For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബച്ചനും പ്രണയമുണ്ട്, നിഷേധിക്കുന്നത് ഇമേജ് പേടിച്ച്, കുടുംബം തകരാതിരിക്കാന്‍: വെളിപ്പെടുത്തി രേഖ

  |

  ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് രേഖ. ബോളിവുഡിന്റെ നായികസങ്കല്‍പ്പത്തെ തന്നെ മാറ്റിയെഴുതിയ താരമാണ് രേഖ. ശക്തമായ നായിക വേഷങ്ങളിലൂടെ രേഖ ആരാധകരുടെ മനസില്‍ എന്നേക്കുമായി ഇടം കണ്ടെത്തുകയായിരുന്നു. സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലുമെല്ലാം തീര്‍ത്തും വ്യത്യസ്തയായിരുന്നു രേഖ. ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങളെ രേഖ അവതരിപ്പിച്ചിട്ടുണ്ട്.

  Also Read: അയാളെന്നെ ദേഹത്തേക്ക് ചേര്‍ത്ത് അമര്‍ത്തി, പരാതിപ്പെട്ടപ്പോള്‍ ആസ്വദിക്കാന്‍ പറഞ്ഞ് സംവിധായകന്‍: അമൈറ

  സിനിമ പോലെ തന്നെ ചര്‍ച്ചയായി മാറാറുണ്ട് രേഖയുടെ വ്യക്തി ജീവിതവും. രേഖയുടെ പ്രണയങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. രേഖയുടെ കരിയറിലെ ഏറ്റവും വലിയ വിവാദമായിരുന്നു അമിതാഭ് ബച്ചനുമായുള്ള പ്രണയം. വിവാഹിതനായ ബച്ചനോട് പ്രണയമാണെന്ന് രേഖ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇന്നും ഈ വിഷയത്തില്‍ ബച്ചന്‍ മൗനം പാലിക്കുമ്പോഴും ആരാധകര്‍ക്കിടയിലെ ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല.

  ഇന്നും രേഖയും ബച്ചനും ഒരുമിച്ച് വരുമ്പോഴെല്ലാം ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഒരിക്കല്‍ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തില്‍ രേഖ ബച്ചനെക്കുറിച്ച് മനസ് തുറന്നിരുന്നു. പ്രണയത്തെ ബച്ചന്‍ നിഷേധിച്ചതിനെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. രേഖയുടെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: സുകുമാരി ചേച്ചിയുടെ ആ വാക്കിൽ ഞാൻ കരഞ്ഞു പോയി; എല്ലാവരോടും അത്രയും സ്നേഹമാണ്; ഓർത്ത് എംജി ശ്രീകുമാർ

  ''എന്തുകൊണ്ട് അദ്ദേഹം അങ്ങനെ ചെയ്യാതിരിക്കണം? അദ്ദേഹമത് ചെയ്തത് തന്റെ ഇമേജ് സംരക്ഷിക്കാനാണ്. കുടുംബത്തേയും കുട്ടികളേയും സംരക്ഷിക്കാനാണ്. എനിക്ക് തോന്നുന്നത് അത് മനോഹരമാണെന്നാണ്. പൊതുജനം എന്ത് കരുതുന്നുവെന്ന് ഞാന്‍ കാര്യമാക്കുന്നില്ല. എനിക്ക് അദ്ദേഹത്തോടും അദ്ദേഹത്തിന് എന്നോടുമുള്ള പ്രണയത്തെക്കുറിച്ച് നാട്ടുകാര്‍ എന്തിന് അറിയണം? ഞാന്‍ അദ്ദേഹത്തെ പ്രണയിക്കുന്നു. അദ്ദേഹം എന്നെ പ്രണയിക്കുന്നു. അത്രയേയുള്ളൂ. ആരെന്ത് ചിന്തിക്കുന്നുവെന്ന് ഞാന്‍ ഗൗനിക്കുന്നില്ല. സ്വകാര്യമായി അദ്ദേഹം എന്നോടങ്ങനെ പെരുമാറിയിരുന്നുവെങ്കില്‍ എനിക്ക് നിരാശ തോന്നുമായിരുന്നു. പക്ഷെ അദ്ദേഹം എന്നോട് ഒരിക്കലുമത് ചെയ്തിട്ടില്ല. പരസ്യമായി എന്ത് പറഞ്ഞുവെന്ന് ഞാന്‍ നോക്കുന്നത് എന്തിനാണ്?''.

  ''എനിക്കറിയാം ആളുകള്‍ പറയുന്നത് എന്താകുമെന്ന്. പാവം രേഖ, അയാളോട് ഭ്രാന്തായിരുന്നു എന്നിട്ടും നോക്കൂവെന്ന് പറയും. ചിലപ്പോള്‍ ഞാന്‍ ആ സഹതാപം അര്‍ഹിക്കുന്നുണ്ടാകും. അദ്ദേഹത്തിന് പത്ത് അവിഹിതമൊന്നുമില്ല. മിസ്റ്റര്‍ ഇപ്പോഴും പഴയരീതിക്കാരനാണ്. അദ്ദേഹത്തിന് ആരേയും വേദനിക്കാനാകില്ല. പിന്നെ എങ്ങനെയാണ് സ്വന്തം ഭാര്യയെ വേദനിപ്പിക്കുക?'' എന്നും രേഖ പറയുന്നുണ്ട്.


  '' എന്റെ പ്രതികരണം സാധാരണ പ്രതികരണമല്ല. എനിക്കത് അറിയാം. പക്ഷെ അതില്‍ പൂര്‍ണ തൃപ്തിയുണ്ട്. അവനവനായിരിക്കുന്നതിനെ ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും ചെയ്യുന്ന മനുഷ്യരാണ് ഞങ്ങള്‍. ദുരിതത്തേക്കാള്‍ സന്തോഷമുണ്ട് ജീവിതത്തില്‍. മറ്റൊന്നും വിഷയമല്ല. ആ മനുഷ്യനൊപ്പമുണ്ടായിരിക്കുന്നിടത്തോളം ഞാന്‍ സന്തുഷ്ടയാണ്. എനിക്ക് എന്നെ മറ്റൊരാളുമായി കാണാന്‍ സാധിക്കുന്നില്ല. ഇത് പ്രസിദ്ധീകരിക്കരുത്. അദ്ദേഹം നിരസിക്കും. പിന്നെ ഞാന്‍ സമ്മതിക്കും. പിന്നെ ഇല്ല അവള്‍ പര്‍വീണ്‍ ബബ്ബിയെ പോലെ ഭ്രാന്തിയാണെന്ന് അദ്ദേഹത്തിന്റെ ക്യാമ്പില്‍ നിന്നും പ്രസ്താവന വരും''.

  ''ഞാന്‍ എന്തിനാണ് നിങ്ങളോട് എന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കുന്നത്? ഞാന്‍ ക്രിയേറ്റീവായ വ്യക്തിയാണ്. എനിക്ക് ഒരുപാട് താല്‍പര്യങ്ങളുണ്ട്. എന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കാന്‍ ആളുകള്‍ക്ക് ഇഷ്്ടമാണ്. പക്ഷെ ഞാനത് എന്നില്‍ തന്നെ വയ്ക്കാനാണ് ഇഷ്ടപ്പെടുന്നത്. മിസ്റ്റര്‍ ബച്ചന്‍ എനിക്ക് പ്രധാനപ്പെട്ടതാണ്. മറ്റൊരാള്‍ക്കുമല്ല'' എന്നും രേഖ പറയുന്നുണ്ട്.

  English summary
  Amitabh Bachchan Denied His Love For Rekha To Protect His Image And Family Says Rekha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X