കഥ മെനയുന്നത് നിര്‍ത്താം, എല്ലാം മറന്ന് ഐശ്വര്യയും അഭിഷേകും; ഒന്നിച്ച് സെല്‍ഫിയെടുത്ത് താരങ്ങള്‍
കഴിഞ്ഞ കുറേ മാസങ്ങളായി ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളിലെല്ലാം നിറഞ്ഞു നില്‍ക്കുന്നത് ഐശ്വര്യ റായിയും അഭിഷേക് ബച്ചനുമാണ്. ഇരുവരുടേയും ദാമ്പത്യ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനുള്ള വെമ്പലാണ് സോഷ്യല്‍ മീഡിയയ്ക്ക്. 2007 ല്‍ വിവാഹിതരായ ഐശ്വര്യയും അഭിഷേകും തങ്ങളുടെ വിവാഹ ജീവിതം അവസാനിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്. എന്നാല്‍ വാര്‍ത്തകളോട് താരങ്ങള്‍ ഇതുവരേയും പ്രതികരിച്ചിരുന്നില്ല.
ഇതിനിടെ ഇപ്പോഴിതാ ആരാധകരുടെ ആശങ്കകള്‍ക്ക് വിരാമിടുന്നൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് ഗോസിപ്പ് കോളങ്ങള്‍. കഴിഞ്ഞ ദിവസം നടന്നൊരു പരിപാടിയില്‍ ഐശ്വര്യയും അഭിഷേകും ഒരുമിച്ച് പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നിര്‍മ്മാതാവ് അന രഞ്ജന്റെ പാര്‍ട്ടിയില്‍ അഭിഷേകും ഐശ്വര്യയും ഒരുമിച്ചാണ് എത്തിയത്. പരിപാടിയിലുടനീളം ഇരുവരും ഒരുമിച്ച് തന്നെയായിരുന്നു നിന്നിരുന്നതും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഐശ്വര്യയ്ക്കും അഭിഷേകിനുമൊപ്പം ഐശ്വര്യയുടെ അമ്മ ബ്രിന്ദ റായും ഉണ്ടായിരുന്നു. മാത്രമല്ല ഇരുവരും ചേര്‍ന്ന് ചിത്രങ്ങളെടുക്കുകയും ചെയ്തിട്ടുണ്ട്. ഐശ്വര്യയ്ക്കും അഭിഷേകിനുമൊപ്പമുള്ള സെല്‍ഫി അനു തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. അഭിഷേകും ഐശ്വര്യയും കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. അഭിഷേകിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഐശ്വര്യ സെല്‍ഫിയെടുക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.
ഐശ്വര്യയും അഭിഷേകും വളരെ സന്തുഷ്ടരായാണ് ചിത്രങ്ങളില്‍ കാണപ്പെടുന്നത്. ഇരുവര്‍ക്കുമിടയില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി ചിത്രങ്ങള്‍ കണ്ടാല്‍ തോന്നില്ല. ഇതോടെ ഐശ്വര്യയും അഭിഷേകും പിരിഞ്ഞുവെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമാകുമെന്നാണ് സോഷ്യല്‍ മീഡിയ കരുതുന്നത്. എന്നാല്‍ സെല്‍ഫിയെടുത്തതു കൊണ്ട് മാത്രം ഇരുവരും ഒരുമിച്ചാണെന്ന് ഉറപ്പിക്കാനാകില്ലെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. ഇരുവരും തമ്മില്‍ത്തല്ലി പിരിഞ്ഞതാകില്ല, അവര്‍ക്കിടയിലെ സൗഹൃദം ഇപ്പോഴും നിലനില്‍ക്കുന്നതിനാലാണ് സെല്‍ഫിയെടുത്തത് എന്നും ചിലര്‍ പറയുന്നുണ്ട്.
അഭിഷേകും ഐശ്വര്യയും പിരിയാനുള്ള കാരണം സംഭവിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയ ദിവസവും നടക്കാറുണ്ട്. ചില റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത് അഭിഷേകിന്റെ അമ്മയും സഹോദരിയും ഐശ്വര്യയോട് കാണിക്കുന്ന വേര്‍തിരിവാണ് എല്ലാ പ്രശ്‌നങ്ങളുടേയും കാരണം എന്നായിരുന്നു. ജയയും ശ്വേതയും പല പൊതുവേദികളില്‍ വച്ച് ഐശ്വര്യയേയും മകള്‍ ആരാധ്യയേയും അവഗണിച്ചത് ഈ റിപ്പോര്‍ട്ടുകള്‍ക്ക് ശക്തി പകര്‍ന്നിരുന്നു.

എന്നാല്‍ പിന്നീട് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ വലിയ ചര്‍ച്ചയായി മാറി. അഭിഷേകും നടി നിമ്രത് കൗറും അടുപ്പത്തിലായെന്നും ഈ ബന്ധത്തെക്കുറിച്ച് ഐശ്വര്യ അറിഞ്ഞതോടെയാണ് ബന്ധം അവസാനിക്കുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. അഭിഷേകിന്റെ അവിഹിത ബന്ധത്തോട് കുടുംബം കണ്ണടച്ചതും ഐശ്വര്യയെ ചൊടിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു. അഭിഷേകും നിമ്രതും നേരത്തെ ദസ്വി എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ സമയത്താണ് ഇരുവരും പ്രണയത്തിലാകുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ച ഐശ്വര്യ റായ് മകളേയും കൂട്ടി വീട്ടില്‍ നിന്നും ഇറങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കുറച്ച് മാസങ്ങളായി ഐശ്വര്യയും മകളും അമ്മയുടെ കൂടെയാണ് താമസിക്കുന്നത്. ഇത്തരം ചര്‍ച്ചകള്‍ക്കിടെ ഐശ്വര്യയുടേയും അഭിഷേകിന്റേയും ചിത്രങ്ങളും സെല്‍ഫികളും വൈറലായി മാറുകയാണ്. വിവാദങ്ങളോട് താരങ്ങള്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.


Click it and Unblock the Notifications