിമയില്‍ പിന്മാറിയ ശേഷം സ്‌മൈലി നൃത്ത ലോകത്തേക്ക് മടങ്ങുകയായിരുന്നു. എന്നാല്‍ കഥക്കിന് പകരം സ്‌മൈലി തിരഞ്ഞെടുത്തത് പോള്‍ ഡാന്‍സ് ആയിരുന്നു. സോഷ്യല്‍ മീഡിയയില്‍ പോള്‍ ഡാന്‍സിന്റെ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട് താരം. ആരാധകര്‍ ഇന്നും സ്‌മൈലിയെ ഓര്‍ത്തിരിക്കുന്നുണ്ടെന്നാണ് താരത്തിന്റെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന കമന്റുകള്‍. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications