പറയാനുള്ളത് പറഞ്ഞു, ചെയ്യാനുള്ളത് ചെയ്തു! ഐശ്വര്യയ്ക്കുള്ള ഒളിയമ്പുമായി ബച്ചന്‍; കുടുംബം രണ്ടാകുമോ?
ബോളിവുഡിലെ സൂപ്പര്‍ താരങ്ങളുടെ കുടുംബമാണ് ബച്ചന്‍ കുടുംബം. ഇന്ത്യന്‍ സിനിമയുടെ ഷെഹന്‍ഷ അമിതാഭ് ബച്ചന്‍ നയിക്കുന്ന കുടുംബത്തില്‍ നിന്നും ഇപ്പോഴിതാ കൊച്ചുമകന്‍ അഗസത്യ നന്ദയും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. സിനിമാ ലോകവും ആരാധകരും ഏറെ ആരാധനയോടെയാണ് ബച്ചന്‍ കുടുംബത്തെ കാണുന്നത്. താരങ്ങള്‍ക്കിടയിലെ പരസ്പര സ്‌നേഹവും ബഹുമാനവുമൊക്കെ പലപ്പോഴും ചര്‍ച്ചയായി മാറാറുണ്ട്.
അതേസമയം കഴിഞ്ഞ കുറച്ചുനാളുകളായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. മരുമകള്‍ ഐശ്വര്യ റായും ബച്ചന്‍ കുടുംബത്തിലെ മറ്റുള്ളവരും തമ്മില്‍ പിണക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഭിഷേക് ബച്ചനും ഐശ്വര്യ റായും വിവാഹ മോചിതരാവുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം അമിതാഭ് ബച്ചനും ഐശ്വര്യ റായും സോഷ്യല്‍ മീഡിയയില്‍ പരസ്പരം ഫോളോ ചെയ്യുന്നത് അവസാനിപ്പിച്ചുവെന്ന വാര്‍ത്ത പുറത്തു വരുന്നത്.

എന്നാല്‍ പിന്നീട് ഇരുവരും മുമ്പും പരസ്പരം ഫോളോ ചെയ്യുന്നുണ്ടായിരുന്നില്ല എന്ന് വ്യക്തമാകയിരുന്നു. ഇതിനിടെ ഇപ്പോഴിതാ ബച്ചന്റെ ഭാഗത്തു നിന്നുമുണ്ടായൊരു പ്രതികരണം ചര്‍ച്ചയായി മാറുകയാണ്. കഴിഞ്ഞ ദിവസം അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ പങ്കുവച്ച പോസ്റ്റാണ് ചര്‍ച്ചകളുടെ തുടക്കം. താന്‍ അവതാരകനായ കോന്‍ ബനേഗ കറോര്‍പതിയുടെ സെറ്റില്‍ നിന്നുള്ള ചിത്രമാണ് അമിതാഭ് ബച്ചന്‍ പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തോടൊപ്പം ബച്ചന്‍ കുറിച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പറയാനുള്ളതെല്ലാം പറഞ്ഞു, ചെയ്യുന്നുള്ളത് ചെയ്തു. അതിനാല്‍ ചെയ്തത് ചെയ്യുക ചെയ്യാനുള്ളത് ചെയ്യുക എന്നായിരുന്നു അമിതാഭ് ബച്ചന്‍ കുറിച്ചത്. എന്താണ് ബച്ചന്‍ പങ്കുവച്ച വാക്കുകളുടെ പിന്നിലെ അര്‍ത്ഥം എന്നാണ് സോഷ്യല്‍ മീഡിയ തിരയുന്നത്. ഐശ്വര്യയും ബച്ചന്‍ കുടുംബവും തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ചാണോ അമിതാഭ് ബച്ചന്‍ പറഞ്ഞതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസമാണ് ബച്ചന്‍ കുടുംബത്തിലെ പുതുതലമുറക്കാരനായ അഗസ്ത്യ നന്ദയുടെ അരങ്ങേറ്റ ചിത്രമായ ആര്‍ച്ചീസ് പുറത്തിറങ്ങിയത്. നെറ്റഫ്‌ളിക്‌സ് ചിത്രമായ ആര്‍ച്ചീസിലൂടെ ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയും അരങ്ങേറിയിരിക്കുകയാണ്. ബച്ചന്റെ മകള്‍ ശ്വേത ബച്ചന്റെ മകനാണ് അഗസ്ത്യ. കൊച്ചു മകന്റെ സിനിമാ അരങ്ങേറ്റത്തിന് ആശംസകളുമായി അമിതാഭ് ബച്ചനുമെത്തിയിരുന്നു.
അതേസമയം ആര്‍ച്ചീസിന്റെ പ്രീമിയറിന് ഐശ്വര്യയും അഭിഷേകും മകള്‍ ആരാധ്യയുമെത്തിയിരുന്നു. വിവാഹ മോചന വാര്‍ത്തകള്‍ക്കിടെ ഐശ്വര്യും അഭിഷേകും ഒരുമിച്ചെത്തിയത് ആരാധകരുടെ വിവാഹ മോചന ചര്‍ച്ചകളെ തണുപ്പിക്കുന്നതായിരുന്നു. എന്നാല്‍ ആര്‍ച്ചീസിന്റെ ഷോയ്ക്ക് ശേഷം സംസാരിക്കവെ ഐശ്വര്യ അഗസ്ത്യയുടെ പേര് പരാമര്‍ശിക്കുക പോലും ചെയ്യാത്തത് ഐശ്വര്യയും ബച്ചന്‍ കുടുംബവും തമ്മിലുള്ള പിണക്കത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ ശക്തമാക്കുന്നതാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രശ്‌നങ്ങളുടെ തുടക്കം ഐശ്വര്യയും ശ്വേതയും തമ്മിലുള്ള പ്രശ്‌നങ്ങളാണ്. ജയ ബച്ചനും ശ്വേതയ്‌ക്കൊപ്പമാണ്. ഈയ്യടുത്ത് പാരീസ് ഫാഷന്‍ വീക്കില്‍ വച്ച് ശ്വേതയും ജയയും ഐശ്വര്യ റായിയെ അവഗണിച്ചതും വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടിയിരുന്നു. ഈ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഐശ്വര്യയും അഭിഷേകും അകന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒരിക്കലും ഊരാത്ത വിവാഹ മോതിരം ഊരി വച്ച് അഭിഷേക് ബച്ചന്‍ പൊതുവേദിയിലെത്തുകയും ചെയ്തതോടെ ആ വാര്‍ത്തകള്‍ക്ക് ശക്തി കൂടി.
ഇതിനിടെ ഐശ്വര്യ ബച്ചന്‍ കുടുംബത്തില്‍ നിന്നും മാറി തന്റെ അമ്മയ്‌ക്കൊപ്പം താമസിക്കാന്‍ ആരംഭിച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ വാര്‍ത്തകളോട് ഐശ്വര്യ റായിയോ ബച്ചന്‍ കുടുംബത്തിലെ മറ്റൊരു അംഗവും ഇതുവരേയും പ്രതികരിച്ചിട്ടില്ല. പൊതുവെ തങ്ങളുടെ കുടുംബവിഷയങ്ങള്‍ മാധ്യമങ്ങളില്‍ നിന്നെല്ലാം അകറ്റി നിര്‍ത്തുന്നവരാണ് ബച്ചന്‍ കുടുംബം. അതുകൊണ്ട് ഈ വിഷയത്തിന്റെ വസ്തുത അറിയണമെങ്കില്‍ ബച്ചന്‍ കുടുംബം തന്നെ പ്രതികരിക്കേണ്ടി വരും.


Click it and Unblock the Notifications