എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിഴവ്, കരിയര്‍ നശിപ്പിച്ചു; വിക്രം ഭട്ടുമായുള്ള പ്രണയത്തെക്കുറിച്ച് അമീഷ
ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു ഒരു കാലത്ത് അമീഷ പട്ടേല്‍. സൂപ്പര്‍ ഹിറ്റായി മാറിയ നിരവധി സിനിമകളിലെ നായിക. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും മാറി നിന്ന അമീഷ ശക്തമായി തന്നെ തിരികെ വരികയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അമീഷ. തന്റെ ഗ്ലാമറസ് ചിത്രങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ ഓളം സൃഷ്ടിക്കാറുണ്ട് അമീഷ പട്ടേല്‍.
ഓണ്‍ സ്‌ക്രീനിലെ വിജയങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ വിവാദങ്ങളും അമീഷയുടെ പേര് വാര്‍ത്തകളില്‍ ഇടം നേടിക്കൊടുത്തതാണ്. സംവിധായകന്‍ വിക്രം ഭട്ടുമായുള്ള അമീഷയുടെ പ്രണയം ഏറെ ചര്‍ച്ചയായ ഒന്നാണ്. പിന്നീട് ബിസിനസുകാരന്‍ കനാവ് പ്യുരിയാന്റുമായുള്ള അമീഷയുടെ പ്രണയവും ചര്‍ച്ചയായി. ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ച് മനസ് തുറക്കുകയാണ് അമീഷ.

''ഇന്‍ഡസ്ട്രിയില്‍, നിങ്ങള്‍ സത്യസന്ധരാണെങ്കില്‍, സത്യസന്ധതയ്ക്ക് സ്ഥാനമില്ല. ഞാന്‍ കുറച്ചധികം സത്യസന്ധയാണ്. എനിക്ക് കാര്യങ്ങള്‍ കറുപ്പോ വെളുപ്പോ ആണ്. മനസിലുള്ളത് പറയും. നിങ്ങള്‍ കാണുന്നത് തന്നെയായിരിക്കും ഞാന്‍. എനിക്ക് തോന്നുന്നത് അതാണ് എനിക്ക് പറ്റിയ ഏറ്റവും വലിയ പിഴവെന്നാണ്. പിന്നെ എനിക്കുണ്ടായിരുന്ന രണ്ട് പ്രണയങ്ങളും എന്റെ കരിയറിനെ ബാധിച്ചു. അതോടെ 12-13 വര്‍ഷത്തേക്ക് ആണുങ്ങളേ വേണ്ടെന്നായി. സമാധാനം മാത്രം. ജീവിതത്തില്‍ എനിക്ക് മറ്റൊന്നും വേണ്ട'' അമീഷ പറയുന്നു.
ബോളിവുഡില്‍ നടിമാരില്‍ സിംഗിള്‍ ആയിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണെന്നാണ് അമീഷ പറയുന്നത്. പ്രണയത്തിലുള്ള നായികമാരെക്കുറിച്ച് ആളുകള്‍ക്ക് മുന്‍വിധികളുണ്ടാകുമെന്നും താരം പറയുന്നു.
''പെണ്‍കുട്ടിയുടെ സിംഗിള്‍ സ്റ്റാറ്റസിനോട് മറ്റുള്ളവര്‍ക്ക് ആകര്‍ഷണമുണ്ടാകും. പ്രേക്ഷകര്‍ക്കും താല്‍പര്യം അതാണ്. നിങ്ങള്‍ വലിയ താരങ്ങളെ പ്രണയിക്കുകയാണെങ്കില്‍ മാത്രമാണ് കരിയറിന് ഗുണം ചെയ്യുക. അല്ലെങ്കില്‍ ആരും അംഗീകരിക്കില്ല. നായകനെ പ്രണയിച്ചാല്‍, നായകനൊപ്പം സിനിമകള്‍ കിട്ടിക്കൊണ്ടിരിക്കും. എന്റെ കാര്യം അങ്ങനെയായിരുന്നില്ല. അതിനാല്‍ തിരിച്ചടി നേരിട്ടു. പക്ഷെ അതില്‍ നിന്നൊക്കെ പഠിക്കാന്‍ സാധിച്ചു'' എന്നാണ് അമീഷ പറയുന്നത്.

അഞ്ച് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു അമീഷയും വിക്രം ഭട്ടും. സുസ്മിത സെന്നുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണ് വിക്രം അമീഷയുമായി അടുപ്പത്തിലാകുന്നത്. തന്റെ തന്നെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന അന്‍കഹീ എന്ന സിനിമയില്‍ വിക്രം നായികയായി കണ്ടത് അമീഷയെയായിരുന്നു. ഈ സമയത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. പക്ഷെ അഞ്ച് വര്‍ഷത്തിന് ശേഷം ഇരുവരും പിരിഞ്ഞു.
താനും അമീഷയും യഥാര്‍ത്ഥ പ്രണയത്തിലായിരുന്നില്ല എന്നാണ് പിന്നീട് വിക്രം പറഞ്ഞത്. അവള്‍ക്ക് വീട്ടുകാരുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ പരസ്പരം ആശ്രയമാവുകയായിരുന്നുവെന്നാണ് വിക്രം പറഞ്ഞത്. തങ്ങള്‍ നല്ല സുഹൃത്തുക്കളായി തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നീടാണ് അമീഷ ലണ്ടന്‍ സ്വദേശിയായ കനാവിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നത്. പക്ഷെ ആ ബന്ധവും അധികനാള്‍ നീണ്ടു നിന്നില്ല. പിന്നീട് പലരുടേയു പേരിനൊപ്പം അമീഷയുടെ പേര് ചേര്‍ക്കപ്പെട്ടുവെങ്കിലും ഒന്നും സ്ഥിരീകരിക്കപ്പെട്ടില്ല.


Click it and Unblock the Notifications