അഭിഷേക് ഒഴിവായതല്ല, ഐശ്വര്യ മനപ്പൂര്‍വ്വം ഒഴിവാക്കിയത്; മകള്‍ക്ക് വേണ്ടി പിണക്കം മറന്ന് താരങ്ങള്‍!
ഐശ്വര്യ റായിയും അഭിഷേക് ബച്ചനുമാണ് കഴിഞ്ഞ കുറേ നാളുകളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഇരുവരും പിരിഞ്ഞുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇരുവരും പൊതുവേദികളില്‍ പോലും അകലം പാലിക്കുന്നതും, സോഷ്യല്‍ മീഡിയയില്‍ പരസ്പരം അവഗണിക്കുന്നതുമെല്ലാം ആ ഗോസിപ്പുകള്‍ക്ക് ശക്തി പകരുന്നതായിരുന്നു. ഈയ്യടുത്ത് മകള്‍ ആരാധ്യ ബച്ചന് ജന്മദിനാശംസകള്‍ നേരാതിരുന്നതിന് പോലും അഭിഷേകിന് പഴികേട്ടിരുന്നു.
എന്നാല്‍ കാര്യങ്ങള്‍ ഗോസിപ്പ് കോളങ്ങള്‍ പറയുന്നത് പോലെയല്ല എന്നാണ് തോന്നുന്നത്. ആരാധ്യയുടെ 13-ാം ജന്മദിനാഘോഷത്തിന്റെ ഒരുക്കങ്ങളെല്ലാം നടത്തിയ കമ്പനി പങ്കുവച്ച വീഡിയോകള്‍ ആരാധകര്‍ക്ക് അപ്രതീക്ഷിതമായൊരു സന്തോഷ വാര്‍ത്തയാണ് നല്‍കുന്നത്. ആരാധ്യയ്ക്ക് ഒരു വയസുള്ളപ്പോള്‍ മുതല്‍ ഇതേ ടീമാണ് ജന്മദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ നടത്തുന്നത്.

അവര്‍ പങ്കുവച്ച വീഡിയോകളില്‍ ഒന്നില്‍ അഭിഷേക് ബച്ചനുമുണ്ട്. മകളുടെ ജന്മദിനം മനോഹരമാക്കാന്‍ വേണ്ട ഒരുക്കങ്ങളെല്ലാം നടത്തിയവര്‍ക്ക് നന്ദി പറയുകയാണ് ബച്ചന്‍ ജൂനിയര്‍. മറ്റൊരു വീഡിയോയില്‍ ഐശ്വര്യയുമുണ്ട്. വളരെ സന്തോഷവതിയായാണ് ഐശ്വര്യയെ വീഡിയോയില്‍ കാണുന്നത്. മകളുടെ ജന്മദിനാഘോഷം കളറാക്കിയവര്‍ക്ക് നന്ദി പറയുകയാണ് വീഡിയോയില്‍ ഐശ്വര്യ. ആരാധ്യയും വീഡിയോയിലുണ്ട്.
ഈ വീഡിയോകള്‍ പുറത്ത് വന്നതോടെ ഐശ്വര്യയും അഭിഷേകും മകളുടെ ജന്മദിനം ആഘോഷിക്കാന്‍ ഒരുമിച്ചിരുന്നുവെന്ന അനുമാനത്തിലേക്ക് എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇരുവര്‍ക്കുമടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും മകള്‍ക്കായി ഒരുമിച്ചുവെന്നെങ്കിലും ഉറപ്പിക്കാന്‍ ഈ വീഡിയോകള്‍ മതിയെന്നാണ് അവര്‍ പറയുന്നത്. മകള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ ആശംസ നേര്‍ന്നില്ലെന്ന് പറഞ്ഞ് അഭിഷേകിനെ അവഹേളിച്ചത് തെറ്റായെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു.
നേരത്തെ ആരാധ്യയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള ഐശ്വര്യയുടെ പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. ഐശ്വര്യ പങ്കുവച്ച ചിത്രങ്ങളിലൊന്നിലും അഭിഷേക് ഉണ്ടായിരുന്നില്ല. എന്നാല്‍ അത് അഭിഷേക് പരിപാടിയില്‍ പങ്കെടുക്കാത്തത് കൊണ്ടല്ല, മറിച്ച് അഭിഷേകിനൊപ്പമുള്ള ചിത്രങ്ങള്‍ ഐശ്വര്യ പങ്കുവെക്കാതിരുന്നതിനാലാണ് എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്.
മകള്‍ക്കായി ഒരുമിച്ചുവെങ്കിലും ഐശ്വര്യയും അഭിഷേകും പിരിഞ്ഞുവെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതിന്റെ തെളിവായിരുന്നു കഴിഞ്ഞ ദിവസം നടന്ന സംഭവം. നവംബര്‍ 27 ന് ദുബായില്‍ നടന്നൊരു പരിപാടിയില്‍ ഐശ്വര്യ അതിഥിയായി എത്തിയിരുന്നു. അവിടെ ഐശ്വര്യയെ അഭിസംബോധന ചെയ്തത് ഐശ്വര്യ റായ് എന്ന് മാത്രമായിരുന്നു. താരത്തിന്റെ പേര് സ്‌ക്രീനില്‍ എഴുതിയിരുന്നതും ഐശ്വര്യ റായ് എന്നുമായിരുന്നു. പേരിനൊപ്പമുണ്ടായിരുന്ന ബച്ചന്‍ എന്ന അഭിഷേകിന്റെ സര്‍ നെയിം താരം എടുത്തു കളഞ്ഞതായാണ് സോഷ്യല്‍ മീഡിയ വിലയിരുത്തല്‍.

അതേസമയം തങ്ങളുടെ വിവാഹ മോചന വാര്‍ത്തകളോട് അഭിഷേകും ഐശ്വര്യയും ഇതുവരേയും പ്രതികരിച്ചിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐശ്വര്യയും മകളും ഇപ്പോള്‍ അഭിഷേകിനൊപ്പമല്ല താമസിക്കുന്നത്. ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത് അഭിഷേകിന്റെ അമ്മയും സഹോദരിയുമായുള്ള പ്രശ്‌നങ്ങളാണ് വിവാഹ ബന്ധം അവസാനിപ്പിക്കുന്നതിലേക്ക് എത്തിയത് എന്നായിരുന്നു. എന്നാല്‍ പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍ അഭിഷേകും നടി നിമ്രത് കൗറും തമ്മിലുള്ള ബന്ധമാണ് ഐശ്വര്യ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാനുള്ള കാരണമായി പറഞ്ഞത്.


Click it and Unblock the Notifications