For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹൃത്വിക് മാരുതിയില്‍ വരുമ്പോള്‍ അമീഷ ബെന്‍സില്‍ വരും! തന്നെ അഹങ്കാരിയായി ചിത്രീകരിച്ചെന്ന് നടി

  |

  ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടിയായിരുന്നു അമീഷ പട്ടേല്‍. ഹൃത്വിക് റോഷനൊപ്പം കഹോ ന പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെയായിരുന്നു അമീഷയുടെ അരങ്ങേറ്റം. ചിത്രം വന്‍ വിജയമായി മാറിയതോടെ അമീഷയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഹിറ്റുകള്‍ ഒന്നിന് പിറകെ ഒന്നായി വന്നു കൊണ്ടിരുന്നു. എന്നാല്‍ പിന്നീട് താരം സിനിമകളില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ശക്തമായി തന്നെ അമീഷ തിരികെ വരികയും ചെയ്തു. ഇപ്പോഴിതാ അമീഷുടെ പുതിയൊരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

  അച്ഛന്റെയോ അമ്മയുടെ കൂടെയോ ആരുടെ കൂടെ പോവും? ധനുഷിന്റെ മകനോടുള്ള ചോദ്യത്തിന് ലഭിച്ച മറുപടിയിങ്ങനെ

  തന്റെ കരിയറിന്റെ തുടക്കകാലത്ത് മാധ്യമങ്ങള്‍ തന്നെക്കുറിച്ച് സൃഷ്ടിച്ചിരുന്ന ചിത്രത്തെക്കുറിച്ചാണ് അമീഷ തുറന്ന് പറഞ്ഞിരിക്കുന്നത്. ഗുജറാത്തിലെ സമ്പന്ന കുടംബത്തിലായിരുന്നു അമീഷയുടെ ജനനം. അതുകൊണ്ട് തന്നെ പണം ദൂര്‍ത്തടിച്ച് കളയുന്ന അഹങ്കാരിയായ പെണ്‍കുട്ടിയാണ് താനെന്നായിരുന്നു മാധ്യമങ്ങള്‍ എഴുതിയിരുന്നതെന്നാണ് അമീഷ പറയുന്നത്. എപ്പോഴും പുസ്തകങ്ങളില്‍ മുഴുകിയിരിക്കുന്ന തന്നെ പലരും അഹങ്കാരിയെന്ന് വിളിച്ചിരുന്നതായും അമീഷ പറയുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

  പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എങ്ങനെയായിരുന്നു തന്നെ മാധ്യമങ്ങള്‍ ചിത്രീകരിച്ചിരുന്നതെന്ന് അമീഷ തുറ്‌ന് പറഞ്ഞത്. ''സൗത്ത് ബോംബെയില്‍ നിന്നും വരുന്ന അതിസമ്പന്നയായ, അഹങ്കാരിയായ പെണ്‍കുട്ടിയായിട്ടായിരുന്നു എന്നെ ചിത്രീകരിച്ചിരുന്നത്. കാരണം സെറ്റില്‍ ഞാന്‍ ഗോസിപ്പുകള്‍ പറയാന്‍ നില്‍ക്കാറുണ്ടായിരുന്നില്ല്. മറ്റുള്ളവരെക്കുറിച്ച് കുറഅറം പറയാന്‍ ഞാനുണ്ടാകില്ലായിരുന്നു. ഒരാളുടെ സിനിമ ഹിറ്റായാല്‍ ഞാന്‍ സന്തോഷിക്കുമായിരുന്നു'' എന്നാണ് അമീഷ പറയുന്നത്. തന്നെ പലപ്പോഴും ഹൃത്വിക് റോഷനുമായി താരതമ്യം ചെയ്യാറുണ്ടായിരുന്നുവെന്നും അമീഷ പറയുന്നു.

  ''എനിക്ക് വായനാശീലമുണ്ടായിരുന്നു. ഞാനൊരു പുസ്തകപ്പുഴുവായിരുന്നു. മൂന്ന് ദിവസം കൊണ്ട് ഒരു പുസ്തകം വായിച്ച് തീര്‍ക്കുമായിരുന്നു. അതുകൊണ്ട് പലരും പറഞ്ഞിരുന്നത് അമീഷയ്ക്ക് അഹങ്കാരം ആണെന്നായിരുന്നു. അവളെന്താണ് അവളെക്കുറിച്ച് ചിന്തിക്കുന്നതെന്നായിരുന്നു പറയുക. വലിയ കുടുംബത്തില്‍ നിന്നുമാണെന്ന് കരുതി അവള്‍ ആദ്യ ദിവസം സെറ്റിലെത്തിയത് മെര്‍സിഡെസ് ഓടിച്ചു കൊണ്ടായിരുന്നു. ഹൃത്വിക് വന്നത് മാരുതിയിലും അമീഷ വന്നത് മെര്‍സിഡീസിലുമാണെന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു അവര്‍. പക്ഷെ അതൊന്നും ആളുകളെ കാണിക്കാന്‍ വേണ്ടിയായിരുന്നില്ല. ഞാന്‍ അങ്ങനെയാണ് വളര്‍ന്നത്. മറ്റൊരാളെക്കുറിച്ചും മോശമായി ഞാന്‍ സംസാരിച്ചിരുന്നില്ല'' എന്നും അമീഷ പറയുന്നു.

  അതേസമയം താനും കരീന കപൂറും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകളോടും അമീഷ പ്രതികരിക്കുന്നുണ്ട്. ''എനിക്കൊന്നും പറയാനില്ലെന്നാണ് ഞാന്‍ പറഞ്ഞത്. എനിക്ക് അവളെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. കാരണം മോശം പറയാന്‍ മാത്രം എനിക്കവളെ അറിയില്ല. എനിക്കറിയുന്നത് അവളുടെ ജോലിയെക്കുറിച്ച് മാത്രമാണ്. അത് വളരെ നല്ലതാണ്.'' എന്നായിരുന്നു കരീനയെക്കുറിച്ച് അമീഷ പറഞ്ഞത്. അവള്‍ക്ക് എന്നെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിലും സാരമില്ല. അതിനവള്‍ക്ക് അവകാശമുണ്ട്. എന്നെക്കുറിച്ച് അവള്‍ തന്നെ പറഞ്ഞതാണോ അതോ മാധ്യമങ്ങള്‍ ഉണ്ടാക്കിയതാണോ അതെല്ലാം എനിക്കറിയില്ല'' എന്നും അമീഷ കൂട്ടിച്ചേര്‍ക്കുന്നു.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഒരിടവേളയ്ക്ക് ശേഷം റേസ് ടുവിലൂടെയായിരുന്നു അമീഷയുടെ തിരിച്ചുവരവ്. തിരിച്ചുവരവില്‍ കയ്യടി നേടാന്‍ അമീഷയ്ക്ക് സാധിച്ചു. ഇപ്പോള്‍ താരം ഗദ്ദാറിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുകയാണ്. സണ്ണി ഡിയോളാണ് നായകന്‍. ഇരുവരും അഭിനയിച്ച ആദ്യ ഭാഗം വന്‍ ഹിറ്റായിരുന്നു. ഈ വിജയം ആവര്‍ത്തിക്കുകയാണ് താരജോഡിയുടെ ലക്ഷ്യം. ഭയ്യാജി സൂപ്പര്‍ഹിറ്റ് ആണ് അമീഷയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ഗദ്ദാര്‍ ടുവിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള അമീഷയുടേയും സണ്ണി ഡിയോളിന്റേയും ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഹിറ്റ് ജോഡിയുടെ തിരിച്ചുവരവിനായി കാത്തു നില്‍ക്കുകയാണ് ആരാധകര്‍.

  Read more about: ameesha patel hrithik roshan
  English summary
  Ameesha Patel Opens Up How Media Give A Bratty Image By Comparing Her With Hrithik Roshan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X