അക്കാര്യത്തിൽ സൽമാൻ ഖാന്റെയും സണ്ണി ഡിയോളിന്റെയും നിലപാടാണ് എനിക്ക്; ഞാനും ചെയ്യില്ല: അമീഷ പട്ടേൽ

ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു അമീഷ പട്ടേൽ. ഹൃത്വിക് റോഷനൊപ്പം കഹോ ന പ്യാര്‍ ഹേ എന്ന സിനിമയിലൂടെ ആയിരുന്നു അമീഷയുടെ അരങ്ങേറ്റം. 2000 ല്‍ പുറത്തിറങ്ങിയ സിനിമ ബ്ലോക്ബസ്റ്റര്‍ ഹിറ്റായതോടെ ഒറ്റ രാത്രി കൊണ്ട് അമീഷ താരമായി. പിന്നീട് കൈനിറയെ അവസരങ്ങളാണ് അമീഷയെ തേടി എത്തിയത്. ഗദ്ദാര്‍, ഭൂല്‍ ഭുലയ്യ, റേസ് 2, തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകളില്‍ അമീഷ അഭിനയിച്ചു.

2008 വരെ ബോളിവുഡിലെ സജീവ സാന്നിധ്യമായിരുന്ന അമീഷ ഇടക്കാലത്ത് ഒരു ഇടവളെയെടുക്കുകയും തിരികെ വരികയും ചെയ്തു. വീണ്ടുമൊരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ച് എത്തിയിരിക്കുകയാണ് നടി. സൂപ്പര്‍ ഹിറ്റായി മാറിയ ഗദ്ദാറിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് തിരിച്ചുവരവ്. തിരിച്ചു വരവിലും ഗംഭീര പ്രകടനം നടത്തി കയ്യടി നേടുകയാണ് അമീഷ. സണ്ണി ഡിയോൾ നായകനായ ചിത്രം ബോക്സ്ഓഫീസ് റെക്കോർഡുകൾ തകർത്ത് പ്രദർശനം തുടരുകയാണ്.

Ameesha Patel

രണ്ടാഴ്ച കൊണ്ട് ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 400 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ. ചെറിയൊരു ഇടവേളയ്ക്ക് ശേഷം അഭിനയിച്ച ചിത്രം വലിയ വിജയമായതിന്റെ സന്തോഷത്തിലാണ് അമീഷ ഇപ്പോൾ. നിരവധി അഭിമുഖങ്ങളിലും മറ്റും താരം എത്തുന്നുണ്ട്. അതിനിടെ ഒരു അഭിമുഖത്തിൽ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നത് സംബന്ധിച്ച് അമീഷ പറഞ്ഞ വാക്കുകൾ ആരാധക ശ്രദ്ധനേടുകയാണ്. തനിക്ക് ക്യാമറയ്ക്ക് മുന്നിൽ ചെയ്യാൻ താല്പര്യമില്ലാത്ത, എതിർക്കുന്ന എന്തെങ്കിലും കാര്യങ്ങളുണ്ടോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു നടി.

താൻ ചെയ്യാത്തിടത്തോളം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന രംഗങ്ങളോ, ചുംബന രംഗങ്ങളോ, ചൂടൻ വേഷങ്ങൾ ധരിക്കുന്നതിനെയോ താൻ എതിർക്കുന്നില്ലെന്ന് ആയിരുന്നു അമീഷയുടെ മറുപടി. 'ഞാൻ സ്‌ക്രീനിൽ ചുംബിക്കില്ല' എന്ന സൽമാൻ ഖാൻ എപ്പോഴും പറയും. സണ്ണി ഡിയോളും അങ്ങനെയൊരു തീരുമാനം എടുത്തിട്ടുണ്ട്. അങ്ങനെയൊരു തീരുമാനം എനിക്കുമുണ്ട്, അമീഷ പട്ടേൽ പറഞ്ഞു.

നിങ്ങൾ പേഴ്സണലി എത്രത്തോളം കംഫർട്ടബിൾ ആണെന്ന ഒരു ബൗണ്ടറി നമ്മൾ തന്നെ വയ്‌ക്കേണ്ടതുണ്ട്. ഹോട്ടായി കാണപ്പെടുന്നതിൽ എനിക്ക് വിമുഖത ഇല്ല. എന്നാൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് പോലെയുള്ള സീനുകൾ എനിക്ക് കംഫർട്ടബിൾ അല്ല. പല തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് കാണപ്പെടുന്നതിനോടും താൽപര്യമില്ല. സ്‌ക്രീനിൽ ഒരാളെ ഉപദ്രവിക്കുന്നതോ, അമ്മയെയും പെങ്ങളേയുമൊക്കെ ദ്രോഹിക്കുന്നതോ എനിക്ക് കംഫർട്ടബിൾ അല്ല. അതുപോലെയാണ് ചുംബിക്കുന്നതുമെല്ലാം', അമീഷ പട്ടേൽ പറഞ്ഞു.

Ameesha Patel

48-കാരിയായ അമീഷ ഇപ്പോഴും അവിവാഹിതയാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ ബോളിവുഡില്‍ പിടിച്ചു നില്‍ക്കാന്‍ സിംഗിള്‍ ആയിരിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് അമീഷ പറഞ്ഞിരുന്നു. അങ്ങനെയുള്ള നായികമാരെ ആയിരിക്കും പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടമെന്നാണ് അമീഷ അഭിപ്രായപ്പെട്ടത്. അല്ലെങ്കില്‍ സൂപ്പര്‍ താരത്തെ പ്രണയിക്കണം. എങ്കില്‍ മാത്രമേ കരിയറില്‍ ഗുണമുണ്ടാകൂ. നടനെ പ്രണയിച്ചാല്‍ അയാളുടെ കൂടെയുള്ള സിനിമകള്‍ ലഭിച്ചു കൊണ്ടിരിക്കും. എന്നാല്‍ തന്റെ ഇതൊന്നുമായിരുന്നില്ല സാഹചര്യമെന്നായിരുന്നു അമീഷ പറഞ്ഞത്.

More from Filmibeat

Read more about: ameesha patel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X