ബിഗ് ബോസില്‍ ഒരാളെ തല്ലിയാല്‍ രണ്ട് കോടി കൊടുക്കണം, ഇറങ്ങിയോടാന്‍ ശ്രമിച്ചു; വെളിപ്പെടുത്തി മുന്‍ താരം
ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ്. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലേയും ഏറ്റവും വലിയ ഹിറ്റ് ഷോയാണ് ബിഗ് ബോസ്. സിനിമ ടെലിവിഷന്‍ താരങ്ങളും മറ്റ് മേഖലകളിലെ താരങ്ങളുമാണ് ബിഗ് ബോസില്‍ മത്സരാര്‍ത്ഥികളായി എത്താറുണ്ട്. താരങ്ങള്‍ക്കിടയിലെ വഴക്കുകളും പ്രശ്‌നങ്ങളുമൊക്കെയാണ് ബിഗ് ബോസ് ഷോയെ ജനപ്രീയമാക്കി മാറ്റുന്നതില്‍ നിര്‍ണായകം. ചിലപ്പോഴൊക്കെ വഴക്ക് അതിര് വിടുകയും കയ്യാങ്കളിയിലേക്ക് എത്തുകയും ചെയ്യാറുണ്ട്.
ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ സഹതാരത്തെ കയ്യേറ്റം ചെയ്ത വിഷയത്തില്‍ റോബിന്‍ എന്ന മത്സരാര്‍ത്ഥിയെ ഷോയില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ പലപ്പോഴും ബിഗ് ബോസില്‍ അരങ്ങേറിയിട്ടുണ്ട്. ഹിന്ദിയിലായിരുന്നു ബിഗ് ബോസിന്റെ തുടക്കം. അന്ന് മുതല്‍ക്കു തന്നെ ബിഗ് ബോസ് വീട്ടില്‍ താരങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളണ്ടാകാറുണ്ട്. അതേക്കുറിച്ച് സംസാരിക്കുകയാണ് നടനും മുന്‍ ബിഗ് ബോസ് താരവുമായ അമിത് സാദ്.

ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിന്റെ ആദ്യത്തെ സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു അമിത് സാദ്. 2002 ല്‍ സംപ്രേക്ഷണം ആരംഭിച്ച ക്യൂന്‍ ഹോത്താ ഹേ പ്യാര്‍ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയായിരുന്നു അമിത് താരമാകുന്നത്. പിന്നീടാണ് ബിഗ് ബോസിലേക്ക് എത്തുന്നത്. എന്നാല്‍ ബിഗ് ബോസ് ഷോ അത്ര നല്ല ഓര്‍മ്മകളായിരുന്നില്ല അമിത്തിന് സമ്മാനിച്ചത്. തന്റെ കരിയറിലേയും ജീവിതത്തിലേയും ഏറ്റവും കൂടുതല്‍ കുറ്റബോധം തോന്നുന്ന കാര്യമാണ് ബിഗ് ബോസിന്റെ ഭാഗമായതെന്നാണ് അമിത് പറയുന്നത്.

ബിഗ് ബോസ് സീസണ്‍ ഒന്നിന്റെ ഭാഗമാകുമ്പോള്‍ എന്താണ് വരാനിരിക്കുന്നതെന്ന് തനിക്കൊരു ധാരണയുമുണ്ടായിരുന്നില്ലെന്നാണ് അമിത് പറയുന്നത്. ''ഞാന്‍ കരുതിയത് ഷോ ശാരീരികമായ കരുത്ത് പ്രകടിപ്പിക്കാനുള്ളതാണെന്നായിരുന്നു. എന്തെങ്കിലും പൊട്ടിക്കുകയോ പുഷ് അപ്പ് എടുക്കുകയോ മറ്റോ ആയിരിക്കും ടാസ്‌ക് എന്നായിരുന്നു കരുതിയത്. എന്നാല്‍ ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞപ്പോള്‍ മനസിലായി അങ്ങനെയല്ലെന്ന്. എനിക്ക് ബോറടിച്ച് തുടങ്ങി. ആളുകള്‍ അവിടെ വെറുതെയിരുന്ന് ഗോസിപ്പുകള്‍ പറയുകയായിരുന്നു'' അമിത് പറയുന്നു.

ഷോയില്‍ തന്റെ വികാരങ്ങള്‍ നിയന്ത്രിച്ച് നിര്‍ത്തിയത് എങ്ങനെയാണെന്നും വയലന്‍സിന് സ്വയം തടയിട്ടത് എങ്ങനെയെന്നും അമിത് പറയുന്നുണ്ട്. ''ആരെയെങ്കിലും അടിച്ചാല്‍ രണ്ട് കോടി നഷ്ടപരിഹാരം കൊടുക്കേണ്ടി വരുമെന്നായിരുന്നു പറഞ്ഞത്. ഷോയില്‍ നിന്നും അത്ര പോലും കിട്ടാത്തപ്പോള്‍ പിന്നെ എന്തിനാണെന്ന് ഞാന്‍ കരുതി. ഡിസംബര്‍ 31 ന് ന്യൂ ഇയര്‍ രാവില്‍ ഞാന്‍ അവിടെ നിന്നും ചാടി പോകാന്‍ തയ്യാറെടുത്തിരുന്നു. ചാടി ഇറങ്ങി ഓടാനുള്ള ഒരുക്കത്തിലായിരുന്നു. അണിയറ പ്രവര്‍ത്തകര്‍ എന്നെ പുറത്താക്കുകയായിരുന്നു എനിക്ക് വേണ്ടിയിരുന്നത്'' എന്നും താരം പറയുന്നു.

അതേസമയം തന്റെ ബിഗ് ബോസ് യാത്രയെക്കുറിച്ച് താന്‍ അധികമൊന്നും ഓര്‍ക്കുന്നില്ലെന്നാണ് അമിത് പറയുന്നത്. ഷോയില്‍ നിന്നും പുറത്ത് വന്ന ശേഷം താന്‍ ഷോ കണ്ടിട്ടില്ലെന്നും പുറത്ത് വരുന്ന ദിവസം തന്നെ ബിഗ് ബോസ് ഷോയെ തന്റെ ജീവിതത്തില്‍ നിന്നു തന്നെ ഡിലീറ്റ് ചെയ്തു കളയുമെന്ന് താന്‍ തീരുമാനിച്ചിരുന്നുവെന്നും അമിത് പറയുന്നു. ആ വാക്ക് അമിത് പാലിക്കുകയും ചെയ്തു.
2006 ലായിരുന്നു ബിഗ് ബോസ് ഹിന്ദിയുടെ ആദ്യത്തെ സീസണ്‍ സംപ്രേക്ഷണം ചെയ്തത്. അര്‍ഷദ് വാര്‍സിയായിരുന്നു അന്ന് ഷോയിലെ അവതാരകന്‍. പരിപാടിക്കിടെ അമിത് പലപ്പോഴും നിയന്ത്രണം വിട്ട് പെരുമാറിയിരുന്നു. അമിതിനൊപ്പം രാഖി സാവന്ത്, കഷ്‌മേര ഷാ, രാഹുല്‍ റോയ്, രവി കിഷന്‍ തുടങ്ങിയവരും ഷോയുടെ ഭാഗമായിരുന്നു. അഷിഖ്വി താരം രാഹുല്‍ റോയ് ആയിരുന്നു ഷോയുടെ വിജയി. അതേസമയം അര്‍ഷാദിയ്ക്ക് പകരം പിന്നീട് സല്‍മാന്‍ ഖാന്‍ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിന്റെ അവതാരകനായി മാറുകയായിരുന്നു. ഇടക്കാലത്ത് മറ്റുള്ളവരും അവതാരകരായെങ്കിലും സല്‍മാന്‍ ആണ് സ്ഥിരം അവതാരകന്‍. പിന്നീടാണ് ബിഗ് ബോസ് മലയാളത്തിലേക്ക് എത്തുന്നത്.

സീരിയലുകളില്‍ നിന്നും അമിത് പിന്നീട് പിന്മാറുകയായിരുന്നു. തുടര്‍ന്ന് കായ് പോ ചെ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയതോടെ അമിത്തിന്റെ കരിയര്‍ മാറി മറയുകയായിരുന്നു. ആമസോണ്‍ പ്രൈമിലെ ഹിറ്റ് സീരീസായ ബ്രീത്തിലൂടെ കൂടുതല്‍ ജനപ്രീതി നേടുകയും ചെയ്തു അമിത്. ശകുന്തളാ ദേവിയാണ് അമിത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സൂപ്പര്‍ 30, സുല്‍ത്താന്‍, തുടങ്ങിയ ഹിറ്റ് സിനിമകളിലും അമിത് അഭിനയിച്ചിട്ടുണ്ട്. ബ്രീത്തിന് പിന്നാലെ അവ്രോത്, ജീത്ത് കി സിദ്ദ്, 7 കഥം തുടങ്ങിയ സീരിസുകളിലും അഭിനയിച്ചിട്ടുണ്ട് അമിത്.


Click it and Unblock the Notifications