ആരാധ്യയുടെ പിറന്നാള്‍ പോലും ബച്ചന്‍ മറന്നു! ഐശ്വര്യയോടുള്ള ദേഷ്യം മകളോടും?

ഐശ്വര്യ റായ് ബച്ചന്റെ ജീവനാണ് മകള്‍ ആരാധ്യ ബച്ചന്‍. അമ്മ എവിടെ പോയാലും ആ കയ്യും പിടിച്ച് മകളും കൂടെ കാണും. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളും വിചാരണകളുമെല്ലാം ഐശ്വര്യയ്ക്ക് നേരിടേണ്ടി വരാറുമുണ്ട്. ഇന്നലെ ആരാധ്യയുടെ ജന്മദിനമായിരുന്നു. 13-ലേക്ക് കടന്ന ആരാധ്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി അച്ഛന്‍ അഭിഷേക് ബച്ചനും അമ്മ ഐശ്വര്യ റായുമെല്ലാം എത്തിയിരുന്നു.

എന്നാല്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയത്രയും പോയത് മറ്റൊന്നിലേക്കാണ്. അഭിഷേക് ബച്ചന്റെ പിതാവും ആരാധ്യയുടെ മുത്തച്ഛനുമായ അമിതാഭ് ബച്ചന്റെ അക്കൗണ്ടിലേക്ക്. തന്റെ കൊച്ചുമകള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ അമിതാഭ് ബച്ചന്‍ പിറന്നാള്‍ ആശംസ നേര്‍ന്നിട്ടില്ല. പൊതുവെ ആരാധ്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും പിറന്നാള്‍ ആശംസകളുമൊക്കെ പങ്കുവെക്കാറുള്ളയാളാണ് അമിതാഭ് ബച്ചന്‍.

Amitabh Bachchan

സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ അമിതാഭ് ബച്ചന്‍ എന്തുകൊണ്ടാണ് ആരാധ്യയ്ക്ക് ജന്മദിനാശംസ നേരാത്തത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ബച്ചന്‍ കൊച്ചുമകളെ മറന്നതോ അതോ മനപ്പൂര്‍വ്വം വേണെന്ന് വച്ചതോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ബച്ചന്റെ കൊച്ചുമക്കളില്‍ ഏറ്റവും ഇളയവളാണ് ആരാധ്യ ബച്ചന്‍. കൊച്ചുമക്കളില്‍ ബച്ചന് ഏറ്റവും പ്രിയം ആരാധ്യയോടാണ് പലപ്പോഴും ബച്ചന്‍ ആരാധ്യയെക്കുറിച്ച് വാചാലനാകാറുണ്ട്. അതുകൊണ്ട് തന്നെ ബച്ചന്റെ ഭാഗത്തു നിന്നുമുണ്ടായ ഈ അവഗണനയുടെ കാരണം തിരക്കുകയാണ് സോഷ്യല്‍ മീഡിയ നേരത്തെ.

നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ ബച്ചന്‍ കുടുംബത്തില്‍ വിള്ളല്‍ എന്ന ചര്‍ച്ചയ്ക്ക് കൂടുതല്‍ ശക്തി പകര്‍ന്നിരിക്കുകയാണ് ബച്ചന്റെ അവഗണന. അതേസമയം മകള്‍ക്ക് ഹൃദയസ്പര്‍ശിയായ ജന്മദിനാശംസകളുനമായി അഭിഷേകും ഐശ്വര്യയും എത്തുകയും ചെയ്തിരുന്നു. ജന്മദിനാശംസകള്‍ എന്റെ രാജകുമാരി, നിന്നെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നതെന്നായിരുന്നു അഭിഷേക് ബച്ചന്റെ കുറിപ്പ്. ''ഞാന്‍ നിന്നെ അനന്തമായും ഉപാധികളില്ലാതേയും, എന്നെന്നും സ്‌നേഹിക്കുന്നു എന്റെ മാലാഖേ. യു ആര്‍ ദി ലവ് ഓഫ് മൈ ലൈഫ്. ഞാന്‍ ശ്വസിക്കുന്നതേ നിനക്കായാണ്. എന്റെ ആത്മാവ്' എന്നായിരുന്നു ഐശ്വര്യ കുറിച്ചത്.

ഈയ്യടുത്തായിരുന്നു ഐശ്വര്യ റായ് തന്റെ 50-ാം പിറന്നാള്‍ ആഘോഷിച്ചത്. തന്റെ മകള്‍ക്കും അമ്മയ്ക്കുമൊപ്പമായിരുന്നു ഐശ്വര്യയുടെ പിറന്നാള്‍ ആഘോഷം. ഐശ്വര്യയുടെ പിറന്നാള്‍ ആഘോഷത്തില്‍ ബച്ചന്‍ കുടുംബത്തില്‍ നിന്നും അഭിഷേക് ബച്ചനുള്‍പ്പടെ ആരും തന്നെ പങ്കെടുത്തിരുന്നില്ല. പിന്നാലെ അഭിഷേക് ഐശ്വര്യയ്ക്കായി പങ്കുവച്ച വികാരരഹിതമായ പിറന്നാള്‍ പോസ്റ്റും ചര്‍ച്ചയായിരുന്നു. ഐശ്വര്യയ്ക്കും ബച്ചന്‍ കുടുംബത്തിനും ഇടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിട്ടുണ്ടെന്നും അത് അഭിഷേക്-ഐശ്വര്യ ദാമ്പത്യത്തെ പോലും ബാധിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Amitabh Bachchan

റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഐശ്വര്യയും അഭിഷേകിന്റെ സഹോദരി ശ്വേത ബച്ചനും തമ്മില്‍ പിണക്കത്തിലാണെന്നാണ്. അമ്മ ജയ ബച്ചനും ശ്വേതയുടെ കൂടെയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈയ്യടുത്ത് നടന്ന പാരീസ് ഫാഷന്‍ വീക്കില്‍ ജയ ബച്ചനും ശ്വേതയും ഐശ്വര്യയേയും ആരാധ്യയേയും കണ്ടില്ലെന്ന് നടിച്ചതും വലിയ വാര്‍ത്തയായി മാറിയിരുന്നു. എന്നാല്‍ എന്താണ് പ്രശ്‌നങ്ങളുടെ കാരണം എന്നത് വ്യക്തമല്ല. ഐശ്വര്യയും ശ്വേതയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അഭിഷേകുമായുള്ള ദാമ്പത്യ ജീവിതത്തെ തന്നെ ബാധിച്ചതായും ഐശ്വര്യ തന്റെ അമ്മയുടെ കൂടെയാണ് ഇപ്പോള്‍ താമസിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X