'ഇന്നലെ തുടങ്ങിയ ബന്ധമല്ല'; പാക് നടനുമായി പ്രണയം! ഒടുവില്‍ മനസ് തുറന്ന് അമീഷ പട്ടേല്‍
ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് അമീഷ പട്ടേല്‍. നിരവധി ഹിറ്റ് സിനിമകളിലെ നായികയായി എത്തി കയ്യടി നേടിയിട്ടുണ്ട് അമീഷ. രണ്ട് പതിറ്റാണ്ടുകളായി ബോളിവുഡിലെ നിറ സാന്നിധ്യമാണ് അമീഷ. ഇടയ്‌ക്കൊന്ന് ഇടവേളയെടുത്തെങ്കിലും വീണ്ടും സിനിമയിലേക്ക് തന്നെ തിരികെ എത്തുകയായിരുന്നു അമീഷ. ഇപ്പോഴിതാ അമീഷയുടെ പ്രണയ വാര്‍ത്തകള്‍ നിറയുകയാണ് സോഷ്യല്‍ മീഡിയയില്‍.
തന്റെ കരിയറില്‍ പലരുമായും അമീഷയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിരുന്നു. അഭിനയത്തിലുള്ള അരങ്ങേറ്റത്തിന് മുമ്പ് തന്നെ അമീഷ സംവിധായകന്‍ വിക്രം ഭട്ടുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇരുവരും പിരിഞ്ഞു. പിന്നീടും പലരുമായും അമീഷയുടെ പേര് കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പേര് വീണ്ടും ഗോസിപ്പ് കോളങ്ങളില്‍ നിറയുകയാണ്. പാക്കിസ്ഥാനി നടന്‍ ഇമ്രാന്‍ അബ്ബാസുമായി അമീഷ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോഴിതാ ഗോസിപ്പുകളെക്കുറിച്ച് പ്രതികരണവുമായി അമീഷ തന്നെ എത്തിയിരിക്കുകയാണ്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അമീഷ പട്ടേല്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ഞാനും അതൊക്കെ വായിക്കാറുണ്ട്. എനിക്ക് പൊട്ടിച്ചിരിയാണ് വരുന്നത്. എല്ലാം വെറും വിവരക്കേടുകള്‍ മാത്രമാണ്. ഞാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ സുഹൃത്തിനെ കണ്ടുമുട്ടിയതായിരുന്നു. ഒരു കൂടിക്കാഴ്ച മാത്രമായിരുന്നു'' എന്നാണ് താരം പറയുന്നത്. നേരത്തെ ഇമ്രാനും അമീഷയും ഒരു പാട്ടിനൊപ്പിച്ച് പ്രണയാര്‍ദ്രമായി അഭിനയിക്കുന്ന വീഡിയോ വൈറലായി മാറിയിരുന്നു. ഇതായിരുന്നു ഗോസിപ്പുകളുടെ ഉറവിടം.
''അവന് എന്റെ ആ പാട്ട് ഭയങ്കര ഇഷ്ടമാണ്. അവന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടാണ്. ഞങ്ങള്‍ പെട്ടെന്നൊരു വീഡിയോ ചെയ്തതാണ്. ഒരു സുഹൃത്താണ് റെക്കോര്‍ഡ് ചെയ്തത്. അതൊട്ടും പ്ലാന്‍ ചെയ്തത് ചെയ്തതല്ല'' എന്നാണ് വീഡിയോയെക്കുറിച്ച് അമീഷ പറയുന്നത്. അതേസമയം താനും ഇമ്രാനും പുതിയ സുഹൃത്തുക്കളല്ലെന്നും വര്‍ഷങ്ങളായുള്ള സൗഹൃദമാണെന്നുമാണ് അമീഷ പറയുന്നത്. യുഎസിലെ പഠനകാലം തൊട്ടുള്ള സൗഹൃദമാണ് ഇമ്രാനുമായി. പാക്കിസ്ഥാനില്‍ നിന്നുമുള്ള തന്റെ സുഹൃത്തുക്കളുമായി ഇപ്പോഴും അടുപ്പമുണ്ടെന്നും അമീഷ പറയുന്നു.

''ഞങ്ങള്‍ക്ക് പരസ്പരം വര്‍ഷങ്ങളായി അറിയാം. ഞങ്ങള്‍ യുഎസില്‍ ഒരുമിച്ചാണ് പഠിച്ചത്. പാക്കിസ്ഥാനില്‍ നിന്നുമുള്ള എന്റെ സുഹൃത്തുക്കളുമായി ഞാന്‍ സൗഹൃദം നിലനിര്‍ത്തിയിട്ടുണ്ട്. അവര്‍ക്ക് ഇന്ത്യ ഒരുപാടിഷ്ടമാണ്. അബ്ബാസ് അവിടുത്തെ സിനിമയിലെ താരമാണ്. ഞങ്ങള്‍ക്ക് സംസാരിക്കാന്‍ പൊതുവായ ഒരുപാട് വിഷയങ്ങളുണ്ട്'' എന്നാണ് സൗഹൃദത്തെക്കുറിച്ച് അമീഷ പറയുന്നത്.
എന്തായാലും ഇതോടെ ഇമ്രാനും അമീഷയും സുഹൃത്തുക്കളാണെന്ന് വ്യക്തമായിരിക്കുകയാണ്. ഇവര്‍ക്കിടയില്‍ പ്രണയമില്ലെന്നാണ് അമീഷ വ്യക്തമാക്കുന്നത്. അതേസമയം വാര്‍ത്തകളോട് ഇമ്രാന്‍ പ്രതികരിച്ചിട്ടില്ല. ഇരുവരും തകര്‍ത്തഭിനയിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

ഹൃത്വിക് റോഷനൊപ്പം അഭിനയിച്ച കഹോ ന പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെയായിരുന്നു അമീഷയുടെ അരങ്ങേറ്റം. പിന്നീട് നിരവധി ഹിറ്റുകളിലെ നായികയായി എത്തി. ഒരിടവേളയ്ക്ക് ശേഷം റേസ് ടുവിലൂടെയായിരുന്നു അമീഷയുടെ തിരിച്ചുവരവ്. താരം ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ് സിനിമയായ ഗദ്ദാറിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുകയാണ്. ഹിറ്റ് ജോഡിയായ അമീഷ പട്ടേല്‍-സണ്ണി ഡീയോള്‍ ജോഡി വീണ്ടുമെത്തുകയാണ് ഈ ചിത്രത്തിലൂടെ.


Click it and Unblock the Notifications











