For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാലം കടക്കുവോളം നാരയണ, പാലം കടന്നതും...; താരമായതോടെ കാമുകനെ 'മറന്ന' താരസുന്ദരിമാര്‍

  |

  പ്രണയങ്ങളും പ്രണയ തകര്‍ച്ചകളുമൊക്കെ ബോളിവുഡില്‍ പതിവാണ്. ചില താരങ്ങളുടെ സിനിമകളേക്കാള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുക അവരുടെ പ്രണയങ്ങളായിരിക്കും. താരങ്ങളുടെ പേരിനൊപ്പം മറ്റൊരാളുടെ പേര് ചേര്‍ത്തുവെക്കാനും ഒരുമിച്ചുള്ളവരെ പിരിയിപ്പിക്കാനുമൊക്കെ പലപ്പോഴും ഗോസിപ്പ് കോളങ്ങള്‍ ശ്രമിക്കാറുണ്ട്. താരങ്ങളുടെ പ്രണയം പോലെ തന്നെ പ്രണയ തകര്‍ച്ചകളും മാധ്യമങ്ങള്‍ ആഘോഷിക്കാറുണ്ട്.

  Also Read: ആദ്യ വിവാഹം വേർപിരിഞ്ഞതിന് കാരണമുണ്ട്; എല്ലാവരും കുറ്റപ്പെടുത്തി; യമുന പറയുന്നു

  പ്രണയങ്ങളുടെയും പ്രണയ തകര്‍ച്ചകളുടേയും പേരില്‍ ചില താരങ്ങളെയൊക്കെ സോഷ്യല്‍ മീഡിയ വേട്ടയാടാറുമുണ്ട്. തങ്ങളുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കണ്ടുമുട്ടുകയും പിന്നീട് വേര്‍ പിരിയുകയും ചെയ്യുന്നവരുമുണ്ട്. പിരിയാന്‍ പല കാരണങ്ങളുമുണ്ടായിരിക്കാം. എന്നാല്‍ തങ്ങളുടെ നേട്ടത്തിനായി മറ്റൊരാളെ ഉപേക്ഷിച്ചതായി പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട് ചില താരങ്ങള്‍.

  അങ്ങനെ പിരിഞ്ഞതിന് പിന്നില്‍ സ്വാര്‍ത്ഥതയാണെന്ന് പഴി കേട്ട ബോളിവുഡിലെ ചില മിന്നും താരങ്ങളെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: ഐശ്വര്യയെ കെട്ടാനൊരുങ്ങി അനില്‍ അംബാനി, സഹികെട്ട് തുറന്നടിച്ച് ഐശ്വര്യ; എന്നെ വെറുതെ വിടണം!

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് ആലിയ ഭട്ട്. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ ആലിയ അധികം വൈകാതെ തന്നെ തന്റെ പ്രകടന മികവുകൊണ്ട് ബോളിവുഡിലൊരു ഇടം നേടിയെടുക്കുകയായിരുന്നു. സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലൂടെയാണ് ആലിയ അരങ്ങേറുന്നത്. സിനിമയിലെത്തും മുമ്പ് ആലിയ തന്റെ സ്‌കൂള്‍ കാല സുഹൃത്തായ അളി ദാദര്‍ക്കറുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ സിനിമയിലെത്തും മുമ്പ് തന്നെ അലിയുമായി പിരിയുകയായിരുന്നു ആലിയ.

  തന്റെ വഴികാട്ടിയെന്ന് അര്‍ജുന്‍ കപൂര്‍ പറയുന്ന വ്യക്തിയാണ് സല്‍മാന്‍ ഖാന്‍. താരമാകും മുമ്പ് സല്‍മാന്റെ സഹോദരി അര്‍പിത ഖാനുമായി പ്രണയത്തിയാലിരുന്നു അര്‍ജുന്‍. എന്നാല്‍ ഇരുവരും പിരിഞ്ഞു. ഈ പിരിയതിന് ശേഷം സല്‍മാന്‍ തനിക്ക് നല്‍കിയ പിന്തുണയെക്കുറിച്ചും തന്റെ കരിയറുണ്ടാക്കാന്‍ നല്‍കിയ സഹായത്തെക്കുറിച്ചുമൊക്കെ അര്‍ജുന്‍ മനസ് തുറന്നിട്ടുണ്ട്. അര്‍പിത ഇന്ന് വിവാഹിതയാകണ്. അര്‍ജുനാകാട്ടെ നടി മലൈക അറോറയുമായി പ്രണയത്തിലാണ്.

  മോഡലിംഗിലൂടെ സിനിമയിലെത്തി താരമാണ് പ്രിയങ്ക ചോപ്ര. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ്ക. മോഡലിംഗ് കാലത്ത് പ്രിയങ്കയും അസീം മര്‍ച്ചന്റും പ്രണയത്തിലായിരുന്നു. എന്നാല്‍ മിസ് വേള്‍ഡ് ആയതോടെ പ്രിയങ്ക അസീമുമായി പിരിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരുവരും പിരിയാനുള്ള യഥാര്‍ത്ഥ കാരണം താരം ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല.

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് ദീപിക പദുക്കോണ്‍. സിനിമയിലെത്തിയ ശേഷമുള്ള ദീപികയുടെ പ്രണയങ്ങളെക്കുറിച്ചൊക്കെ എല്ലാവര്‍ക്കും അറിയാം. തന്റെ പ്രണയ തകര്‍ച്ചകളെക്കുറിച്ചുമൊക്കെ ദീപിക സംസാരിക്കാറുമുണ്ട്. എന്നാല്‍ ദീപിക സംസാരിക്കാന്‍ കൂട്ടാക്കാത്ത പ്രണയമാണ് നിഹാര്‍ പാണ്ഡ്യയുമായുണ്ടായിരുന്നത്. ആക്ടിംഗ് സ്‌കൂളില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഒരുമിച്ച് മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിരുന്നു. എന്നാല്‍ ദീപിക താരമായി മാറിയതോടെ നിഹാറുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  ദീപിക ഇന്ന് വിവാഹിതയാണ്. നടന്‍ രണ്‍വീര്‍ സിംഗിനെയാണ് ദീപിക വിവാഹം കഴിച്ചിരിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ദീപികയും രണ്‍വീറും വിവാഹം കഴിക്കുന്നത്. ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ദീപികയും രണ്‍വീറും. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

  English summary
  Alia To Deepika These Actresses Were Accused Of Dumping Their Boyfriend After Becoming A Star
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X