twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തലയുടെ പിന്നില്‍ രണ്ടിടത്ത് മുടി കൊഴിഞ്ഞ് പോയിരിക്കുന്നു; രോഗാവസ്ഥയെക്കുറിച്ച് സമീറ റെഡ്ഡി

    |

    ലോകത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു ഓസ്‌കാര്‍ വേദിയില്‍ വച്ച് നടന്‍ വില്‍ സ്മിത്ത് കൊമേഡിയന്‍ ആയ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തിടിച്ചത്. ഈ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരം നേടുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പായിരുന്നു സ്മിത്ത് ക്രിസ് റോക്കിനെ ഇടിച്ചത്. ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപന പരിപാടിക്കിടെ ക്രിസ് റോക്ക് വില്‍ സ്മിത്തിന്റെ ഭാര്യയെക്കുറിച്ച് പറഞ്ഞ തമാശയില്‍ പ്രകോപിതനായാണ് ക്രിസിനെ സ്മിത്ത് ഇടിച്ചത്. അലോപേഷ്യ എന്ന രോഗാവസ്ഥ നേരിടുന്നതിനാല്‍ തന്റെ തലയിലെ മുടിയെല്ലാം വടിച്ചുമാറ്റിയിരുന്നു സ്മിത്തിന്റെ ഭാര്യ ജാഡ പിങ്കെറ്റ്. ജാഡയുടെ മൊട്ടത്തലയെയായിരുന്നു ക്രിസ് കളിയാക്കിയത്.

    ജീവിതത്തില്‍ ആദ്യമായി പ്രാര്‍ത്ഥിച്ചു, അമ്മ വേദനയറിയാതെ മരിക്കാന്‍; എന്നെ വിടൂവെന്ന് പറഞ്ഞ് അമ്മ പോയി!ജീവിതത്തില്‍ ആദ്യമായി പ്രാര്‍ത്ഥിച്ചു, അമ്മ വേദനയറിയാതെ മരിക്കാന്‍; എന്നെ വിടൂവെന്ന് പറഞ്ഞ് അമ്മ പോയി!

    സ്്മിത്തിന്റെ പ്രതികരണത്തേയും ക്രിസിന്റെ തമാശയേയും എതിര്‍ത്തും അനുകൂലിച്ചുമെല്ലാം നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. ഇതിനിടെ അലോപേഷ്യയെ നേരിടുന്നവരും പ്രതികരണങ്ങളുമായി എത്തിയിരുന്നു. ഇത്തരത്തില്‍ ഒരാളായിരുന്ന നടി സമീറ റെഡ്ഡി. ബോഡി പോസിറ്റീവിറ്റിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിരന്തരം സംവദിക്കുന്ന താരമാണ് സമീറ. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    ഓസ്‌കാര്‍ വിവാദം

    ''ഇപ്പോഴത്തെ ഓസ്‌കാര്‍ വിവാദം എന്നെ നമ്മളെല്ലാം വ്യക്തിപരമായ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുകയായണെന്നും പരസ്പരം സുരക്ഷിതമായൊരു ഇടം ഒരുക്കണമെന്നും പറയാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്. എന്താണ് അലോപേഷ്യ? ഇതൊരു ഓട്ടോ ഇമ്യൂണ്‍ രോഗമാണ്. ഈ രോഗമുണ്ടെങ്കില്‍ നിങ്ങളുടെ ഇമ്യൂണ്‍ സിസ്റ്റത്തിലെ കോശങ്ങള്‍ ഹെയര്‍ ഫോളിക്ക്ള്‍സിനെ ആക്രമിക്കും. ഇതോടെ തലയില്‍് നിന്നും മുടി കൊഴിയുകയും തലയില്‍ ബാള്‍ഡ് സ്‌പോട്ടുകള്‍ ഉണ്ടാവുകയും ചെയ്യും. 2016 ലാണ് എനിക്കിതുണ്ടെന്ന് തിരിച്ചറിയുന്നത്. എന്റെ തലയുടെ പിന്‍വശത്തായി രണ്ട് ഇഞ്ച് വലിപ്പത്തില്‍ മുടി കൊഴിഞ്ഞതായി അക്ഷയ് കാണുകയായിരുന്നു. രണ്ട് മാസത്തിനിടെ രണ്ടിടത്തു കൂടി വന്നു. അതിനെ നേരിടുക ബുദ്ധിമുട്ടായിരുന്നു''.

    തിരികെ വരാം

    ''അലോപേഷ്യ ആളുകളെ രോഗികളാക്കി മാറ്റുകയോ പടരുകയോ ചെയ്യില്ല. പക്ഷെ വൈകാരികമായി അംഗീകരിക്കാനും നേരിടാനും സാധിച്ചെന്ന് വരില്ല. പലര്‍ക്കും അത് വലിയ മാനസികാഘാതമുണ്ടാക്കാറുണ്ട്. മുടി കൊഴിച്ചിലിന്റേയും ചികിത്സയുടേയും വേദന വലുതാണ്. ഇഞ്ചക്ഷന്‍ എടുക്കുന്നതിലൂടെ മുടി തിരികെ വരുമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. എന്റെ മുടി തിരികെ വന്നത് പതുക്കെയാണ്. ഇതിനൊരു പരിഹാരമില്ലെന്ന് എനിക്കറിയാമായിരുന്നു. ഇത് വരാന്‍ പ്രത്യേകിച്ചൊരു കാരണവുമില്ല. ഇപ്പോള്‍ എനിക്ക് ആരോഗ്യമുള്ള മുടിയുണ്ട്. കൊഴിച്ചിലുകളില്ല. ജീവിതത്തിന്റെ ഏത് ഘട്ടത്തില്‍ വേണമെങ്കിലും തിരികെ വരാം. ഈ തിരക്കു പിടിച്ച ലോകത്തില്‍ ആളുകള്‍ ഒന്ന് നില്‍ക്കുമെന്നും പരസ്പരം സെന്‍സിറ്റീവായി പെരുമാറുമെന്നും കരുതുന്നു'' എന്നും സമീറ കുറിക്കുന്നു.

    മാപ്പ്

    അതേസമയം വില്‍ സ്മിത്തിന്റെ പെരുമാറ്റത്തെ ചൊല്ലി ലോകം രണ്ട് ചേരിയായി മാറുകയായിരുന്നു.സ്മിത്ത് ചെയ്തത് ശരിയായില്ലെന്ന് നിരവധി പേര്‍ വാദിച്ചപ്പോള്‍ ഭാര്യയെ അപമാനിച്ചതിനോടുള്ള വൈകാരിക പ്രതികരണമാണെന്നായിരുന്നു താരത്തെ അനുകൂലിക്കുന്നവരുടെ ന്യായീകരണം. ഇതിനിടെ തന്റെ പ്രവര്‍ത്തിയില്‍ മാപ്പ് ചോദിച്ചു കൊണ്ട് വില്‍ സ്മിത്ത്് തന്നെ രംഗത്ത് എത്തുകയായിരുന്നു. ഇതിനിടെ സംഭവത്തില്‍ ഓസ്‌കാര്‍ അധികൃതര്‍ അന്വേഷണം നടത്തി വരികയാണ്. സംഭവം നടന്നതിന് പിന്നാലെ സ്മിത്തിനോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ താരം നിരസിച്ചുവെന്നുമാണ് ഓസ്‌ക്ാര്‍ സമിതിയുടെ വിശദീകരണം. ഈ സംഭവത്തിന് പിന്നാലെയാണ് കിംഗ് റിച്ചാര്‍ഡിലെ പ്രകടനത്തിന്് സ്മിത്തിന് മികച്ച നടനുള്ള ഓസ്‌കാര്‍ ലഭിച്ചത്. തന്റെ പ്രവര്‍ത്തിയില്‍ മാപ്പ് ചോദിച്ചു കൊണ്ടായിരുന്നു സ്മിത്ത് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

    Read more about: sameera reddy
    English summary
    Amid Will Smith Controversy Sameera Reddy Opens Up About Her Alopecia Battle
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X