അന്നവള്‍ എന്റെ മരുമോളല്ലല്ലോ! ബച്ചനൊപ്പം ഐശ്വര്യയുടെ ഐറ്റം ഡാന്‍സ്; അന്ന് നടന്നത് ഇന്നോര്‍ക്കുമ്പോള്‍!

ഇന്ത്യന്‍ സിനിമയുടെ ബിഗ് ബിയാണ് അമിതാഭ് ബച്ചന്‍. പകരക്കാരോ പിന്‍ഗാമികളോ ഉണ്ടാകില്ലെന്ന് ഉറപ്പ് പറയാന്‍ സാധിക്കുന്ന പ്രതിഭാസം. ബിഗ് സ്‌ക്രീനില്‍ മാത്രമല്ല മിനി സ്‌ക്രീനിലും അമിതാഭ് ബച്ചന്‍ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. കോന്‍ ബനേഗ കറോര്‍പതിയുടെ അവതാരകനായി മിനിസ്‌ക്രീന്‍ രംഗത്ത് ബച്ചന്‍ തീര്‍ത്ത തരംഗം വളരെ വലുതാണ്. പിന്നീട് പല ഭാഷകളിലും കെബിസി എത്തി. പല സൂപ്പര്‍ താരങ്ങളും അവതാരങ്ങളുമായി. എന്നാല്‍ ബച്ചനെ വെല്ലാന്‍ ആര്‍ക്കും സാധിക്കില്ല.

കെബിസിയുടെ പതിനഞ്ചാം സീസണുമായി വീണ്ടുമെത്തിയിരിക്കുകയാണ് അമിതാഭ് ബച്ചന്‍. കെബിസിയുടെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ബച്ചന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. ബണ്ടി ഓര്‍ ബബ്ലിയിലെ കജ്‌റാരെ എന്ന പാട്ടിന്റെ ഓര്‍മ്മകളാണ് ബച്ചന്‍ പങ്കുവെക്കുന്നത്. അഭിഷേക് ബച്ചനും അമിതാഭ് ബച്ചനും ഐശ്വര്യ റായും ഒരുമിച്ച കജ്‌റാ രെ വന്‍ ഹിറ്റായി മാറിയ ഗാനമാണ്.

Amitabh Bachchan

ഒരു മത്സരാര്‍ത്ഥിയോടുള്ള ചോദ്യത്തെക്കുറിച്ച് സംസാരിക്കവെയാണ് ബച്ചന്‍ ഹിറ്റ് ഗാനത്തെക്കുറിച്ച് സംസാരിക്കുന്നത്. ''ഞങ്ങള്‍ മൂന്ന് പേരും ആ പാട്ടിലുണ്ട്. അന്ന് അവള്‍ ഞങ്ങളുടെ മരുമകളായിരുന്നില്ല. ഇപ്പോള്‍ മരുമകളാണ്. മരുമകളുണ്ട്, അഭിഷേകുണ്ട്. ഞാനുമുണ്ട്'' എന്നാണ് ബച്ചന്‍ ആ പാട്ടിനെക്കുറിച്ച് പറയുന്നത്. നേരത്തെ ഐശ്വര്യ തങ്ങളുടെ കുടുംബത്തിലേക്ക് വന്നതിനെക്കുറിച്ച് ബച്ചന്‍ മനസ് തുറന്നിരുന്നു.

ഒരു മകള്‍ പോയപ്പോള്‍ മറ്റൊരു മകള്‍ വന്നത് പോലെ എന്നായിരുന്നു അമിതാഭ് ബച്ചന്‍ തങ്ങളുടെ കുടുംബത്തിലേക്ക് ഐശ്വര്യ വന്നതിനെക്കുറിച്ച് നേരത്തെ പറഞ്ഞത്. വളരെ അടുത്ത ബന്ധമാണ് അമിതാഭിനും ജയയ്ക്കും ഐശ്വര്യയോടുള്ളത്. മരുമകള്‍ എന്നതിലുപരിയായി മകളായി തന്നെയാണ് ഐശ്വര്യയെ ഇരുവരും കാണുന്നത്. ബച്ചന്‍ കുടുംബം ഒരുമിച്ചെത്തുമ്പോഴെല്ലാം അത് വ്യക്തമായി കാണാനും സാധിക്കാറുണ്ട്.

അഭിഷേക് ബച്ചന്റെ കരിയറിന്റെ തുടക്കകാലത്തെ ഹിറ്റ് ചിത്രമായിരുന്നു ബണ്ടി ഓര്‍ ബബ്ലി. റാണി മുഖര്‍ജിയായിരുന്നു ചിത്രത്തിലെ നായിക. അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തിയ ചിത്രം വന്‍ വിജയമായി മാറുകയും അഭിഷേകിന്റേയും റാണിയുടേയും കഥാപാത്രങ്ങള്‍ ഐക്കോണിക്കാവുകയും ചെയ്തു. രാജ് ബബ്ബര്‍, പ്രേം ചോപ്ര, സഞ്ജയ് മിശ്ര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഈ ചിത്രത്തിന് പിന്നീട് രണ്ടാം ഭാഗം ഒരുക്കിയിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തില്‍ അഭിഷേകിന്റെ വേഷത്തിലെത്തിയത് സെയ്ഫ് അലി ഖാന്‍ ആയിരുന്നു.

Amitabh Bachchan

അതേസമയം യുവാക്കള്‍ക്ക് പോലും വെല്ലുവിളിയായി അഭിനയ ജീവിതത്തില്‍ മുന്നില്‍ തന്നെയുണ്ട് അമിതാഭ് ബച്ചന്‍. ഊഞ്ചായ് ആണ് അമിതാഭ് ബച്ചന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കല്‍ക്കി, ബട്ടര്‍ഫ്‌ളൈ തുടങ്ങിയ സിനിമകളും അണിറയിലുണ്ട്. പീക്കുവിന് ശേഷം ദീപികയ്‌ക്കൊപ്പം ഒരുമിക്കുന്ന സിനിമയും അണിയറയിലുണ്ട്.

ഗൂമര്‍ ആണ് അഭിഷേക് ബച്ചന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഈ ചിത്രത്തില്‍ അമിതാഭും അതിഥി വേഷത്തിലെത്തിയിരുന്നു. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഐശ്വര്യയും ബിഗ് സ്‌ക്രീനിലേക്ക് തിരികെ വന്നിരുന്നു. പൊന്നിയിന്‍ സെല്‍വനിലൂടെയായിരുന്നു ഐശ്വര്യയുടെ തിരിച്ചുവരവ്. ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ ബോളിവുഡ് സിനിമ.

Read more about: amitabh bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X