'ആ നിമിഷം മുതല്‍ പ്രണയം ഇല്ലാതായി, പ്രണയം എന്നും വണ്‍സൈഡ്'; ബ്രേക്കപ്പിന് പിന്നാലെ തമന്ന; സംഭവിച്ചത് ഇതോ?

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായിരുന്നു തമന്നയും വിജയ് വര്‍മയും. അതുകൊണ്ടാണ് ഇരുവരും പിരിഞ്ഞുവെന്ന വാര്‍ത്ത പലര്‍ക്കും അംഗീകരിക്കാന്‍ സാധിക്കാതെ പോയത്. ലസ്റ്റ് സ്‌റ്റോറീസ് 2ന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. വര്‍ഷങ്ങളുടെ പ്രണയത്തിന് ശേഷം ഇരുവരും പിരിയാന്‍ തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ വാര്‍ത്തകളോട് തമന്നയും വിജയ് വര്‍മയും ഇതുവരേയും പ്രതികരിച്ചിട്ടില്ല.

ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് തമന്ന നല്‍കിയ അഭിമുഖം ശ്രദ്ധിക്കപ്പെടുകയാണ്. പ്രണയത്തെക്കുറിച്ചും റിലേഷന്‍ഷിപ്പിനെക്കുറിച്ചുമൊക്കെയാണ് അഭിമുഖത്തില്‍ തമന്ന സംസാരിക്കുന്നത്. പ്രണയവും റിലേഷന്‍ഷിപ്പും തീര്‍ത്തും വ്യത്യസ്തായ രണ്ട് കാര്യങ്ങളാണ്. പക്ഷെ ആളുകള്‍ രണ്ടിനേയും ഒന്നായി തെറ്റിദ്ധരിക്കാറുണ്ടെന്നുമാണ് തമന്ന പറയുന്നത്.

Tamannah

''പ്രണയവും റിലേഷന്‍ഷിപ്പും തമ്മില്‍ ആളുകള്‍ക്ക് മാറിപ്പോകാറുണ്ടെന്ന് ഞാന്‍ ഈയ്യടുത്താണ് തിരിച്ചറിയുന്നത്. സ്ത്രീ-പുരുഷ ബന്ധത്തിന്റെ മാത്രം അടിസ്ഥാനത്തിലല്ല ഇത് പറയുന്നത്. സുഹൃത്തുക്കള്‍ക്ക് ഇടയില്‍ പോലും. പ്രണയത്തില്‍ ഉപാധികള്‍ കടന്നു വരുന്ന നിമിഷം മുതല്‍ അത് പ്രണയം അല്ലാതായി മാറുന്നു. പ്രണയം നിരുപാധികമാണ്. പ്രണയം എപ്പോഴും വണ്‍ സൈഡ് ആണ്. രണ്ട് പേര്‍ക്ക് പ്രണയിക്കാം, പക്ഷെ പ്രണയം ആന്തരികമായൊരു പ്രവര്‍ത്തിയാണ്'' എന്നാണ് തമന്ന പറഞ്ഞത്.

''ഞാന്‍ ഒരാളെ പ്രണയിക്കുമ്പോള്‍ അവരെ സ്വതന്ത്ര്യരായിരിക്കാന്‍ അനുവദിക്കണം. നമ്മുടെ ആശയങ്ങള്‍ അവരുടെ മേല്‍ നടപ്പിലാക്കാന്‍ സാധിക്കില്ല. അവര്‍ ആരായിരിക്കുന്നുവെന്നതിനെ പ്രണയിക്കണം. അതുപോലെ അവര്‍ ആരായി തീരുമെന്നതിനേയും. കാരണം ആരും എന്നും ഒരുപോലെയാകില്ല'' എന്നും തമന്ന വിശദീകരിക്കുന്നുണ്ട്. പ്രണയ തകര്‍ച്ചയ്ക്കിടെ പ്രണയത്തെക്കുറിച്ച് തമന്ന പറഞ്ഞ ഈ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.

അതേസമയം എന്താണ് തമന്നയേയും വിജയ് വര്‍മയേയും പിരിയാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം വിവാഹത്തെക്കുറിച്ചുള്ള ഭിന്നതയാണ് പ്രണയതകര്‍ച്ചയിലേക്ക് നയിച്ചത്. തമന്ന വിവാഹം കഴിക്കാനും കുടുംബമായി ജീവിക്കാനും ആഗ്രഹിച്ചപ്പോള്‍ വിജയ് വര്‍മ വിവാഹത്തിന് ഇപ്പോള്‍ തയ്യാറല്ല എന്ന നിലപാടാണ് എടുത്തത്. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തകര്‍ക്കമുണ്ടായി. ഒടുവില്‍ പിരിയാം എന്ന തീരുമാനത്തിലേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മുംബൈ സ്വദേശിനിയാണ് തമന്ന. തുടക്കവും ബോളിവുഡിലൂടെയാണ്. എന്നാല്‍ പ്രിയങ്കയ്ക്ക് സ്വന്തമായൊരു ഇടം കണ്ടെത്താന്‍ സാധിക്കുന്നത് തെന്നിന്ത്യന്‍ സിനിമകളിലാണ്. തെലുങ്കിലേയും തമിഴിലേയും മുന്‍നിര നായികയായ അതിവേഗമാണ് തമന്ന വളര്‍ന്നത്. പിന്നീട് താരം ബോളിവുഡിലേക്ക് തിരിച്ചെത്തുകയായിരുന്നു.

സിനിമാ ലോകത്തും ഒടിടി ലോകത്തും നിറ സാന്നിധ്യമാണ് തമന്ന. ജയ്‌ലര്‍, സ്ത്രീ 2 തുടങ്ങിയ സിനിമകളിലെ തമന്നയുടെ ഡാന്‍സ് നമ്പറുകളും വലിയ ഹിറ്റായിരുന്നു. ഈയ്യടുത്താണ് തമന്ന മലയാളത്തില്‍ അരങ്ങേറുന്നത്. ദിലീപ് നായകനായ ബാന്ദ്രയാണ് തമന്നയുടെ മലയാളത്തിലെ ആദ്യ സിനിമ.

Tamannah

ബോളിവുഡിലെ മുന്‍നിര നടനാണ് വിജയ് വര്‍മ. ഹൈദരാബാദുകാരനായ വിജയ് വര്‍മ താരമാകുന്നത് ഗല്ലി ബോയ് എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് നിരവധി സിനിമകളില്‍ കയ്യടി നേടി. ഒടിടി ലോകത്തും വിജയ് വര്‍മ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മിര്‍സാപൂര്‍, ദഹാഡ് തുടങ്ങിയ സീരീസുകളിലെ പ്രകടനം കയ്യടി നേടിയവയാണ്. സിനിമാ ലോകത്ത് കുടുംബവേരുകളൊന്നുമില്ലാതെ ഒരിടം കണ്ടെത്തിയ താരമാണ് വിജയ് വര്‍മ.

സിക്കന്ദര്‍ ക മുക്കന്ദര്‍ ആണ് തമന്നയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഒഡേല ടു ആണ് പുറത്തിറങ്ങാനുള്ള പുതിയ സിനിമ. ഒടിവേളയ്ക്ക് ശേഷം തമന്നയുടേതായി പുറത്തിറങ്ങുന്ന തെലുങ്ക് ചിത്രമാകും ഇത്. പിന്നാലെ ഡേറിംഗ് പാര്‍ട്‌ണേഴ്‌സ് പോലുള്ള വെബ് സീരീസുകളും അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്.

More from Filmibeat

Read more about: tamannah
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X