സൂക്ഷിച്ച് സംസാരിക്കണം! വിവാദങ്ങള്‍ക്കിടെ അഭിഷേകിനെ ട്രോളി ആരാധകന്‍; മകന് വേണ്ടി മറുപടി നല്‍കി ബച്ചന്‍
ബോളിവുഡിലെ താര കുടുംബമാണ് ബച്ചന്‍ കുടുംബം. സിനിമയുള്ളിടത്തോളം കാലം ബച്ചന്‍ കുടുംബത്തെക്കുറിച്ചും സംസാരിക്കപ്പെടും. എന്നാല്‍ കഴിഞ്ഞ കുറേനാളുകളായി ഓണ്‍ സ്‌ക്രീന്‍ സംഭാവനകളുടെ പേരിലല്ല ബച്ചന്‍ കുടുംബം ചര്‍ച്ചയാകുന്നത്. മറിച്ച് ബച്ചന്റേയും ജയയുടേയും മകനും നടനുമായ അഭിഷേകിന്റേയും മരുമകളും നടിയുമായി ഐശ്വര്യ റായിയുടേയും ദാമ്പത്യ ജീവിതത്തിന്റെ പേരിലാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അഭിഷേകും ഐശ്വര്യയും പിരിഞ്ഞിട്ട് നാളുകളായി.
ബച്ചന്‍ കുടുംബത്തിനുള്ളില്‍ തന്നെ പ്രശ്‌നങ്ങള്‍ ഉടലെടുത്തുവെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് അഭിഷേക് ബച്ചന്‍ നടി നിമ്രത് കൗറുമായി അടുപ്പത്തിലായെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ഈ ബന്ധമാണ് ഐശ്വര്യയും അഭിഷേകും പിരിയുന്നതിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നുണ്ട്. പുറത്ത് വരുന്ന വാര്‍ത്തകളോട് താരങ്ങളാരും തന്നെ ഇതുവരേയും പ്രതികരിച്ചിട്ടില്ലെന്നത് കഥകള്‍ പല വഴിയ്ക്ക് തിരിയാനുള്ള കാരണമായി മാറിയിട്ടുണ്ട്.

തന്റെ കുടുംബവുമായി വളരെ അടുപ്പമുള്ള വ്യക്തിയാണ് അമിതാഭ് ബച്ചന്‍. തന്റെ മകന്‍ അഭിഷേക് ബച്ചനോടും മരുമകള്‍ ഐശ്വര്യയോടുമുള്ള ബച്ചന്‍ സീനിയറുടെ സ്‌നേഹം പലപ്പോഴും കണ്ടിട്ടുണ്ട്. മകനെതിരെയുള്ള വിമര്‍ശനങ്ങളെ ബച്ചന്‍ നേരിടുന്നത് നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. ഇതിനിടെ ഇപ്പോഴിതാ അഭിഷേക് ബച്ചന്റെ ഒരു വീഡിയോ ചര്‍ച്ചയാവുകയാണ്. ഈയ്യടുത്തിറങ്ങിയ ഐ വാണ്ട് ടു ടോക്ക് എന്ന സിനിമയിലെ അഭിഷേകിന്റെ പ്രകടനത്തെ പ്രശംസിച്ചു കൊണ്ട് അഭിഷേകിന്റെ വീഡിയോ പങ്കുവെക്കുകയായിരുന്നു അമിതാഭ് ബച്ചന്‍.
പിന്നാലെ ഒരാള്‍ അഭിഷേകിന് വിമര്‍ശിച്ചു കൊണ്ടെത്തുകയായിരുന്നു. സര്‍ജി, ജൂനിയര്‍ ബച്ചനോട് ഹിന്ദിയില്‍ സംസാരിക്കാന്‍ പറയൂ. ഇംഗ്ലീഷ് ഞങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നതല്ല എന്നായിരുന്നു വിമര്‍ശനം. പിന്നാലെ അയാള്‍ക്ക് മറുപടിയുമായി അമിതാഭ് ബച്ചന്‍ എത്തുകയായിരുന്നു. ആഹാ എന്തൊരു കാഴ്ചപ്പാടാണ് നിങ്ങളുടേത്. പറയുന്നത് ഹിന്ദിയില്‍ സംസാരിക്കാന്‍, പക്ഷെ എഴുതുന്നതാകട്ടെ ഇംഗ്ലീഷ് അക്ഷരത്തിലും എന്നായിരുന്നു അമിതാഭ് ബച്ചന്റെ മറുപടി.
ബച്ചന്‍ കുടുംബത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് മകന് പിന്തുണയുമായി അമിതാഭ് ബച്ചന്‍ രംഗത്തെത്തിയിരിക്കുന്നത്. ഐശ്വര്യയും അഭിഷേകും തങ്ങളുടെ വിവാഹ മോചന വാര്‍ത്തകളോടൊന്നും പ്രതികരിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പങ്കെടുത്തൊരു പരിപാടിയില്‍ തന്റെ പേരിനൊപ്പമുണ്ടായിരുന്ന ബച്ചന്‍ സര്‍ നെയിം ഐശ്വര്യ ഉപേക്ഷിച്ചത് ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ബച്ചന്‍ കുടുംബവുമായുള്ള എല്ലാ ബന്ധവും ഐശ്വര്യ അവസാനിപ്പിച്ചുവെന്നതിന്റെ തെളിവാണിതെന്നാണ് ആരാധകര്‍ പറയുന്നത്.

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായിരുന്നു ഐശ്വര്യയും അഭിഷേകും. ഇരുവരും പിരിഞ്ഞുവെന്ന വാര്‍ത്ത ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. തങ്ങളുടെ പ്രിയ താരങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് അഭിഷേകിന്റെ സഹോദരിയുമായുള്ള പ്രശ്‌നങ്ങളാണ് ഐശ്വര്യയുടെ പിണക്കത്തിന് കാരണം എന്നായിരുന്നു.
നാത്തൂന്മാര്‍ക്കിടയിലെ പ്രശ്‌നം ഐശ്വര്യയുടേയും അഭിഷേകിന്റേയും ദാമ്പത്യത്തേയും ബാധിച്ചുവത്രേ. എന്നാല്‍ പിന്നീടാണ് അഭിഷേകും നടി നിമ്രത് കൗറും അടുപ്പത്തിലായെന്നും ഇത് അറിഞ്ഞതോടെയാണ് ഐശ്വര്യ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.


Click it and Unblock the Notifications