twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രക്ഷിക്കാന്‍ നോക്കട്ടെ, അമ്മയെ മരിക്കാന്‍ വിടൂവെന്ന് ഞാനാണ് പറഞ്ഞത്; വികാരഭരിതനായി ബച്ചന്‍

    |

    ബോളിവുഡിന്റെ മാത്രമല്ല, ഇന്ത്യന്‍ സിനിമയുടെ തന്നെ ബിഗ് ബിയാണ് അമിതാഭ് ബച്ചന്‍. ഇന്ത്യന്‍ സിനിമയിയെക്കുറിച്ച് സംസാരിച്ച് തുടങ്ങുന്നത് തന്നെ ബച്ചനെക്കുറിച്ച് പറഞ്ഞു കൊണ്ടായിരിക്കും. ഇന്ത്യന്‍ ജനതയെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു താരമുണ്ടാകില്ല. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലുമെല്ലാം മെഗാ സ്റ്റാറാണ് അമിതാഭ് ബച്ചന്‍.

    Also Read: 'ആ നടൻ എന്റെ അടുത്ത സു​ഹൃത്ത് ആയിരുന്നു; ബാലകൃഷ്ണസാറിനെ പേടിച്ച് വിറയ്ക്കുന്നത് ഞാൻ കണ്ടു'; നയൻതാരAlso Read: 'ആ നടൻ എന്റെ അടുത്ത സു​ഹൃത്ത് ആയിരുന്നു; ബാലകൃഷ്ണസാറിനെ പേടിച്ച് വിറയ്ക്കുന്നത് ഞാൻ കണ്ടു'; നയൻതാര

    തനിക്കൊപ്പം വന്നവരും നിന്നവരുമെല്ലാം അഭിനയം മതിയാക്കുകയോ പ്രാധാന്യം കുറഞ്ഞ വേഷങ്ങളിലേക്ക് ചുരുങ്ങുകയോ ചെയ്യുമ്പോഴും തന്നിലെ നടനെ പുതുക്കി ബോളിവുഡിന്റെ പുതിയ കാലത്തും സജീവമായി തുടരുകയാണ് അമിതാഭ് ബച്ചന്‍. തന്റെ കരിയറിലും ജീവിതത്തിലും നേരിടേണ്ടി വന്ന വെല്ലുവിളികളെ ബച്ചന്‍ മറികടന്നതും കട്ടി ഹീറോയിസത്തിലൂടെ തന്നെയായിരുന്നു.

    താരത്തിന്റെ വാക്കുകള്‍

    തന്റെ അച്ഛനേയും അമ്മയേയും കുറിച്ച് എപ്പോഴും സംസാരിക്കാറുള്ള താരമാണ് അമിതാഭ് ബച്ചന്‍. കവിയായിരുന്ന അച്ഛന്‍ ഹരിവംശ് റായ് ബച്ചന്റെ കവിതകള്‍ അമിതാഭ് ബച്ചന്‍ നിരന്തരമായി ചൊല്ലാറുണ്ട്. ഇപ്പോഴിതാ തന്റെ അമമ് തേജി ബച്ചനെ ഓര്‍ക്കുകയാണ് അമിതാഭ് ബച്ചന്‍. അമ്മയുടെ ഓര്‍മ്മ ദിവസം പങ്കുവച്ച കുറിപ്പിലൂടെയാണ് താരം അമ്മയെക്കുറിച്ച് ഓര്‍ത്തത്.

    Also Read: താന്‍ മോഹന്‍ലാലിനല്ലേ ഹിറ്റ് കൊടുക്കൂ, മമ്മൂട്ടി വാശിപിടിച്ചു; മാനം കാത്തത് ഇങ്ങനെയെന്ന് സത്യന്‍ അന്തിക്കാട്Also Read: താന്‍ മോഹന്‍ലാലിനല്ലേ ഹിറ്റ് കൊടുക്കൂ, മമ്മൂട്ടി വാശിപിടിച്ചു; മാനം കാത്തത് ഇങ്ങനെയെന്ന് സത്യന്‍ അന്തിക്കാട്

    അമ്മയുടെ അവസാന നിമിഷങ്ങളാണ് ബച്ചന്‍ തന്റെ പുതിയ ബ്ലോഗില്‍ കുറിക്കുന്നത്. അമ്മയെ തിരിച്ചു കൊണ്ടുവരാന്‍ ഡോക്ടര്‍മാര്‍ ശ്രമിക്കുകയായിരുന്നുവെന്നും എന്നാല്‍ താനാണ് അവരെ തടഞ്ഞതെന്നുമാണ് ബച്ചന്‍ പറയുന്നത്. വികാരഭരിതനായിട്ടായിരുന്നു ബച്ചന്‍ കുറിപ്പിലൂടെ സംസാരിച്ചത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    ട്ടികള്‍ കരയുകയായിരുന്നു


    ''തന്റെ സ്വാഭാവം പോലെ തന്നെ ശാന്തമായി തന്നെയാണ് അമ്മ വഴുതിപ്പോയത്. അവരുടെ ഹൃദയത്തെ തിരിച്ചു പിടിക്കാന്‍ ഡോക്ടര്‍മാര്‍ വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടിരിക്കുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു. അവര്‍ക്ക് ജീവന്‍ കിട്ടാനായി വീണ്ടും വീണ്ടും പമ്പ് ചെയ്യുകയും പുഷ് ചെയ്യുകയും ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ അത് നോക്കി നില്‍ക്കുകയായിരുന്നു. എല്ലാവരും കൈകള്‍ കോര്‍ത്തു പിടിച്ചിരുന്നു. കുട്ടികള്‍ കരയുകയായിരുന്നു'' ബച്ചന്‍ പറയുന്നു.

    ''ഒടുവില്‍ ഞാന്‍ ഡോക്ടര്‍മാരോട് നിര്‍ത്താന്‍ പറഞ്ഞു. അവരെ വിടാന്‍ പറഞ്ഞു. അവര്‍ പോകാന്‍ ആഗ്രഹിക്കുന്നു. നിര്‍ത്തൂ. ഇനി ശ്രമിക്കേണ്ടെന്ന് പറഞ്ഞു. നിങ്ങളുടെ ഓരോ ശ്രമവും അവര്‍ക്ക് വേദനയാണ് നല്‍കുന്നത്. കണ്ടു നില്‍ക്കുന്ന ഞങ്ങള്‍ക്കും. നിര്‍ത്തൂവെന്ന് ഞാന്‍ പറഞ്ഞു. അവര്‍ നിര്‍ത്തി. മോണിറ്ററിലെ വര നേര്‍രേഖയിലായി. അവര്‍ പോയി'' എന്നും താരം പറയുന്നു.

    അവര്‍ പോയി

    ''അവര്‍ പോയി. കൂടുതല്‍ നല്ലൊരു ഇടത്തിലേക്ക് പോയി. അവരുടെ നെറ്റില്‍ ഞാന്‍ കൈ വച്ചു. ആശുപത്രിയിലെ ആ നിശബ്ദമായ മുറിയില്‍ നില്‍ക്കുമ്പോള്‍ അവരോടൊപ്പമുള്ള ലക്ഷക്കണക്കിന് ഓര്‍മ്മകള്‍ മിന്നിമാഞ്ഞു പോയി'' എന്നും ബച്ചന്‍ പറയുന്നു. പിന്നാലെ അമ്മയുടെ മൃതദേഹം തന്റെ വീടായ പ്രതീക്ഷയിലേക്ക് കൊണ്ടു വരികയായിരുന്നുവെന്നും ആ രാത്രിയാണ് താന്‍ അമ്മയുടെ കൂടെ അവസാനമായി ചിലവാക്കിയതെന്നും പിറ്റേന്ന് രാവിലെ സംസ്‌കരിച്ചുവെന്നും താരം പറയുന്നുണ്ട്.

    അമ്മ ജീ ഇന്നും തങ്ങളുടെ കൂടെയുണ്ടെന്നാണ് ബച്ചന്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും സുന്ദരിയായ അമ്മയാണ് തന്റേതെന്നും അമിതാഭ് ബച്ചന്‍ പറയുന്നു. നിമിഷങ്ങള്‍ക്കകം തന്നെ അമിതാഭ് ബച്ചന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. അമ്മയെക്കുറിച്ചള്ള താരത്തിന്റെ വൈകാരികമായ വാക്കുകള്‍ ആരാധകരുടെ മനസ് തൊടുകയാണ്.

    ഗുഡ് ബൈ


    ഗുഡ് ബൈ ആണ് അമിതാഭ് ബച്ചന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. രശ്മിക മന്ദാന, നീന ഗുപ്ത എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. യാദൃശ്ചികമെന്ന വണ്ണം ഈ സിനിമ സംസാരിച്ചതും മരണത്തെക്കുറിച്ചായിരുന്നു. അമ്മയുടെ മരണത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്ന മകളുടേയും അച്ഛന്റേയും കഥയായിരുന്നു ഗുഡ് ബൈ പറഞ്ഞത്. ചിത്രം നെറ്റ്ഫ്‌ളിക്‌സിലെത്തിയത് ഈയ്യടുത്താണ്.

    അതേസമയം നിരവധി സിനിമകളാണ് ബച്ചന്റേതായി അണിയറയിലുള്ളത്. പീക്കുവിന് ശേഷം ദീപിക പദുക്കോണുമായി ഒരുമിക്കുന്ന ചിത്രമാണ് അണിയറയിലുള്ള സിനിമകളിലൊന്ന്. ദ ഇന്റേണ്‍ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണിത്. നേരത്തെ ഈ വേഷം ചെയ്യാനിരുന്നത് ഋഷി കപൂറായിരുന്നു. ഋഷിയുടെ മരണത്തിന് ശേഷം ഈ വേഷം ബച്ചനിലേക്ക് എത്തുകയായിരുന്നു.

    Read more about: amitabh bachchan
    English summary
    Amitabh Bachchan Recalls The Last Moments Of His Mother On Her Death Anniversary
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X