കരീനയുമായി വഴക്കിടാന്‍ കാരണമെന്ത്? വര്‍ഷങ്ങള്‍ക്ക് ശേഷം അമീഷ പട്ടേലിന്റെ തുറന്നു പറച്ചില്‍

താരങ്ങള്‍ക്കിടയിലെ ഇണക്കങ്ങളും പിണക്കങ്ങളും എന്നും ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള ചര്‍ച്ചാ വിഷയങ്ങളാണ്. താരങ്ങള്‍ക്കിടയിലെ വഴക്കുകളും പിണക്കങ്ങളും ബോളിവുഡില്‍ സര്‍വ്വ സാധാരണമാണ്. ഇന്നലെ വരെ അടുത്ത സുഹൃത്തുക്കളായിരുന്നവര്‍ ചിലപ്പോള്‍ ഇന്നൊരു ദിവസം കൊണ്ട് കടുത്ത ശത്രുക്കളായി മാറും. എന്നാല്‍ ചിലപ്പോഴാകട്ടെ പരസ്പരം മുഖത്ത് പോലും നോക്കാനിഷ്ടപ്പെടാതിരുന്ന ശത്രുക്കള്‍ ഒരു നിമിഷം കൊണ്ട് എല്ലാം മറന്ന് കെട്ടിപ്പിടിച്ച് നടക്കുന്നതും കാണാം.ബോളിവുഡിലെ ഏറ്റവും ചര്‍ച്ചയായ താര പോരുകളിലൊന്നായിരുന്നു കരീന കപൂറും അമീഷ പട്ടേലും തമ്മിലുണ്ടായിരുന്നത്. ഒരേ കാലത്ത് കരിയര്‍ ആരംഭിച്ചവരാണ് ഇരുവരും. ഇവര്‍ക്കിടയിലെ പിണക്കം ഇപ്പോഴും അവസാനിച്ചിട്ടില്ല.

കഹോ ന പ്യാര്‍ ഹേ, റേസ് 2, ഭൂല്‍ ഭുലയ്യ, ഗദ്ദാര്‍ തുടങ്ങി ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള നായികയാണ് അമീഷ പട്ടേല്‍. ഓണ്‍ സ്‌ക്രീനിലെ പ്രകടനം പോലെ തന്നെ അമീഷയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്ന കരീന കപൂറുമായുണ്ടായ തര്‍ക്കം. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ തനിക്കും കരീനയ്ക്കും ഇടയിലെ പ്രശ്‌നത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അമീഷ പട്ടേല്‍. വിശമദമായി വായിക്കാം തുടര്‍ന്ന്.

 കഹോ ന പ്യാര്‍ ഹേ

2000 ല്‍ പുറത്തിറങ്ങിയ കഹോ ന പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെയായിരുന്നു അമീഷയുടെ അരങ്ങേറ്റം. ഹൃത്വിക് റോഷന്‍ നായകനായ ചിത്രം വന്‍ വിജയമായി മാറുകയായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ അമീഷയും ഹൃത്വിക്കും ബോളിവുഡിലെ സൂപ്പര്‍ ജോഡികളായി മാറി. കരിയറില്‍ പിന്നെയൊരു തിരിഞ്ഞു നോട്ടം വേണ്ടി വന്നിട്ടില്ല. സ്വപ്‌നതുല്യമായ തുടക്കമായിരുന്നു അമീഷയ്ക്ക് കഹോ ന പ്യാര്‍ ഹേ സമ്മാനിച്ചത്. രാകേഷ് റോഷന്‍ ആയിരുന്നു സിനിമയുടെ സംവിധാനം. നേരത്തെ കരീന കപൂറിനെയായിരുന്നു ചിത്രത്തിലെ നായികയായി രാകേഷ് മനസില്‍് കണ്ടിരുന്നത്. കരീനയുടേയും ഹൃത്വിക്കിന്റേയും അരങ്ങേറ്റ ചിത്രമായി മാറുമായിരുന്നു കഹോ ന പ്യാര്‍ ഹേ. എന്നാല്‍ ആ ഓഫര്‍ കരീന നിരസിക്കുകയും പകരം റെഫ്യുജി എന്ന ചിത്രം തിരഞ്ഞെടുക്കുകയുമായിരുന്നു.

കരീനയും അമീഷയും

അന്ന് മുതല്‍ തന്നെ കരീനയും അമീഷയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. അമീഷയുടെ പ്രകടനത്തെ വിമര്‍ശിച്ച കരീന അമീഷയെ മോശം നടിയെന്ന് വിളിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ കരീനയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് അമീഷ മനസ് തുറന്നിരിക്കുകയാണ്. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ''എനിക്ക് ശത്രുക്കളില്ല. സത്യത്തില്‍ ഒരു പാട്ടിലോ സിനിമയിലോ കരീന നന്നായിട്ടുണ്ടെങ്കില്‍ ഞാനത് എന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്. അവള്‍ നന്നായി ചെയ്തിട്ടുണ്ടെന്ന്. അവള്‍ അതിസുന്ദരിയായൊരു സ്ത്രീയാണെന്നും നല്ലൊരു നടിയാണെന്നുമാണ് എന്റെ അഭിപ്രായം. എനിക്ക് അവളോട് ദേഷ്യമൊന്നുമില്ല'' എന്നായിരുന്നു കരീനയെക്കുറിച്ച് അമീഷ പറഞ്ഞത്.

നല്ലത് മാത്രമേ പറയാനുള്ളൂ

അതേസമയം താനും കരീനയും തമ്മില്‍ പിണക്കത്തിലാണെന്ന വാര്‍ത്തകളോട് എന്തായിരുന്നു തന്റെ പ്രതികരണമെന്നും അമീഷ പറയുന്നുണ്ട്. ''എനിക്കൊന്നും പറയാനില്ലെന്നാണ് ഞാന്‍ പറഞ്ഞത്. എനിക്ക് അവളെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. കാരണം മോശം പറയാന്‍ മാത്രം എനിക്കവളെ അറിയില്ല. എനിക്കറിയുന്നത് അവളുടെ ജോലിയെക്കുറിച്ച് മാത്രമാണ്. അത് വളരെ നല്ലതാണഅ. അവള്‍ക്ക് എന്നെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിലും സാരമില്ല. അതിനവള്‍ക്ക് അവകാശമുണ്ട്. എന്നെക്കുറിച്ച് അവള്‍ തന്നെ പറഞ്ഞതാണോ അതോ മാധ്യമങ്ങള്‍ ഉണ്ടാക്കിയതാണോ അതെല്ലാം എനിക്കറിയില്ല'' എന്നായിരുന്നു അമീഷയുടെ പ്രതികരണം. സണ്ണി ഡിയോള്‍ നായകനായ ഗദ്ദാറിന്റെ രണ്ടാം ഭാഗത്തിലാണ് അമീഷ ഇപ്പോള്‍ അഭിനയിക്കുന്നത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ലാല്‍ സിംഗ് ഛദ്ദ

അതേസമയം അംഗ്രേസി മീഡിയം ആണ് കരീനയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ലാല്‍ സിംഗ് ഛദ്ദയിലാണ് കരീന ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രീകരണത്തിനിടെ തന്റെ രണ്ടാമത്തെ മകന്റെ ജനനത്തിനായി കരീന അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നു. ജഹാംഗീര്‍ അലി ഖാന്‍ എന്നാണ് കരീനയുടേയും സെയ്ഫിന്റേയും രണ്ടാമത്തെ മകന്റേ പേര്. മകന്റെ ജനനം ശേഷം കരീന വീണ്ടും അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ്. ആമിര്‍ ഖാന്‍ നായകനാകുന്ന ലാല്‍ സിംഗ് ഛദ്ദയുടെ ചിത്രീകരണം നടന്നു വരികയാണ്. ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും അതിഥി വേഷത്തിലെത്തുന്ന ചിത്രം ഹോളിവുഡ് ചിത്രമായ ദ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ്.

Read more about: ameesha patel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X