ഒരു വര്‍ഷത്തിനുളളില്‍ ഇവര്‍ പിരിയും! അനന്യ-ഇഷാന്‍ പ്രണയത്തെക്കുറിച്ച് ജോത്സ്യന്‍ പറഞ്ഞ വാക്കുകള്‍

ബോളിവുഡിലെ ജനപ്രീയ താരജോഡിയായിരുന്നു അനന്യ പാണ്ഡെയും ഇഷാന്‍ ഖട്ടറും. ഖാലി പീലി എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ഈയ്യടുത്ത് ഇഷാന്റെ സഹോദരന്‍ ഷാഹിദ് കപൂറിന്റെ പിറന്നാള്‍ ആഘോഷത്തിലും അനന്യ പങ്കെടുത്തിരുന്നു. അനന്യ തങ്ങളുടെ കുടുംബത്തിലെ ഒരംഗമാണെന്നായിരുന്നു അന്ന് ഷാഹിദ് പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ ഇരുവരും പിരിയാന്‍ തീരുമാനിച്ചതായാണ് വാര്‍ത്തകള്‍ പറയുന്നത്. പിങ്ക് വില്ലയാണ്് ഇഷാനും അനന്യയും പിരിഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമായിരുന്നു ഇഷാനേയും അനന്യയേയും കുറിച്ചുള്ള ജോത്സ്യന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പണ്ഡിറ്റ് ജഗന്നാഥ് ഗുരുജിയായിരുന്നു കോയ്‌മോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍് ഇരുവരുടേയും ഭാവിയെക്കുറിച്ച് പ്രവചിച്ചത്. അനന്യയും ഇഷാനും തമ്മിലുള്ള നല്ലൊരു ബന്ധമാണെന്നും അടുത്ത വര്‍ഷം വരെ ആ ബന്ധം തുടരുമെന്നും എന്നാല്‍ ഇരുവരും തമ്മിലുള്ള കല്യാണം നടക്കില്ലെന്നുമായിരുന്നു പ്രവചനം. വിശദമായി വായിക്കാം തുടര്‍ന്ന്.

വിവാഹം

''അനന്യ പാണ്ഡെയും ഇഷാന്‍ ഖട്ടറും തമ്മിലുള്ള ബന്ധം നല്ല നിലയിലാണ് പോകുന്നത്. അടുത്ത വര്‍ഷം അവസാനം വരെ തുടര്‍ന്നേക്കാമെങ്കിലും ഒരുമിച്ചൊരു ഭാവി എന്നത് കാണാന്‍ സാധിക്കുന്നില്ല. രണ്ടു പേരും ചെറുപ്പമാണ്. കരിയറിലും ഒരുപാട് ദൂരം പോകാനുണ്ട്. ഒരു വിവാഹത്തിലേക്ക് എത്താനുള്ള മാനസികമായൊരു ഒരുക്കം നടത്തിയിട്ടില്ല. 2023 വരെ പരമാവധി ഒരുമിച്ചുണ്ടാകും. അതിന് ശേഷം പിരിയും. നല്ല രീതിയില്‍ തന്നെയായിരിക്കും പിരിയുക. വിവാഹം എന്നൊന്ന് പ്രതീക്ഷിക്കേണ്ടതില്ല'' എന്നായിരുന്നു ജോത്സ്യന്‍ പറഞ്ഞത്.

മൂന്ന് വര്‍ഷത്തെ പ്രണയം

മൂന്ന് വര്‍ഷത്തെ പ്രണയത്തിനാണ് അനന്യയും ഇഷാനും അവസാനം കുറിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍്ട്ടകള്‍ പറയുന്നത്. തങ്ങളുടെ കാഴ്ചപ്പാടുകള്‍ യോജിച്ച് പോകില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, പിരിഞ്ഞുവെങ്കിലും അനന്യയും ഇഷാനും സുഹൃത്തക്കുളായി തുടരുമെന്നും സുഹൃത്തുക്കള്‍ പറയുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അനന്യയും ഇഷാനും

അനന്യയും ഇഷാനും ഭാവിയിലും സുഹൃത്തുക്കളായിരിക്കും. സൗഹൃദത്തിന് കോട്ടം സംഭവിച്ചിട്ടില്ല. അതിനാല്‍ ഒരുമിച്ച് അഭിനയിക്കേണ്ട അവസരം വന്നാല്‍ അഭിനയിക്കുന്നതിനും ഇരുവര്‍ക്കും ബുദ്ധിമുട്ടില്ലെന്നുമാണ് പറയപ്പെടുന്നത്. ഈയ്യടുത്തായിരുന്നു ഇഷാനും കുടുംബത്തിനുമൊപ്പം അനന്യ ഷാഹിദിന്റെ പിറന്നാള്‍ ആഘോഷിച്ചത്. ഇരുവരും ഒരുമിച്ച് മാലിദ്വീപ് യാത്രയും നടത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇഷാനും അനന്യയും പിരിയാന്‍ തീരുമാനിച്ചത് പലരേയും അമ്പരപ്പിച്ചിരിക്കുകയാണ്.

താര കുടുംബത്തില്‍ നിന്നുമാണ് ഇഷാനും അനന്യും സിനിമയിലെത്തുന്നത്. നടന്‍ ചങ്കി പാണ്ഡെയുടെ മകളായ അനന്യ സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെയായിരുന്നു സിനിമയിലെത്തുന്നത്. ദീപിക പദുക്കോണ്‍, സിദ്ധാന്ത് ചതുര്‍വേദി എന്നിവര്‍ക്കൊപ്പം അഭിനയിച്ച ഗെഹരായിയാം ആണ് അനന്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിലെ അനന്യയുടെ പ്രകടനം കയ്യടി നേടിയിരുന്നു. വിജയ് ദേവരക്കൊണ്ടയ്‌ക്കൊപ്പം അഭിനയിക്കുന്ന ലൈഗര്‍ ആണ് അനന്യയുടെ പുതിയ സിനിമ. ഏറെ പ്രതീക്ഷയോടെയാണ് ബോളിവുഡ് അനന്യയെ നോക്കി കാണുന്നത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
പ്രതികരണം

ബിയോണ്ട് ദ ക്ലൗഡ്‌സിലൂടെയായിരുന്നു താരപുത്രനായ ഇഷാന്റെ അരങ്ങേറ്റം. പിന്നീട് ധഡക്കിലൂടെ ബോളിവുഡില്‍ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ഇഷാന്‍. ഹോളിവുഡ് ചിത്രം ഡോണ്ട് ലുക്ക് അപ്പില്‍ അതിഥി വേഷത്തിലും ഇഷാന്‍ എത്തിയിരുന്നു. ഇതിനിടെ നെറ്റ്ഫ്‌ളിക്‌സ് സീരീസായ ദ സ്യൂട്ടബിള്‍ ബോയിലെ ഇഷാന്ററെ പ്രകടനവും കയ്യടി നേടിയിുന്നു. മികച്ചൊരു നര്‍ത്തകനുമാണ് ഇഷാന്‍. ഫോണ്‍ ഭൂത്, പിപ്പ എന്നിവയാണ് ഇഷാന്റെ പുതിയ സിനിമകള്‍. ഏറെ പ്രതീക്ഷയോടെയാണ് ഇഷാനേയും സിനിമാ ലോകം ഉറ്റുനോക്കുന്നത്. അതേസമയം വാര്‍ത്തകളോട് ഇഷാനും അനന്യയും പ്രതികരിച്ചിട്ടില്ല.

More from Filmibeat

Read more about: ishaan khatter ananya pandey
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X