ശ്രീദേവിയുടെ പേരില്‍ 200 കോടിയുടെ ഇന്‍ഷുറന്‍സ്; ഭര്‍ത്താവ് ഒരുക്കിയ കെണിയോ മരണം? ഞെട്ടിച്ച വാര്‍ത്ത!

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് ശ്രീദേവി. ബോളിവുഡില്‍ മാത്രമല്ല അഭിനയിച്ച എല്ലാ ഭാഷകളിലും അവര്‍ സൂപ്പര്‍ താരമായിരുന്നു. കരിയറില്‍ ശക്തമായൊരു തിരിച്ചുവരവ് നടത്തിയതിന് പിന്നാലെയാണ് ശ്രീദേവി മരണപ്പെടുന്നത്. തന്റെ മകള്‍ ജാന്‍വിയുടെ അരങ്ങേറ്റത്തായി കാത്തിരിക്കവെ അതിന് പോലും കാത്തു നില്‍ക്കാതെ മരണം ശ്രീയെ കവര്‍ന്നെടുത്തു.

ഇപ്പോഴിതാ ശ്രീദേവിയുടെ ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ആലപ്പി അഷ്റഫ് നടിയെ ഓര്‍ത്തെടുക്കുന്നത്. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട നിഗൂഢതകളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്.

Sridevi

''ഹിന്ദിയിലെ മുന്‍നിര നായികമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്നത് ശ്രീദേവിയായിരുന്നു. മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രത്തിലെ ശ്രീദേവിയുടെ ഗാന രംഗങ്ങള്‍ ഇന്ത്യ മുഴുവന്‍ അലയടിച്ചു. പണവും പ്രശസ്തിയുമൊക്കെ നേടിക്കഴിഞ്ഞപ്പോള്‍ ഹിന്ദി നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുമായി ശ്രീദേവി ലിവിങ് ടുഗദറിലാണെന്നുള്ള വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. അവര്‍ തമ്മില്‍ തെറ്റിപ്പിരിഞ്ഞു.

വിലകൂടിയ വസ്ത്രങ്ങളും വജ്രാഭരണങ്ങളും ധരിച്ച് ആഢംബര കാറില്‍ സഞ്ചരിക്കുമ്പോഴും അവര്‍ മനസു കൊണ്ട് സന്തോഷവതിയായിരുന്നില്ല. അതീവദുഖിതയുമായിരുന്നു അവര്‍. ഒരു കുടുംബ ജീവിതം അവരുടെ സ്വപ്നമായിരുന്നു. അത് അവര്‍ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നതും ഒരുക്കി സകൂളിലേക്ക് അയക്കുന്നതും സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ട് വരുന്നതുമൊക്കെ അവരുടെ അടങ്ങാത്ത ആഗ്രഹങ്ങളായിരുന്നു.

അങ്ങനെ നില്‍ക്കെയാണ് ബോണി കപൂറുമായി അടുക്കുന്നത്. അദ്ദേഹം വിവാഹിതനും പിതാവുമാണ്. എല്ലാവരേയും ഞെട്ടിച്ചു കൊണ്ടാണ് ശ്രീദേവി ബോണി കപൂറിനെ വിവാഹം കഴിക്കുന്നത്. ഹിന്ദി നടിമാരായ വൈജയന്തിമാല, ഹേമ മാലിനി, ജയപ്രദ, ശ്രീദേവി ഇവരുടെയെല്ലാം ജീവിതകഥ ഏകദേശം ഒരുപോലെയാണ്. ഇവരെല്ലാം ഭാര്യയും മക്കളുമുള്ളവരെയാണ് വിവാഹം ചെയ്തത്. ബോണി കപൂറുമായുള്ള വിവാഹത്തോടെ ശ്രീദേവി അഭിനയത്തില്‍ നിന്നും വിട്ടു നിന്നു. അവര്‍ സ്വപ്നം കണ്ട കുടുംബ ജീവിതം നയിക്കാന്‍ വേണ്ടിയായിരുന്നു അത്. അവര്‍ക്ക് രണ്ട് കുട്ടികളും ജനിച്ചു.

നീണ്ട 15 വര്‍ഷത്തിന് ശേഷം വീണ്ടും അഭിനയിച്ചു. ഇംഗ്ലീഷ് വിംഗ്ലീഷ്, മോം എന്നീ സിനിമകള്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 2018 ഫെബ്രുവരി 18-ാം തിയ്യതി ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി തന്റെ ഭര്‍ത്താവിനും ഇളയ മകള്‍ക്കുമൊപ്പം ശ്രീദേവി ദുബായിലെത്തി. ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം 21-ാം തിയ്യതി മകളും ഭര്‍ത്താവും തിരികെ പോന്നു. ശ്രീദേവി ഹോട്ടലിലേക്ക് മാറി. ഇനിയുള്ള കാര്യങ്ങളെക്കുറിച്ച് പല രീതിയിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.

Take a Poll

24-ാം തിയ്യതി ഭര്‍ത്താവ് തിരികെ എത്തി എന്നതും 24-ാം തിയ്യതി രാത്രി ഹോട്ടല്‍ മുറിയിലെ ബാത്ത് റൂമില്‍ അവര്‍ മരിച്ചു കിടന്നുവെന്നതും യാഥാര്‍ത്ഥ്യമാണ്. ശ്രീദേവിയുടെ മരണം ഞെട്ടലോടെയാണ് ഇന്ത്യന്‍ ജനസമൂഹം കേട്ടത്. ആ മരണത്തെക്കുറിച്ചുള്ള ഭാവനകള്‍ കാരണം പല പല കഥകള്‍ പ്രചരിക്കാനും ഇടയായി. അതിലേറ്റവും മുന്നില്‍ നിന്നത് ശ്രീദേവിയുടെ പേരില്‍ 200 കോടിയുടെ ഇന്‍ഷുറന്‍സുണ്ട്. അത് തട്ടിയെടുക്കാന്‍ ഭര്‍ത്താവ് ഒരുക്കിയ കെണിയാണെന്നതായിരുന്നു.

ചിലര്‍ അതിനെതിരെ എതിര്‍വാദവുമായി എത്തി. പൊന്‍മുട്ടയിടുന്ന താറാവിനെ ആരെങ്കിലും കൊല്ലുമോ? ശ്രീദേവി ഒരു ഉദ്ഘാടനത്തിന് പോയാല്‍ കോടികള്‍ കിട്ടും. ബോണി കപൂറിനെ ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്തു. 48 മണിക്കൂര്‍ കഠിനമായ ചോദ്യം ചെയ്യലിന് വിധേയനാക്കി. നുണ പരിശോധന ഉള്‍പ്പടെ നടത്തി. ഒടുവില്‍ ഇതൊരു സ്വാഭാവിക മരണമാണെന്ന് പൊലീസ് വിധിയെഴുതി.

മരണം ഹൃദയാഘാതം മൂലമാണെങ്കിലും അതിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. അതില്‍ പ്രധാനം ശ്രീദേവിയുടെ ഡയറ്റിംഗിനെക്കുറിച്ചായിരുന്നു. ഭക്ഷണം തീരെ കഴിക്കില്ലായിരുന്നുവെന്നും ചില ദിവസങ്ങളില്‍ മുഴുപട്ടിണിയായിരുന്നുവെന്നും ചിലര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കഠിനമായ ഡയറ്റിംഗിന്റെ ഫലമായി ലോ ബിപിയിലേക്ക് കടക്കുകയും ബ്ലാക്ക് ഔട്ട് ആയി വീഴുകയുമുണ്ടായിട്ടുണ്ട്. ഇതിന് മുമ്പ് അവര്‍ ഷൂട്ടിംഗ് സ്ഥലത്ത് വച്ച് ഹോട്ടല്‍ മുറിയില്‍ ബോധരഹിതയായി വീണു കിടന്നിട്ടുണ്ടെന്ന് തെലുങ്ക് നടന്‍ നാഗാര്‍ജുനയും വെളിപ്പെടുത്തിയിട്ടുണ്ട്. '' എന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്.

തന്റെ കരിയറില്‍ വലിയൊരു തിരിച്ചുവരവ് നടത്തി തിളങ്ങി നില്‍ക്കെയാണ് ശ്രീദേവി മരണപ്പെടുന്നത്. 2018 ഫെബ്രുവരി 24 നാണ് താരം മരണപ്പെടുന്നത്. ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നടിയാണ് ശ്രീദേവി. ഹിന്ദിയ്ക്ക് പുറമെ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലും മുന്‍നിര നായികയായി ഹിറ്റുകള്‍ സമ്മാനിച്ചിരുന്നു ശ്രീദേവി. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ശ്രീദേവി സ്വന്തമാക്കിയിട്ടുണ്ട്. മികച്ച നടിക്കുള്ള കേരളത്തിലേയും തമിഴ്‌നാട്ടിലേയും ആന്ധ്രയിലയേും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും സ്വന്തമാക്കി. പലവട്ടം ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും അവരെ തേടിയെത്തി. ഇന്ത്യന്‍ സിനിമയില്‍ ശ്രീദേവിയോളം ഡെക്കറേറ്റഡ് ആയ മറ്റൊരു നടിയുണ്ടാകില്ലെന്ന് നിസ്സംശയം പറയാം.

Sridevi

ബാലതാരമായിട്ടാണ് ശ്രീദേവി കരിയര്‍ ആരംഭിക്കുന്നത്. 1967 ല്‍ പുറത്തിറങ്ങിയ കന്തന്‍ കരുണൈ ആയിരുന്നു ആദ്യ സിനിമ. പിന്നീട് 1969 ല്‍ പുറത്തിറങ്ങിയ തുനൈവനിലൂടെയാണ് നായികയാകുന്നത്. തമിഴ് ചിത്രം മൂന്‍ട്ര് മുടിച്ചിലൂടെയാണ് മുന്‍നിര നായികയാകുന്നത്. അധികം വൈകാതെ തെന്നിന്ത്യയിലെ വലിയ താരമായി ശ്രീദേവി മാറി. 16 വയതിനിലെ, സിഗപ്പു റോജാക്കള്‍, വരുമയിന്‍ നിറം സിവപ്പു, മീണ്ടും കോകില, പ്രേമാഭിഷേകം, വാഴ്‌വേ മായം, മൂണ്ട്രാം പിറെ, ക്ഷണ ക്ഷണം തുടങ്ങിയ സിനിമകള്‍ അവരെ തെന്നിന്ത്യയിലെ സൂപ്പര്‍ നായികയാക്കി.

ഹിന്ദിയില്‍ ശ്രീദേവി ആദ്യമായി അഭിനയിക്കുന്നത് 1979 ല്‍ പുറത്തിറങ്ങിയ സൊല്‍വ സാവന്‍ എന്ന ചിത്രത്തിലൂടെയാണ്. എന്നാല്‍ താരമാകുന്നത് 1983 ല്‍ പുറത്തിറങ്ങിയ ഹിമ്മത്ത്‌വാലയിലൂടെയാണ്. ചിത്രം ശ്രീദേവിയെ ബോളിവുഡിലേയും മുന്‍നിരയിലെത്തിച്ചു. തുടര്‍ന്ന് മവാലി, ജസ്റ്റിസ് ചൗധരി, തോഫ, മാസ്റ്റര്‍ജി, കര്‍മ, മിസ്റ്റര്‍ ഇന്ത്യ, ചാന്ദ്‌നി, സദ്മ, നാഗിന, ചാല്‍ബാസ്, ലംഹേ, ഖുദ ഗവാഹ്, ഗുംരാഹ്, ലാഡ്‌ല, ജുദായ് തുടങ്ങിയ സിനിമയിലൂടെ ശ്രീദേവി ഹിന്ദിയിലും സൂപ്പര്‍ നായികയായി. പാന്‍ ഇന്ത്യന്‍ എന്ന പ്രയോഗമൊക്കെ വരുന്നതിനും എത്രയോ വര്‍ഷം മുമ്പ് പാന്‍ ഇന്ത്യന്‍ താരമായിരുന്നു ശ്രീദേവി.

വിവാഹത്തോടെയാണ് ശ്രീദേവി ഇടവേളയെടുക്കുന്നത്. പിന്നീട് താരം തിരികെ വരുന്നത് ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെയാണ്. ചിത്രം വന്‍ വിജയമായിരുന്നു. പിന്നാലെ വന്ന ചിത്രമാണ് മോം. ചിത്രത്തിലെ പ്രകടനത്തിന് ശ്രീദേവിയെ തേടി മരണാനന്തരം മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവുമെത്തി. തന്റെ മകള്‍ ജാന്‍വി കപൂറിന്റെ അരങ്ങേറ്റത്തിനായി തയ്യാറെടുക്കുകയായിരുന്നു ശ്രീദേവി. എന്നാല്‍ അതിന് മുമ്പ് തന്നെ മരണം അവരെ തേടിയെത്തി.

ദുബായില്‍ ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശ്രീദേവി. താരത്തെ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വലിയ വിവാദമായി മാറിയിരുന്നു ശ്രീദേവിയുടെ മരണം. പലതരത്തിലുള്ള ഗൂഢാലോചന തിയറികളും ശ്രീദേവിയുടെ മരണത്തെക്കുറിച്ച് പ്രചരിച്ചിരുന്നു. എന്നാല്‍ അതെല്ലാം തള്ളിക്കളയുന്നതായിരുന്നു അന്വേഷണഫലം. പിന്നീട് അമ്മയുടെ പാതയിലൂടെ ജാന്‍വി സിനിമയിലെത്തി. ഇപ്പോഴിത ഇളയമകള്‍ ഖുഷി കപൂറും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

FAQs
ശ്രീദേവിയുടെ അവസാനത്തെ സിനിമ ഏതാണ്?

മോം ആണ് ശ്രീദേവിയുടെ അവസാന സിനിമ. 2017 ലാണ് സിനിമ പുറത്തിറങ്ങിയത്.

Filmibeat Entertainment

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X