സ്വത്തിന്റെ പേരില്‍ അച്ഛനെ കോടതി കയറ്റി, പിന്നാലെ കാമുകനേയും നഷ്ടമായി; അമീഷയ്ക്ക് സംഭവിച്ചത്!
ഒരുകാലത്ത് ബോളിവുഡിലെ മുന്‍നിര നായികയായിരുന്നു അമീഷ പട്ടേല്‍. ഹൃത്വിക് റോഷനൊപ്പം അഭിനയിച്ച കഹോ ന പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെയാണ് അമീഷ അരങ്ങേറുന്നത്. ചിത്രം ബ്ലോക്ക്ബസ്റ്ററായതോടെ ഒരു രാത്രി കൊണ്ട് അമീഷയും താരമായി മാറി. പിന്നാലെ താരത്തെ തേടി ഓഫറുകളുടെ പെരുമഴക്കാലമായിരുന്നു. ഗദ്ദാര്‍, ആപ് മുചേ അച്ഛേ ലഗ്നേ ലഗേ, ഹംറാസ്, റേസ് 2, ഭൂല്‍ ഭുലയ്യ തുടങ്ങി നിരവധി ഹിറ്റകളില്‍ അഭിനയിച്ചു.
ഓണ്‍ സ്‌ക്രീനിലെ ജിവിതം പോലെ തന്നെ അമീഷയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. 47-ാം വയസിലും അവിവിഹാതയായി തുടരുന്ന അമീഷയുടെ പ്രണയങ്ങള്‍ മിക്കതും വിവാദത്തിലൂടെയാണ് അവസാനിച്ചത്.

അമീഷയുടെ പ്രണയങ്ങളില്‍ ഏറ്റവും ചര്‍ച്ചയായി മാറിയത് സംവിധായകന്‍ വിക്രം ഭട്ടുമായുള്ള പ്രണയമാണ്. അമീഷയുടെ അരങ്ങേറ്റത്തിന് മുമ്പാണ് ഇരുവരും പരിചയപ്പെടുന്നത്. ആപ് മുച്ഛേ അച്ഛാ ലഗ്നേ ലഗേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. അമീഷയുടെ അരങ്ങേറ്റ സിനിമ റിലീസ് ചെയ്ത് രണ്ട് വര്‍ഷം കഴിഞ്ഞാണ് ആ സിനിമ റിലീസായത്. ഇരുവരും അഞ്ച് വര്‍ഷക്കാലം പ്രണയത്തിലാണ്. മാധ്യമങ്ങള്‍ ആഘോഷിച്ച താരജോഡിയായിരുന്നു ഇരുവരും.
''ഇപ്പോള്‍ അവള്‍ കരിയറിന് പിന്നാലെയാണ്. ഞാന്‍ അവളുടെ പിന്നാലേയും. അവള്‍ റെഡിയാകുന്നത് വരെ ഞാന്‍ കാത്തിരിക്കാന്‍ തയ്യാറാണ്. ഞാന്‍ കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. മുമ്പ് ഞാന്‍ ബന്ധങ്ങള്‍ ഹൃദയത്തിലേക്ക് എടുത്ത് വേദനിച്ചിട്ടുണ്ട്'' എന്നാണ് അമീഷുമായുള്ള പ്രണയത്തെക്കുറിച്ച് വിക്രം ഭട്ട് പറഞ്ഞത്. അമീഷയും വിക്രമും പിരിയാനുള്ള കാരണം അവര്‍ക്കിടയിലെ പ്രശ്‌നങ്ങളായിരുന്നില്ല. അമീഷയും താരത്തിന്റെ അച്ഛനും തമ്മിലുള്ള പ്രശ്‌നങ്ങളാണ് അമീഷയുടെ പ്രണയത്തേയും തകര്‍ത്തത്.
അമീഷയുടെ സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്നത് അച്ഛനായിരുന്നു. ഇതില്‍ അദ്ദേഹം വരുത്തിയ പ്രശ്‌നങ്ങള്‍ അമീഷയുടേയും വിക്രമിന്റേയും സ്വകാര്യ സമയം കുറച്ചു. ഇതോടെ അകന്നു പോയ ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.
''എനിക്ക് തോന്നുന്നത് ഞങ്ങള്‍ ഒരിക്കും പരസ്പരം സ്‌നേഹിച്ചിട്ടില്ല എന്നാണ്. അമീഷയ്ക്ക് അവളുടെ മാതാപിതാക്കളുമായി പ്രശ്‌നമുണ്ടായിരുന്നു. ഞങ്ങളുടെ കരിയറിലെ മോശം സമയങ്ങള്‍ ഒരുമിച്ചാണ് പങ്കിട്ടത്. സത്യത്തില്‍ ഞങ്ങള്‍ അത് പ്രണയമാണെന്ന് തെറ്റിദ്ധരിച്ചതാണ്. ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമായിരുന്നു. ഇപ്പോഴും സുഹൃത്തുക്കളാണ്. അവള്‍ നല്ലൊരു പെണ്‍കുട്ടിയാണ്'' എന്നാണ് വിക്രം ഭട്ട് പറഞ്ഞത്.
2004ലാണ് അമീഷ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് സ്വന്തം അച്ഛനെതിരെ ലീഗല്‍ നോട്ടീസ് അയക്കുന്നത്. 12 കോടിയോളം വരുന്ന തന്റെ സ്വത്തുവകകള്‍ ദുരുപയോഗം ചെയ്തുവെന്നായിരുന്നു പരാതി. മകളുടെ പണം മുഴുവനും അച്ഛന്‍ അമിത് പട്ടേല്‍ മറ്റൊരു ബിസിനസിനായി ഉപയോഗിക്കുകയായിരുന്നു. അതോടെ തന്റെ പണം തിരികെ തരാന്‍ ആവശ്യപ്പെട്ട് അമീഷ കേസ് നല്‍കി. ഈ സമയത്ത് അമീഷയ്ക്ക് പിന്തുണയുമായി കൂടെ നിന്ന വിക്രം ഭട്ടിനേയും അമീഷയുടെ മാതാപിതാക്കള്‍ കോടതി കയറ്റി.

''ഞാന്‍ എന്തിന് നാണിക്കണം? എന്റെ പണം എന്റേത് മാത്രമാണ്. എന്റെ മാതാപിതാക്കള്‍ക്ക് പോലും അതെടുക്കാനുള്ള അവകാശമില്ല'' എന്നാണ് കേസിനെക്കുറിച്ച് അമീഷ പറഞ്ഞത്. ഈ സംഭവങ്ങളാണ് അമീഷയ്ക്കും വിക്രമിനും ഇടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ കാരണമായത്. പിന്നാലെ ഇരുവരും പിരിയുകയും ചെയ്തു. അമീഷ പിന്നീടും പ്രണയ ബന്ധങ്ങളിലേര്‍പ്പെട്ടുവെങ്കിലും അതൊന്നും വിവാഹത്തിലേക്ക് എത്തിയില്ല.
ഇപ്പോഴിതാ കരിയറില്‍ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് അമീഷ പട്ടേല്‍. സൂപ്പര്‍ ഹിറ്റായ ഗദ്ദാറിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് അമീഷയുടെ തിരിച്ചുവരവ്. രണ്ടാം ഭാഗത്തിലും നായകന്‍ സണ്ണി ഡിയോളാണ്.


Click it and Unblock the Notifications