വീട്ടുകാര്‍ അറിയാതെ ഒളിച്ചോടി, രണ്ട് വിവാഹം! 24 വര്‍ഷത്തിന് ശേഷം പിരിഞ്ഞ് സൊഹൈലും സീമയും
ബോളിവുഡിലെ താരകുടുംബമാണ് സല്‍മാന്‍ ഖാന്റേത്. സല്‍മാനെ പോലെ തന്നെ അഭിനേതാക്കളാണ് സഹോദരന്മാരായ സെഹൈലും അര്‍ബാസും. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സൊഹൈല്‍ ഖാനും ഭാര്യ സീമയും പിരിഞ്ഞിരിക്കുകയാണ്. ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് വാര്‍ത്തകള്‍. ഇരുവരും ഒരുമിച്ച് കഴിഞ്ഞ ദിവസം ഒരു കുടുംബ കോടതിയില്‍ എത്തിയതോടെയാണ് ഇവര്‍ പിരിയുകയാണെന്ന തരത്തിലുളള വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ആരംഭിക്കുകയാണ്.
24 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് സൊഹൈലും സീമയും വിരാമമിടുന്നതെന്നാണ് വാര്‍ത്തകളില്‍ നിന്നും മനസിലാകുന്നത്. 1998 ലായിരുന്നു സൊഹൈലും സീമയും വിവാഹിതരാകുന്നത്. പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു സീമയും സൊഹൈലും ആദ്യമായി കണ്ടുമുട്ടുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു.

ഫാഷന്‍ ഡിസൈനറായ സീമ ഡല്‍ഹി സ്വദേശിയാണ്. പിന്നാലെ സീമ ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് താമസം മാറുകയായിരുന്നു. തന്റെ കരിയറിന് വേണ്ടിയായിരുന്നു സീമ ഡല്‍ഹിയില്‍ നിന്നും മുംബൈയിലെത്തുന്നത്. പിന്നാലെ സൊഹൈലും സീമയും പ്രണയത്തിലാവുകയായിരുന്നു. എന്നാല്‍ ഈ പ്രണയ ബന്ധത്തിന് സീമയുടെ കുടുംബം എതിരായിരുന്നു. ഇതോടെ വീട്ടുകാര്‍ അറിയാതെ ഇരുവരും ഒളിച്ചോടുകയായിരുന്നു. ഒളിച്ചോടി അമ്പലത്തില്‍ വച്ച് ഇരുവരും വിവാഹിതരായി. അന്ന് തന്നെ നിക്കാഹും നടത്തി.

വിവാഹത്തിന് ശേഷം കുടുംങ്ങള്‍ ഇരുവരുടേയും ബന്ധത്തെ അംഗീകരിക്കുകയായിരുന്നു. ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. മൂത്ത മകന്‍ നിര്‍വാന്‍ ജനിക്കുന്നത് 2000 ത്തിലും രണ്ടാമത്തെ മകന്‍ യൊഹാന്‍ ജനിക്കുന്നത് 2011 ലുമാണ്. അതേസമയം സൊഹൈലും സീമയും കഴിഞ്ഞ കുറച്ച് നാളുകളായി അകന്നാണ് കഴിഞ്ഞിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നെറ്റ്ഫ്‌ളിക്‌സ് ഷോയായ ദ ഫാബുവസ് ലൈഫ്‌സ് ഓഫ് ബോളിവുഡ് ഡീവാസില്‍ സീമയുമുണ്ടായിരുന്നു. ഇതില്‍ സീമ മകന്‍ നിര്‍വാനെക്കുറിച്ച് സംസാരിക്കവെ നടത്തിയ പരാമര്‍ശമാണ് കാരണം.
''ഞാന്‍ അവനെ വേണ്ടുവോളം കാണുന്നില്ല. അവന്‍ അവന്റെ അച്ഛന്റെ കൂടെയാണ് താമസിക്കുന്നത്. ഇവിടെ വരുമ്പോള്‍ കിടന്നുറങ്ങും. നിര്‍വാനെ സംബന്ധിച്ച് ഏറ്റവും അസ്വസ്ഥമാക്കുന്ന കാര്യമാണത്. അങ്ങനെയാണ് സൊഹൈലും വരുന്നത്. ഞങ്ങളുടേത് വളരെ നല്ലൊരു കുടുംബമാണ്. സൊഹൈല്‍ നല്ലൊരു അച്ഛനാണ്. കുട്ടികള്‍ ജനിച്ചത് മുതല്‍ വളരെ നന്നായി നോക്കുന്നുണ്ട്. ഞാന്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നുണ്ട്. എന്നും സ്‌നേഹിക്കും. ഞങ്ങളുടേത് നല്ലൊരു ബന്ധമാണ്'' എന്നായിരുന്നു സീമ പറഞ്ഞത്.

ഷോയില്‍ മറ്റൊരു ഘട്ടത്തില്‍ താന്‍ എപ്പോഴും പാര്‍ലറില്‍ ആണെന്ന വിമര്‍ശനത്തിന് സീമ നല്‍കിയ മറുപടി താന്‍ സിംഗിള്‍ ആണെന്നായിരുന്നു. ഇതും ഇരുവരും പിരിഞ്ഞാണ് കഴിയുന്നതെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമായി മാറുകയായിരുന്നു. അതേസമയം ഇരുവരും തമ്മില്‍ ഇപ്പോഴും സൗഹൃദമുണ്ടെന്നും കോടതിയില്‍ പരസ്പരം സൗഹൃദത്തോടെയാണ് പെരുമാറുന്നത് കണ്ടതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാര്‍ത്തകള്‍ക്ക് പിന്നിലെ വസ്തുത അറിയാനായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാ ലോകവും.
Recommended Video

അതേസമയം സല്‍മാന്‍ ഖാന്റെ സഹോദരന്മാരില്‍ രണ്ടാമത്തെ ആളാണ് വിവാഹ മോചിതനായകുന്നത്. നേരത്തെ അര്‍ബാസ് ഖാനും മലൈക അറോറയും വിവാഹ മോചിതരായിരുന്നു. വിവാഹ മോചനത്തിന് ശേഷവും മക്കളുടെ ഉത്തരവാദിത്തം പങ്കിടുന്നുണ്ട് അര്‍ബാസും മലൈകയും. അവരുടെ പാതയില്‍ തന്നെയാകും സൊഹൈലും സീമയും മുന്നോട്ട് പോവുക എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ തെളിവാണ് ഇരുവരും ഒരുമിച്ച് കോടതിയിലെത്തിയതും സൗഹൃദത്തോടെ പെരുമാറിയതെന്നുമാണ് ആരാധകര്‍ പറയുന്നത്. അതേസമയം സഹോദരന്മാരിലെ സൂപ്പര്‍ താരമായ സല്‍മാന്‍ ഖാന്‍ വാര്‍ത്തകളോട് പ്രതികരിക്കുമോ എന്നും ആരാധകര്‍ ഉറ്റു നോക്കുന്നുണ്ട്.


Click it and Unblock the Notifications











