For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ എന്താ കുട്ടികളുണ്ടാക്കുന്ന യന്ത്രമോ? മൂന്നാമതും ഗര്‍ഭിണിയെന്ന വാര്‍ത്തകളോട് കരീന

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് കരീന കപൂര്‍. താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് കരീന സിനിമയിലെത്തുന്നത്. ചേച്ചി കരിഷ്മയുടെ പാത പിന്തുടര്‍ന്നാണ് കരീന സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ കരീനയ്ക്ക് സാധിച്ചു. ഇന്ന് ബോളിവുഡിലെ ഏറ്റവും തിരക്കുളള നായികമാരില്‍ ഒരാളാണ് കരീന കപൂര്‍.

  Also Read: അച്ഛനെ ആരെങ്കിലും അടിക്കുന്നതോ, അച്ഛൻ മരിക്കുന്നതോ ഇഷ്ടമല്ല; ഫാഷന്‍ സങ്കല്‍പ്പങ്ങളെ പറ്റി നടന്‍ കുഞ്ചന്റെ മകൾ

  തന്റെ മനസിലുള്ളത് തുറന്ന് പറയുന്ന ശീലക്കാരിയുമാണ് കരീന കപൂര്‍. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും എന്നും ആരാധകരെ നിരാശപ്പെടുത്താത്ത താരമാണ് കരീന. വിവാഹ ശേഷമോ കുട്ടികളുണ്ടായ ശേഷമോ ഒക്കെ നടിമാര്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന പതിവ് തെറ്റിച്ചു കൊണ്ട് വിവാഹ ശേഷവും അമ്മയായ ശേഷവുമെല്ലാം അഭിനയത്തില്‍ തന്നെ തുടരുകയാണ് കരീന.

  സൂപ്പര്‍ താരം സെയ്ഫ് അലി ഖാന്‍ ആണ് കരീനയുടെ ജീവിത പങ്കാളി. ഈയ്യടുത്തായിരുന്നു കരീനയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ഇതിനിടെ കരീന മൂന്നാമതും ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. യുറോപ്പില്‍ ഭര്‍ത്താവ് സെയ്ഫിനും മക്കളായ തൈമുറിനും ജേഹിനുമെപ്പാം അവധിക്കാലം ആഘോഷിക്കാന്‍ പോയതായിരുന്നു കരീന. ഇതിനിടെ താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ ചിത്രങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് താരം ഗര്‍ഭിണിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.

  ഇപ്പോഴിതാ തന്നെക്കുറിച്ചുള്ള വാര്‍ത്തകളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കരീന. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് കരീന പ്രതികരിച്ചിരിക്കുന്നത്. താന്‍ ഗര്‍ഭിണിയല്ലെന്നും ഗര്‍ഭിണിയാകണമോ വേണ്ടയോ എന്നുള്ള തീരുമാനം തനിക്ക് വിടണമെന്നുമാണ് കരീന പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം വിശദമായി തുടര്‍ന്ന്.

  ''ആ ചിത്രം മോര്‍ഫ് ചെയ്തതാണ്. എന്റെ വയര്‍ അങ്ങനെയായിരുന്നു. ചിലപ്പോള്‍ വൈന്‍ ആകും. അല്ലെങ്കില്‍ പാസ്ത. എനിക്കറിയില്ല. 40 ദിവസത്തെ വെക്കേഷന്‍ ആയിരുന്നു. എനിക്കൊരു ഐഡിയയുമില്ല. എത്ര പിസ കഴിച്ചുവെന്നതിന്റെ എണ്ണം പോലുമില്ല. അത്രയേയുള്ളൂ, ഞങ്ങളും മനുഷ്യരാണ്'' എന്നായിരുന്നു കരീനയുടെ പ്രതികരണം. '' അവള്‍ ഗര്‍ഭിണിയാണോ എന്ന് എന്ത് ഉദ്ദേശിച്ചാണ് ചോദിക്കുന്നത്. വീണ്ടും കുട്ടിയുണ്ടാവാന്‍ പോവുകയാണെന്നോ. ഞാന്‍ എന്താ യന്ത്രമോ? ആ തീരുമാനം എനിക്ക് വിട്ടേക്കൂ'' എന്നും കരീന പറയുന്നുണ്ട്.

  അതേസമയം താന്‍ സോഷ്യല്‍ മീഡിയയില്‍ എന്നും താനായിട്ടേ വന്നിട്ടുള്ളുവെന്നും കരീന പറയുന്നുണ്ട്. ''അതുകൊണ്ടാണ് ആ കുറിപ്പ് പങ്കുവച്ചത്. ഞങ്ങളും മനുഷ്യരാണ്, നിങ്ങളെ പോലെ തന്നെ. ഇന്നത്തെ കാലത്ത് ഏറ്റവും സത്യസന്ധമായി പെരുമാറുന്ന നടിയാണ് ഞാന്‍. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും കൂടുതല്‍ തടിയുള്ള സമയത്താണ് ഞാന്‍ ജോലി ചെയ്തത്. എട്ട്-ഒമ്പത് മാസം ഗര്‍ഭിണിയായിരുന്നു. ഞാന്‍ ഒന്നും മറച്ചുവെക്കാറില്ല. എന്നും പെര്‍ഫെക്ട് ആയിരിക്കുകയുമില്ല. എല്ലാവര്‍ക്കും അവരവരുടെ ജീവിതം ജീവിക്കാനുള്ള അവകാശമുണ്ട്'' എന്നാണ് കരീന പറയുന്നത്.


  മൂന്നാമതും ഗര്‍ഭിണിയാണ് താനെന്ന വാര്‍ത്തകളോട് നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ കരീന പ്രതികരിച്ചിരുന്നു.
  'ഗയ്‌സ് അത് പാസ്തയും വൈനുമാണ്. ഞാന്‍ ഗര്‍ഭിണിയല്ല. ശാന്തരാവൂ. രാജ്യത്തെ ജനസംഖ്യയിലേക്ക് താന്‍ ഇപ്പോള്‍ തന്നെ വളരെക്കൂടുതല്‍ സംഭാവന നല്‍കിയെന്നാണ് സെയ്ഫ് പറയുന്നത്,' എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ കരീന പറഞ്ഞത്.

  2012 ലായിരുന്നു സെയ്ഫും കരീനയും വിവാഹം കഴിക്കുന്നത്. 2016ല്‍ മൂത്ത മകന്‍ തൈമുര്‍ അലി ഖാന്‍ ജനിച്ചു. 2021 ലായിരുന്നു രണ്ടാമത്തെ മകന്‍ ജഹാംഗീര്‍ അലി ഖാന്റെ ജനനം. ലാല്‍ സിംഗ് ഛദ്ദ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരം ഗര്‍ഭിണിയാകുന്നത്. പ്രസവ ശേഷം കരീന സിനിമയിലേക്ക് മടങ്ങി വരികയും ചെയ്തിരുന്നു.

  Recommended Video

  ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam

  ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ പുതിയ ചിത്രം. ആമിര്‍ ഖാന്‍ ആണ് ചിത്രത്തിലെ നായകന്‍. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളുമെല്ലാം നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. പിന്നാലെ ഒടിടി പ്ലാറ്റ്‌ഫോമിലും അരങ്ങേറാനിരിക്കുകയാണ് കരീന. ജപ്പാനീസ് നോവല്‍ ദ ഡിവോഷന്‍ ഓഫ് സസ്‌പെക്ട് എക്‌സിനെ ആധാരമാക്കി ഒരുക്കുന്ന പ്രൊജക്ടിലാണ് നടി എത്തുന്നത്. ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സുജോയ് ഘോഷ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

  Read more about: kareena kapoor
  English summary
  Am I A Machine? Kareena Kapoor On Rumours Of Being Pregnant For The Third Time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X