സല്‍മാന്‍ ഖാനെ കല്യാണം കഴിച്ചൂടേ? ആരാധകന് മറുപടി നല്‍കി അമീഷ പട്ടേല്‍

ഒരിടവേളയ്ക്ക് ശേഷം ശക്തമായൊരു തിരിച്ചുവരവ് നടത്തിയ നടിയാണ് അമീഷ പട്ടേല്‍. രണ്ടായിരങ്ങളില്‍ ബോളിവുഡിലെ തിരക്കുള്ള നായികയായിരുന്നു അമീഷ. ഹൃത്വിക് റോഷനൊപ്പം കഹോ ന പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെയാണ് അമീഷ അരങ്ങേറിയത്. ചിത്രം ബ്ലോക്ബസ്റ്റ് ആയതോടെ പിന്നീട് അമീഷയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഗദ്ദര്‍ 2 വിലൂടെയാണ് താരം ഈയ്യടുത്ത് മടങ്ങിയെത്തിയത്.

ഇപ്പോഴിതാ ട്വിറ്ററില്‍ ആരാധകരുടെ രസകരമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് അമീഷ. താരത്തോട് വിവാഹത്തെക്കുറിച്ചും റിലേഷന്‍ഷിപ്പിനെക്കുറിച്ചുമൊക്കെ ആരാധകര്‍ ചോദിക്കുന്നുണ്ട്. താരത്തോട് ഒരു ആരാധകന്‍ ചോദിച്ചത് എപ്പോഴാണ് വിവാഹം കഴിക്കാന്‍ പോകുന്നത് എന്നായിരുന്നു. എന്നാല്‍ തന്റെ തന്റെ മിസ്റ്റര്‍ റൈറ്റിനെ അന്വേഷിക്കുകയാണെന്നും പക്ഷെ ഇതുവരെ കണ്ടെത്താനായില്ലെന്നും ഇല്ലായിരുന്നുവെങ്കില്‍ നേരത്തെ തന്നെ കല്യാണം കഴിച്ചേനെ എന്നുമാണ് താരം പറയുന്നത്.

Ameesha Patel

ഇതിനിടെ ഒരാള്‍ അമീഷയോട് സല്‍മാന്‍ ഖാനെ വിവാഹം കഴിക്കാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. സല്‍മാന്‍ ഖാനും അവിവാഹിതനായി തുടരുകയാണ്. ഞാനും സല്‍മാനും കല്യാണം കഴിച്ചിട്ടില്ല. എന്നു കരുതി ഞങ്ങള്‍ കല്യാണം കഴിക്കണം എന്നാണോ? ഞങ്ങള്‍ വിവാഹം കഴിക്കണം എന്നതില്‍ നിങ്ങളുടെ പക്കലുള്ള പോയന്റുകള്‍ എന്തൊക്കെയാണ്. ഇത് കല്യാണമാണോ അതോ ഫിലിം പ്രൊജക്ട് ആണോ എന്നായിരുന്നു അമീഷയുടെ മറുപടി.

നേരത്തെ 2002 ല്‍ പുറത്തിറങ്ങിയ യേ ഹേ ജല്‍വ എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. ഡേവിഡ് ധവാന്‍ ഒരുക്കിയ മികച്ച സിനിമയായിരുന്നു അത്. എന്നാല്‍ സല്‍മാന്‍ ഖാന്റെ ഹിറ്റ് ആന്റ് റണ്‍ കേസ് കാരണം മാധ്യമ ശ്രദ്ധ മുഴുവന്‍ കേസിലേക്ക് മാറിയതോടെയാണ് ഈ സിനിമ പരാജയപ്പെട്ടതെന്നാണ് നേരത്തെ അമീഷ പറഞ്ഞിട്ടുള്ളത്.

ameesha patel

മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തിലെ ബോളിവുഡിലെ സൂപ്പര്‍ താരങ്ങളുമായുളള തന്റെ സൗഹൃദത്തെക്കുറിച്ചും അമീഷ സംസാരിച്ചിരുന്നു. ആമിര്‍ ഖാന്‍ വളരെ പ്രൊഫഷണല്‍ ആണെന്നാണ് അമീഷ പറയുന്നത്. അതേസമയം സല്‍മാന്‍ ഖാന്‍ നോട്ടി ബോയ് ബെസ്റ്റ് ഫ്രണ്ട് ആണെന്നാണ് താരം പറയുന്നത്. സഞ്ജയ് ദത്ത് തനിക്ക് അനുയോജ്യനായ വരെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും അമീഷ പറഞ്ഞിരുന്നു.

അതേസമയം റിപ്പോര്‍ട്ടുകള്‍ പ്രകാരം അമീഷ പട്ടേലും സംവിധായകന്‍ വിക്രം ഭട്ടും പ്രണയത്തിലായിരുന്നു. അഞ്ച് വര്‍ഷത്തോളം കാലം ഇരുവരും ഒരുമിച്ചായിരുന്നു. ആ ബന്ധം പിരിഞ്ഞ ശേഷം അമീഷ ലണ്ടന്‍ സ്വദേശിയായ ബിസിനസുകാരന്‍ കനവ് പുരിയുമായി പ്രണയത്തിലായെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും വിവാഹത്തിലേക്ക് എത്തിയില്ല.

More from Filmibeat

Read more about: ameesha patel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X