ബച്ചന്‍ കുടുംബത്തില്‍ നടക്കുന്നതെന്ത്? ആശങ്ക ജനിപ്പിച്ച് അമിതാഭിന്‍റെ വാക്കുകള്‍
കഴിഞ്ഞ കുറേ നാളുകളായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ബച്ചന്‍ കുടുംബം. അഭിഷേക് ബച്ചനും ഐശ്വര്യ റായും പിരിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഐശ്വര്യയും ബച്ചന്‍ കുടുംബത്തിലെ മറ്റ് ചിലരും തമ്മിലുള്ള പ്രശ്‌നമാണ് താര ദമ്പതികള്‍ പിരിയാന്‍ കാരണമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അംബാനി കല്യാണത്തിന് ഐശ്വര്യയും മകളും തനിച്ചെത്തിയപ്പോള്‍ അഭിഷേക് അടക്കം ബച്ചന്‍ കുടുംബം ഒരുമിച്ചായിരുന്നു എത്തിയത്.
ഇതിന് മുമ്പും ഐശ്വര്യയേയും മകളേയും ബച്ചന്‍ കുടുംബം പലപ്പോഴായി അവഗണിച്ചിരുന്നു. ഇതൊക്കെയാണ് വിവാഹ മോചന വാര്‍ത്തകള്‍ക്ക് ശക്തി പകര്‍ന്നത്. ഇതിനിടെ ഇപ്പോഴിതാ കുടുംബത്തിലെ കാരണവരായ അമിതാഭ് ബച്ചന്റെ ട്വീറ്റ് ശ്രദ്ധ നേടുകയാണ്. കോന്‍ ബനേഗ കരോര്‍പതിയുടെ ഷൂട്ടിനിടെയായിരുന്നു ബച്ചന്റെ ട്വീറ്റ്.

''കെബിസിയിലെ ജോലി. ദൈര്‍ഘ്യമേറിയ മണിക്കൂറുകള്‍ വേണ്ടി വരും. പക്ഷെ, ആഴത്തിലുള്ള വികാരങ്ങളും ആവേശഭരിതമായ വിനോദവും മത്സരാര്‍ത്ഥികളുമായി സംസാരിക്കുമ്പോള്‍ ലഭിക്കുന്നു'' എന്നായിരുന്നു ബച്ചന്റെ ട്വീറ്റ്. നേരത്തെ തന്റെ കുടുംബത്തില്‍ വിള്ളലുകള്‍ വീണതായി സൂചിപ്പിക്കുന്ന തരത്തിലുള്ള ട്വീറ്റുകള്‍ ബച്ചന്‍ പങ്കുവച്ചിരുന്നു. പക്ഷെ താര കുടുംബത്തില്‍ നിന്നാരും ഇതുവരേയും ഐശ്വര്യ-അഭിഷേക് വേര്‍ പിരിയല്‍ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.
ഇതിനിടെ യുഎസ് യാത്രയില്‍ നിന്നും തിരികെ എത്തിയിരിക്കുകയാണ് ഐശ്വര്യ റായ്. മകള്‍ ആരാധ്യയും ഐശ്വര്യയ്‌ക്കൊപ്പം യുഎസ് യാത്രയിലുണ്ടായിരുന്നു. നേരത്തെ ഐശ്വര്യയും മകളും അംബാനിയ്ക്ക് കല്യാണത്തിനും എത്തിയത് ഒരുമിച്ചായിരുന്നു. ബച്ചന്‍ കുടുംബത്തിനൊപ്പം പോസ് ചെയ്യാന്‍ ഇരുവരും തയ്യാറായിരുന്നില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐശ്വര്യയും മകളും ഐശ്വര്യയുടെ അമ്മയുടെ കൂടെയാണ് താമസിക്കുന്നത്. നാളുകളായി ഇരുവരും പിരിഞ്ഞാണ് കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അഭിഷേകിന്റെ അമ്മ ജയ ബച്ചനും സഹോദരി ശ്വേത ബച്ചനും തമ്മിലുള്ള പ്രശ്‌നമാണ് ഐശ്വര്യ ഈ വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാരീസ് ഫാഷന്‍ വീക്കിലടക്കം ഐശ്വര്യയേയും മകളേയും ജയയും ശ്വേതയും അവഗണിച്ചതും ഈ വാര്‍ത്തകള്‍ക്ക് ശക്തി പകരുന്നതായിരുന്നു. അതേസമയം വിവാഹ മോചന വാര്‍ത്തകള്‍ക്കിടെ അംബാനി കല്യാണത്തിന് ഐശ്വര്യയും അഭിഷേകും ആരാധ്യയും ഒരുമിച്ചിരിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു.

എന്തായാലും വാര്‍ത്തകളോട് ആരും ഇതുവരേയും പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആരാധകര്‍ നിരാശയിലാണ്. പൊതുവെ തങ്ങളുടെ കുടുംബത്തെ സംബന്ധിച്ചുള്ള വിവാദങ്ങളോടോ ഗോസിപ്പുകളോടോ പ്രതികരിക്കുന്ന ശീലമില്ല ബച്ചന്‍ കുടുംബത്തിന്. മകള്‍ ശ്വേതയുടെ വിവാഹ മോചനവും കുടുംബം പരസ്യമായി അഭിസംബോധന ചെയ്തിരുന്നില്ല. സമാനമായ രീതിയില്‍ തന്നെ അഭിഷേകിന്റേയും ഐശ്വര്യയുടേയും വിവാഹ മോചനത്തെക്കുറിച്ചും ബച്ചന്‍ കുടുംബം മൗനം പാലിക്കുകയാണെന്നാണ് കരുതപ്പെടുന്നത്.
ആരാധകരുടെ പ്രിയപ്പെട്ട താര ജോഡിയായിരുന്നു ഐശ്വര്യയും അഭിഷേകും. പരസ്പരമുള്ള പ്രണയവും ബഹുമാനവുമെല്ലാം കൊണ്ട് പലര്‍ക്കും മാതൃകയായവര്‍. അങ്ങനെയുള്ള ഐശ്വര്യയും അഭിഷേകും പിരിഞ്ഞുവെന്നത് ആരാധകര്‍ക്ക് കടുത്ത നിരാശ സമ്മാനിച്ച വാര്‍ത്തയായിരുന്നു. വിവാഹ മോതിരമില്ലാതെ അഭിഷേക് പൊതുവേദിയിലെത്തിയതോടെയാണ് വിവാഹ മോചനത്തിന്റെ വാര്‍ത്തകള്‍ ചര്‍ച്ചയായി മാറുന്നത്.


Click it and Unblock the Notifications