For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയെ കളിയാക്കി ആരാധകന്‍, മാതൃത്വത്തേയും പരിഹസിച്ചു; മറുപടിയുമായി ബച്ചന്റെ കൊച്ചുമകള്‍

  |

  താരങ്ങളെ സംബന്ധിച്ച് ഇന്നത്തെ കാലത്ത് ഒഴിച്ച് കൂടാന്‍ സാധിക്കാത്ത ഒന്നാണ് സോഷ്യല്‍ മീഡിയ. മിക്ക താരങ്ങളും ഇന്ന് സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ആരാധകരുമായി നേരിട്ട് സംവദിക്കാനും വിശേഷങ്ങള്‍ പങ്കുവെക്കാനുമെല്ലാം സാധിക്കുന്നുവെന്നതാണ് സോഷ്യല്‍ മീഡിയയിലേക്ക് താരങ്ങളെ അറിയിക്കുന്നത്. അതേസമയം പലപ്പോഴും സോഷ്യല്‍ മീഡിയ താരങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്.

  ഗ്ലാമര്‍ ലുക്കില്‍ ബിജു മേനോന്‍ ചിത്രത്തിലെ നായിക; ചിത്രങ്ങള്‍ കാണാം

  സോഷ്യല്‍ മീഡിയയിലെ ട്രോളുകളും അധിക്ഷേപങ്ങളും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പല താരങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. പലപ്പോഴും താരങ്ങളെ മാത്രമല്ല താരങ്ങളുടെ മക്കളെ പോലും സോഷ്യല്‍ മീഡിയ കടന്നാക്രമിക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നുമുണ്ടായ മോശം അനുഭവത്തെക്കുറിച്ച് മനസ് തുറക്കുകയാണ് നവ്യ നവേലി നന്ദ. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമായ അമിതാഭ് ബച്ചന്റേയും നടി ജയ ബച്ചന്റേയും കൊച്ചുമകളാണ് നവ്യ.

  ബച്ചന്റെ മകള്‍ ശ്വേതയുടേയും ബിസിനസുകാരന്‍ ഭര്‍ത്താവ് നിഖില്‍ നന്ദിയുടെയും മകളാണ് നവ്യ. പൊതുവെ താന്‍ സോഷ്യല്‍ മീഡിയയിലെ മോശം കമന്റുകളെ അവഗണിക്കാറാണ് പതിവെങ്കിലും ഒരു പ്രതികരണം തന്നെ വല്ലാതെ ബാധിച്ചുവെന്നാണ് നവ്യ പറയുന്നത്. ഹെര്‍ സര്‍ക്കിളിന് നല്‍കിയ അഭിമുഖത്തിലാണ് നവ്യ മനസ് തുറന്നത്. നവ്യയുടെ വാക്കുകളിലേക്ക്.

  ''പ്രതികരിക്കാന്‍ പോകാതെ അവഗണിക്കുകയായിരിക്കും പലപ്പോഴും ശരിയായ മറുപടി. അതാണ് മിക്കപ്പോഴും ഞാന്‍ ചെയ്യാറും. പക്ഷെ ചില സമയത്ത് ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. എന്നെ വല്ലാതെ ബാധിക്കുമ്പോഴാണ് ഞാന്‍ പ്രതികരിക്കുന്നത്. എന്നെ വല്ലാതെ അലട്ടിയ ഒരു സംഭവം എനിക്ക് ഓര്‍മ്മയുണ്ട്. ജോലി ചെയ്ത് ജീവിക്കുന്ന ആളെന്ന നിലയില്‍ എന്റെ അമ്മ എങ്ങനെയാണ് എന്നെ സ്വാധീനിച്ചതെന്ന് ഞാനൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിന് അവരെന്താ ചെയ്യുന്നതെന്നായിരുന്നു ഒരാളുടെ കമന്റ്. അവരൊരു അമ്മയാണ്, അത് ഒരു ഫുള്‍ ടൈം ജോലിയാണെന്നായിരുന്നു ഞാന്‍ നല്‍കിയ മറുപടി''.

  ''അടിസ്ഥാനപരമായി തന്നെ തെറ്റാകുമ്പോഴാണ് ഞാന്‍ പ്രതികരിക്കന്നത്. കാരണം, അമ്മ എന്നതാണ് ഏറ്റവും കാഠിന്യമേറിയ ജോലി. പക്ഷെ ആരും അവരെ വേണ്ട പോലെ പ്രശംസിക്കുന്നില്ല. അര്‍ഹമായ അംഗീകാരമോ ബഹുമാനമോ നല്‍കുന്നില്ല വലിയ വലിയ ബിസിനസ് സാമ്രാജ്യമോ ബില്യണ്‍ ഡോളര്‍ കമ്പനിയോ നടത്തുന്നില്ലെന്ന് കരുതി അവരുടോ ജോലി ചെറുതാകുന്നില്ല. ഒരു തലമുറയെ തന്നെ വളര്‍ത്തിയെടുക്കുന്നത് അവരാണ്'' എന്നും നവ്യ പറഞ്ഞു.

  ഈയ്യിടെ നവ്യ നടത്തിയൊരു പരാമര്‍ശത്തെക്കുറിച്ചായിരുന്നു കമന്റ്. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കൊപ്പം വളര്‍ന്നതിനെക്കുറിച്ചായിരുന്നു നവ്യ സംസാരിച്ചത്. ഇതിന് ഒരാള്‍ നവ്യയുടെ അമ്മ ശ്വേത എന്താണ് ചെയ്യുന്നതെന്ന് കമന്റ് ചെയ്യുകയായിരുന്നു. അവര്‍ ഒരു എഴുത്തുകാരിയും ഡിസൈനറും ഭാര്യയും അമ്മയുമാണെന്നായിരുന്നു അതിന് നവ്യ നല്‍കിയിരുന്ന മറുപടി. ഈ മറുപടിയെക്കുറിച്ചാണ് താരം വിശദീകരിച്ചിരിക്കുന്നത്.

  ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam

  പിന്നാലെ തനിക്ക് ലഭിച്ച കമന്റ് പങ്കുവച്ചു കൊണ്ട് തന്നെ നവ്യ പ്രതികരിച്ചിരുന്നു. അമ്മയും ഭാര്യയുമായിരിക്കുക എന്നത് മുഴുവന്‍ സമയ ജോലിയാണ്. വീട്ടമ്മമാരെ അവഗണിക്കരുത്. ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അവരുടെ പങ്ക് വളരെ വലുതാണെന്നായിരുന്നു നവ്യയുടെ പ്രതികരണം. താരപുത്രിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു.

  Also Read: കടുത്ത തീരുമാനം എടുത്ത് സെയ്ഫും കരീനയും; പിന്തിരിപ്പിച്ചത് സാറയുടെ വാക്കുകള്‍

  താരങ്ങളുടെ മക്കള്‍ സിനിമയിലേക്ക് എത്തുന്നത് ബോളിവുഡില്‍ സ്ഥിരം സംഭവമാണ്. ബോളിവുഡിലെ സൂപ്പര്‍താരങ്ങളുടെ കുടുംബത്തില്‍ നിന്നുമായിട്ടും നവ്യ അഭിനയത്തിലേക്ക് വന്നിട്ടില്ല. അതേസമയം സോഷ്യല്‍ മീഡിയയില്‍ എപ്പോഴും നവ്യയുടെ പേര് ചര്‍ച്ചയില്‍ നിറയാറുണ്ട്. യുവ നടന്‍ മീസാന്‍ ജാഫ്രിയുമായി നവ്യ പ്രണയത്തിലാണെന്നും ഈയ്യിടെ ഗോസിപ്പുകളുണ്ടായിരുന്നു.

  Read more about: amitabh bachchan
  English summary
  Amitabh Bachchan's Granddaughter Navya Naveli Opens Up A Comment Which Upset Her For A Long Time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X