For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മരിക്കുന്നതിന് നാളുകള്‍ മുമ്പ് അവനെ ബന്ധപ്പെടാന്‍ ശ്രമിച്ചതാണ്; അവന്‍ സ്വയം അടച്ചിരിക്കുകയായിരുന്നു!

  |

  ബോളിവുഡിനെ മാത്രമല്ല, ഇന്ത്യയെ തന്നെ പിടിച്ചുലച്ച സംഭവമായിരുന്നു നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം. വിഷാദരോഗിയായിരുന്ന സുശാന്ത് സിംഗ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇത് പിന്നീട് ബോളിവുഡിനെതിരെ തന്നെയുള്ള ജനരോക്ഷത്തിനും ബോളിവുഡ് താരങ്ങളിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള അന്വേഷത്തിലേക്കുമെല്ലാം എത്തിയിരുന്നു.

  Also Read: 'എന്റെ മികച്ച സമയം വരാനിരിക്കുന്നതേ ഉള്ളൂ. കാപ്പ പരാജയപ്പെട്ടാലും ബാധിക്കില്ല, ​ഗോൾഡ് മാത്രം അല്ല'

  സുശാന്തിന്റെ കാമുകയായിരുന്ന റിയ ചക്രവര്‍ത്തിക്കെതിരായ മാധ്യമ വേട്ടയുമൊക്കെ വലിയ വിവാദങ്ങളായിരുന്നു. ഇന്നും സുശാന്തിന്റെ മരണം സൃഷ്ടിച്ച ആഘാതം ബോളിവുഡും രാജ്യവും മറന്നിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും സുശാന്തിനെക്കുറിച്ചുള്ള കുറിപ്പുകളും മറ്റും പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ സുശാന്തിനെക്കുറിച്ച് മനസ് തുറക്കുകയാണ് നടന്‍ അമിത് സാദ്.

  Sushant Singh Rajput

  അമിത്തും സുശാന്തും ഒരുമിച്ചായിരുന്നു കരിയർ ആരംഭിച്ചത്. ഇരുവരും ടെലിവിഷനിലൂടെയാണ് സിനിമയിലെത്തിയത്. കായ് പോ ചേ എന്ന ചിത്രത്തിലൂടെയായിരുന്നു സുശാന്ത് ബോളിവുഡില്‍ അരങ്ങേറുന്നത്. സുശാന്തിനൊപ്പം അമിത്തും രാജ് കുമാര്‍ റാവുവും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു. മൂന്ന് സുഹൃത്തുക്കളുടെ കഥ പറഞ്ഞ സിനിമ ചേതന്‍ ഭഗത്തിന്റെ നോവലിനെ ആസ്പദമാക്കിയൊരുക്കിയ സിനിമയായിരുന്നു. ചിത്രം മികച്ച വിജയമായി മാറുകയും ചെയ്തിരുന്നു.
  ഇപ്പോഴിതാ ചേതന്‍ ഭഗത്തിന് നല്‍കിയ അഭിമുഖത്തില്‍ സുശാന്തിനെക്കുറിച്ച് മനസ് തുറക്കുകയാണ് അമിത്. സുശാന്ത് തനിക്ക് സുഹൃത്തും സഹനടനും മാത്രമായിരുന്നില്ലെന്നും അതിലും ഉപരിയായ ആത്മബന്ധമുണ്ടായിരുന്നുവെന്നാണ് അമിത് പറയുന്നത്. സുശാന്തിന്റെ മരണത്തിന് നാളുകള്‍ മുമ്പ് നടനെ ബന്ധപ്പെടാന്‍ താന്‍ ശ്രമിച്ചിരുന്നതായും അമിത് പറയുന്നുണ്ട്.

  ''അവന്‍ മരിക്കുന്നതിന് മൂന്ന് നാല് മാസം മുമ്പ് അവനെ അറിയുന്ന ഒരാളുമായി ഞാന്‍ സംസാരിച്ചിരുന്നു. അവന്റെ നമ്പര്‍ തരൂ ഞാന്‍ സംസാരിക്കാമെന്ന് പറഞ്ഞിരുന്നതാണ്. ഞങ്ങളെല്ലാവരും ഓരോന്ന് കേള്‍ക്കുന്നുണ്ടായിരുന്നു. അവന്റെ നമ്പര്‍ ആരുടേയും കയ്യിലുണ്ടായിരുന്നില്ല. അവന്‍ സ്വയം അടച്ചു പൂട്ടിയിരിക്കുകയായിരുന്നുവെന്നാണ് അയാള്‍ പറഞ്ഞത്'' അമിത് പറയുന്നത്.

  കായ് പോ ചേയിലൂടെ താനും സുശാന്തും രാജും വളരെ അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നുവെന്നും അമിത് പറയുന്നുണ്ട്. ''ഞങ്ങള്‍ വെറും സുഹൃത്തുക്കളായിരുന്നില്ല. ആ ഒന്നൊന്നര വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ ലവേഴ്‌സായിരുന്നു. ഞാന്‍ രാജിനേയും സുശാന്തിനേയും ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ആരെങ്കിലും രാജ്കുമാറിനേയോ സുശാന്തിനെയോ കുറ്റം പറഞ്ഞാല്‍ എനിക്ക് ദേഷ്യം വരുമായിരുന്നു'' എന്നാണ് അമിത് പറയുന്നത്.

  സുശാന്തിന്റെ മരണത്തില്‍ നിന്നും തനിക്ക് ഇന്നും മുക്തനാകാനായിട്ടില്ലെന്നും അമിത് പറയുന്നുണ്ട്. ''ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളതാണ്. നാല് തവണ. പതിനാറാം വയസിലും പതിനെട്ടാം വയസിലും. ആ മാനസികാവസ്ഥ എനിക്ക് മനസിലാകും. ഇപ്പോള്‍ ഞാന്‍ കരുത്തനാണെങ്കിലും. ഇന്നെല്ലാം മാറി, ജീവിതം നല്ല നിലയിലാണ്'' എന്നാണ് അമിത് പറയുന്നത്.

  Sushant Singh Rajput

  സുശാന്തിന്റെ മരണത്തോടെ തനിക്ക് ബോളിവുഡ് വിടാന്‍ തോന്നിയെന്നും അമിത് പറയുന്നു. എന്തായാലും അമിത് സുശാന്തിന്റെ മരണത്തെ അതിജീവിച്ചു. സിനിമയിലെന്നത് പോലെ തന്നെ ഒടിടിയിലും താരമാണ് അമിത്. ബ്രീത്ത്, ബ്രീത്ത് ഇന്റു ദ ഷാഡോസ്, അവ്രോദ്, ജീത്ത് കി സിദ്ധ്, 7 കഥം തുടങ്ങിയ സീരീസുകളിലൂടെ ഒടിടിയില്‍ നിറഞ്ഞു നില്‍ക്കുകയാണ് അമിത് സാദ്.

  ടെലിവിഷനിലൂടെയാണ് സുശാന്ത് താരമാകുന്നത്. പിന്നീട് സിനിമയിലെത്തി. കായ് പോ ചേയ്ക്ക് ശേഷം എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറിയിലൂടെ താരമായി മാറുകയായിരുന്നു. പിന്നാലെ കേദാർനാഥ്, ചിച്ചോരെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. പിന്നാലെയായിരുന്നു താരത്തിന്റെ മരണം. സുശാന്തിന്റെ മരണ ശേഷമാണ് അവസാനമായി അഭിനയിച്ച ദില്‍ ബേച്ചാര എന്ന സിനിമ പുറത്തിറങ്ങുന്നത്.

  2020 ജൂണ്‍ 14നാണ് സുശാന്തിനെ ബാന്ദ്രയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ആത്മഹത്യയായിരുന്നു. കടുത്ത വിഷാദത്തിന് അടിമയായിരുന്നു സുശാന്ത് എന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു.

  Read more about: sushant singh rajput
  English summary
  Amit Sadh Recalls Trying To Reach Out To Sushant Singh Rajput Before His Last Days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X