സീറോ ആയിരുന്നപ്പോള്‍ കൂടെ നിന്നവള്‍, മുംബെയിലേക്കും കൂട്ട് വന്നു; താരമായതോടെ ബച്ചന് കാമുകിയെ വേണ്ടാതായി

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരമാണ് അമിതാഭ് ബച്ചന്‍. അദ്ദേഹം ഒരു സിനിമയില്‍ പറഞ്ഞത് പോലെ, ലൈന്‍ ആരംഭിക്കുന്നത് തന്നെ ബച്ചനില്‍ നിന്നുമാണ്. ഇനിയൊരിക്കലും ഇതുപോലൊരു താരത്തെ, നടനെ ഇന്ത്യന്‍ സിനിമയ്ക്ക് ലഭിക്കില്ലെന്നുറപ്പാണ്. പ്രായത്തെ വെല്ലുന്ന ചുറുചുറുക്കുമായി ഇന്നും സിനിമാ ലോകത്തെയാകെ പ്രചോദിപ്പിച്ചു കൊണ്ട് മുന്നോട്ട് പോവുകയാണ് അമിതാഭ് ബച്ചന്‍.

സിനിമ പോലെ തന്നെ അമിതാഭ് ബച്ചന്റെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ബച്ചന്റെ പ്രണയങ്ങള്‍ എന്നും ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയായി മാറുന്നതാണ്. രേഖയുമായുള്ള ബച്ചന്റെ അടുപ്പം ഇന്നും ഗോസിപ്പ് കോളങ്ങളിലെ ഹോട്ട് ടോപ്പിക്കാണ്. ബച്ചന്‍-ജയ-രേഖ ത്രികോണ പ്രണയം ഓണ്‍ സ്‌ക്രീന്‍ പ്രണയങ്ങളെ വെല്ലുന്ന നാടകീയത കൊണ്ട് ഇന്നും ചര്‍ച്ചകളില്‍ നിറയുന്നു.

Amitabh Bachchan

വിവാഹിതനായ ബച്ചനുമായുള്ള രേഖയുടെ അടുപ്പം വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചതാണ്. പലപ്പോഴായി തനിക്ക് ബച്ചനോടുള്ള പ്രണയം രേഖ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ നാളിതുവരെ താന്‍ രേഖയെ പ്രണയിച്ചിരുന്നുവെന്നോ പ്രണയിച്ചിരുന്നില്ല എന്നോ തുറന്ന് പറയാന്‍ ബച്ചന്‍ തയ്യാറായിട്ടില്ല. നടി സീനത്ത് അമന്റെ പേരും ബച്ചന്റെ പേരിനൊപ്പം ചേര്‍ത്തുവെക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അധികമാര്‍ക്കും അറിയാത്ത ഒന്നാണ് ബച്ചന്റെ ആദ്യ പ്രണയം.

സിനിമയിലെത്തുന്നതിനൊക്കെ മുമ്പാണ് ബച്ചന്റെ ജീവിതത്തില്‍ ആദ്യ പ്രണയം സംഭവിക്കുന്നത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ഹനീഫ് സവേരിയാണ് ബച്ചന്റെ ആദ്യ പ്രണയത്തെക്കുറിച്ച് തുറന്ന് പറയുന്നത്. കൊല്‍ക്കത്തക്കാരനാണ് ബച്ചന്‍. സിനമയിലെത്തും മുമ്പ് കൊല്‍ക്കത്തയില്‍ ഒരു കമ്പനിയിലെ ജോലിക്കാരനായിരുന്നു അദ്ദേഹം. ഈ സമയത്താണ് ബച്ചന്‍ പ്രണയത്തിലാകുന്നത്. മായ എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ പേര്.

സിനിമാ ബന്ധമൊന്നും ഇല്ലാതിരുന്ന ആ പെണ്‍കുട്ടി ബ്രിട്ടീഷ് എയര്‍വേസിലെ ജോലിക്കാരിയായിരുന്നു. ഇരുവരും തമ്മില്‍ വലിയ അടുപ്പത്തിലായിരുന്നുവെന്നാണ് ഹനീഫ് സവേരി പറയുന്നത്. പിന്നീടാണ് ബച്ചന്‍ മുംബൈയിലേക്ക് വരുന്നത്. സിനിമാ നടന്‍ ആവുക എന്ന ആഗ്രഹമാണ് ബച്ചനെ മുംബൈയിലെത്തിക്കുന്നത്. അപ്പോഴും ബച്ചന്‍ മായയുമായുള്ള പ്രണയ ബന്ധം തുടര്‍ന്നിരുന്നു. ബച്ചന്‍ താമസിച്ചിരുന്നത് അദ്ദേഹത്തിന്റെ അമ്മയുടെ അടുത്ത സുഹൃത്തിന്റെ വീട്ടിലായിരുന്നു.

ബച്ചനെ കാണാനായി മുംബൈയിലേക്ക് വരുന്നത് പതിവായിരുന്നു. തന്റെ പ്രണയം സുഹൃത്ത് വഴി അമ്മ അറിയുമോ എന്ന ഭയം ബച്ചനെ അലട്ടിയിരുന്നു. അതിനാല്‍ ബച്ചന്‍ തന്റെ താമസസ്ഥലം മാറ്റാന്‍ തീരുമാനിച്ചു. പിന്നീട് ബച്ചന്‍ താമസിക്കുന്നത് നടന്‍ മെഹ്‌മൂദ് അലിയുടെ സഹോദരന്‍ അന്‍വര്‍ അലിയുടെ വീട്ടിലായിരുന്നു. അന്‍വര്‍ അലിയുടെ സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു ബച്ചന്‍ ഈ സമയം.

എന്നാല്‍ പതിയെ ബച്ചനും മായയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ ഉടലെടുത്ത് തുടങ്ങി. ബച്ചനും മായയും തീര്‍ത്തും വ്യത്യസ്തരായ രണ്ടു പേരായിരുന്നു. ബച്ചന്‍ അധികം സംസാരിക്കാത്ത അന്തര്‍മുഖനായ വ്യക്തിയാണ്. പക്ഷെ മായയാകട്ടെ എല്ലാവരുമായും എളുപ്പത്തില്‍ ചങ്ങാത്തം സ്ഥാപിക്കുന്ന, ബോള്‍ഡ് ആയ പെണ്‍കുട്ടിയും. ഇത് ഇരുവര്‍ക്കുമിടയില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചു. ബച്ചന്‍ കുടുംബം മരുമകളായി ആഗ്രഹിച്ചിരുന്നത് അത്തരത്തിലൊരു പെണ്‍കുട്ടിയെ ആയിരുന്നില്ല.

ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെ അന്‍വര്‍ അലിയാണ് മായയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ബച്ചനെ ഉപദേശിക്കുന്നത്. മായ ഒരിക്കലും ബച്ചന്‍ കുടുംബത്തിനൊപ്പം ചേര്‍ന്നു പോകില്ല. അതിനാല്‍ ആ ബന്ധം ഉപേക്ഷിക്കുന്നതാകും നല്ലത് എന്ന് ബച്ചനോട് അന്‍വര്‍ അലി പറഞ്ഞു. അങ്ങനെ ബച്ചന്‍ മായയുമായി അകലം പാലിക്കുകയായിരുന്നു. പതിയെ ആ ബന്ധവും അവസാനിപ്പിച്ചു. പിന്നീട് ബോളിവുഡിലെ സൂപ്പര്‍ താരമായും ഇന്ത്യന്‍ സിനിമയിലെ ഇതിഹാസവുമായി അമിതാഭ് ബച്ചന്‍ വളര്‍ന്നു.

ബച്ചന്‍-ജയ-രേഖ ത്രികോണ പ്രണയം ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളിലെ അടയ്ക്കാത്ത അധ്യായമാണ്. എന്താണ് ഇവര്‍ക്കിടയില്‍ സംഭവിച്ചതെന്നത് മൂവര്‍ക്കുമല്ലാതെ മറ്റാര്‍ക്കും കൃത്യമായി അറിയില്ല. രേഖയുമായി ബച്ചന്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ജയയെ ഉപേക്ഷിക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. ഇതോടെ രേഖയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ബച്ചന്‍ തീരുമാനിച്ചെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രേഖ പിന്നീട് വിവാഹിതയായി. പക്ഷെ ആ ദാമ്പത്യ ജീവിതത്തിന് അല്‍പ്പായുസായിരുന്നു. അതേസമയം രേഖ ഇപ്പോഴും സിന്ദൂരം ചൂടുന്നത് ബച്ചന് വേണ്ടിയാണെന്നും ചിലര്‍ പറയുന്നുണ്ട്.

സിനിമയിലെ കുടുംബ പാരമ്പര്യമൊന്നുമില്ലാതെയാണ് അമിതാഭ് ബച്ചന്‍ കടന്നു വരുന്നത്. അഞ്ച് പതിറ്റാണ്ട് നീണ്ട തന്റെ സിനിമാ ജീവിതത്തില്‍ ബച്ചന്‍ നേടാത്തതായി ഇനിയൊന്നുമില്ല. ആരാധകര്‍ ഷെഹന്‍ഷാ എന്ന് സ്‌നേഹത്തോടേയും ആരാധനയോടേയും വിളിക്കുന്നത് വെറുതയല്ല. ഇന്ത്യന്‍ സിനിമാ ലോകത്ത് ബച്ചനേക്കാള്‍ വലിയൊരു താരം ഇന്നും ഇല്ല. ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുള്ള പ്രതിഭാസം തന്നെയാണ് ബച്ചന്‍.

സിനിമാ പാരമ്പര്യമില്ലാതിരുന്നതിനാല്‍ തന്നെ ബച്ചനെ സംബന്ധിച്ച് ഒരിടം കണ്ടെത്തുക എന്നത് പ്രതിസന്ധികള്‍ നിറഞ്ഞൊരു ടാസ്‌ക് ആയിരുന്നു. കൊല്‍ക്കത്തക്കാരനായ ബച്ചന്‍ കവി ഹരിവന്‍ഷ് റായ് ബച്ചന്റേയും സാമൂഹിക പ്രവര്‍ത്തക തേജി ബച്ചന്റേയും മകനാണ്. 1969 ല്‍ പുറത്തിറങ്ങിയ സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയാണ് ബച്ചന്‍ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് വന്ന ആനന്ദ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബച്ചനെ തേടി ആദ്യമായി ഫിലിം ഫെയര്‍ എത്തി. മികച്ച സഹനടനുള്ള പുരസ്‌കാരമാണ് ബച്ചന്‍ അന്ന് തേടിയത്.

1973 ല്‍ പുറത്തിറങ്ങിയ സഞ്ജീര്‍ ആണ് ബച്ചന്റെ കരിയറില്‍ വലിയ ബ്രേക്ക് ത്രൂ നല്‍കുന്നത്. തുടര്‍ പരാജയങ്ങള്‍ കാരണം ആരും കൂടെ അഭിനയിക്കാന്‍ തയ്യാറാകാതിരുന്ന ബച്ചന്‍ അതിവേഗം സൂപ്പര്‍താരമായി മാറി. ഇന്ത്യന്‍ യുവതയുടെ വികാരവിക്ഷോഭങ്ങളെ പ്രതിനിധീകരിക്കുന്ന ആംഗ്രി യങ്മാന്‍ ആയിട്ടാണ് ബച്ചന്‍ പിന്നീട് സിനിമാ ലോകത്ത് വിലസുന്നത്. നമക്ക് ഹറാം, ദീവാര്‍, ഷോലെ, അമര്‍ അക്ബര്‍ ആന്റണി, ഡോണ്‍, മുക്കന്ദര്‍ കാ സിക്കന്ദര്‍, മിസ്റ്റര്‍ നട്ട്‌വര്‍ലാല്‍, കാലാ പത്തര്‍, സില്‍സില തുടങ്ങിയ ചിത്രങ്ങളെല്ലാം വലിയ വിജയമായി മാറുകയും ബച്ചന്‍ പകരം വെക്കാനില്ലാത്ത താരമായി മാറുകയും ചെയ്തു.

Amitabh Bachchan

തനിക്കൊപ്പം അഭിനയിച്ചവരും തനിക്ക് ശേഷം വന്നവരും വിരമിക്കുകയോ അപ്രസക്തരാവുകയോ ചെയ്യുമ്പോഴും ബച്ചന്‍ തന്നെ പുതുക്കിക്കൊണ്ടേയിരുന്നു. അതാണ് ബച്ചന്റെ കരിയറിന്റെ ഈ ദൈര്‍ഘ്യത്തിന്റെ കാരണം. കാലത്തിനൊപ്പം സഞ്ചരിക്കാന്‍ ബച്ചനിലെ നടനും താരവും തയ്യാറായി. അതുകൊണ്ടാണ് പുതുതലമുറയിലെ സംവിധായകരും എഴുത്തുകാരും ബച്ചന് വേണ്ടി സിനിമകളൊരുക്കുന്നത്.

നാല് തവണയാണ് ബച്ചനെ തേടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരമെത്തുന്നത്. ആദ്യത്തേത് 1990 ല്‍ ആണെങ്കില്‍ അവസാനത്തേത് 2015ലാണ്. ഇതിന് പുറമെ രാജ്യം ദാദാ സാഹിബ് ഫാല്‍ക്കെ, പദ്മശ്രീ, പദ്മഭൂഷന്‍, പദ്മവിഭൂഷന്‍ തുടങ്ങിയ ബഹുമതികളും നല്‍കി ആദരിച്ചിട്ടുണ്ട്. ഹിന്ദിയ്ക്ക് പുറമെ മലയാളം അടക്കം മറ്റ് ഭാഷകളിലും ബച്ചന്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രം കല്‍ക്കിയിലൂടെ ഈയ്യടുത്ത് ബച്ചന്‍ തെന്നിന്ത്യയിലും കയ്യടി നേടുകയുണ്ടായി. അമിതാഭ് ബച്ചന്റെ പാതയിലൂടെയാണ് മകന്‍ അഭിഷേക് ബച്ചന്‍ സിനിമയിലെത്തുന്നത്. എന്നാല്‍ ബച്ചനോളം വലിയൊരു താരമായി മാറാന്‍ അഭിഷേകിന് സാധിച്ചില്ല. എങ്കിലും നല്ല നടനെന്ന് പേരെടുക്കാന്‍ ജൂനിയര്‍ ബച്ചനും സാധിച്ചു.

Read more about: amitabh bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X